Connect with us

Review

ഗിയർ മാറ്റി വൈശാഖ്, വിസ്മയിപ്പിച്ച് “മോൺസ്റ്റർ” : ഇത് പുത്തൻ അനുഭവം, റിവ്യൂ വായിക്കാം…!!

Published

on

മലയാള സിനിമാ ചരിത്രത്തിൽ നൂറു കോടിയെന്ന വലിയ സ്വപ്നം ആദ്യമായി സാക്ഷാത്കരിച്ച കൂട്ടുകെട്ടായിരുന്നു വൈശാഖ് – ഉദയകൃഷ്ണ – മോഹൻലാൽ. ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന് വാർത്തകൾ വന്നപ്പോൾ സിനിമാ സ്നേഹികളും ഒപ്പം മോഹൻലാൽ ഫാൻസും വലിയ പ്രതീക്ഷയിലുമായിരുന്നു. ആ പ്രതീക്ഷകളോട് “മോൺസ്റ്റർ” കൂറ് പുലർത്തിയോ ? റിവ്യൂ വായിക്കാം…..മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ സിനിമകളുടെ ലിസ്റ്റെടുത്താൽ ഒന്നാമത് നിൽക്കുന്ന ചിത്രമാണ് “പുലിമുരുകൻ”. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന എലവേഷൻ സീനുകളും, മോഹൻലാലിന്റെ വിസ്മയിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും കൊണ്ട് നിറഞ്ഞ സിനിമ നൂറു കോടിക്ക് മുകളിലാണ് കളക്ഷൻ നേടിയത്. ഈ ചിത്രം നമുക്ക് നൽകിയ അതെ കൂട്ടുകെട്ടിൽ മറ്റൊരു സിനിമ കൂടി വരുന്നു എന്നറിയുമ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു. ആ പ്രതീക്ഷകൾ ഒട്ടും തെറ്റിക്കാതെയുള്ള കിടിലൻ ഒരു ദൃശ്യാനുഭവമാണ് മോൺസ്റ്റർ നൽകുന്നത്. തന്റെ കരിയറിൽ വൈശാഖ് ഇത് വരെ ചെയ്യാത്ത ചിത്രം, ഉദയകൃഷ്ണയെ പോലെ ഒരു “മാസ്സ് മസാല” എഴുത്തുകാരനിൽ നിന്ന് പ്രേക്ഷകർ ഒരിക്കലും പ്രതീക്ഷിക്കാത്ത ചിത്രം – എത്ര പുകഴ്ത്തിയാലും മതിയാവില്ല മോൺസ്റ്റർ എന്ന സിനിമയെ.ഒരു പക്കാ ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് മോൺസ്റ്റർ. ഇന്നത്തെ സമൂഹത്തിൽ ഏറെ പ്രസക്തമായ ഒരു വിഷയത്തെ, എന്നാൽ അധികം സിനിമകളിൽ ഒന്നും തന്നെ സംസാരിച്ചു കണ്ടിട്ടില്ലാത്ത ഒരു വിഷയത്തെ തന്മയത്വത്തോടെ കൈകാര്യം ചെയ്യാൻ മോൺസ്റ്ററിന്റെ അണിയറപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. അത് തന്നെയാണ് ഈ സിനിമയുടെ വിജയവും. ഒരുപാട് ട്വിസ്റ്റുകളും സസ്പെൻസുകളും നിറഞ്ഞ, ആദ്യം മുതൽ അവസാനം വരെ ത്രില്ലടിച്ചു കണ്ടിരിക്കാവുന്ന മറ്റൊരു സിനിമ കൂടി മലയാളത്തിന് ലഭിച്ചിരിക്കുന്നു. സിനിമയുടെ കഥയെ കുറിച്ചോ, മോഹൻലാലിന്റെ ലക്കി സിംഗ് എന്ന കഥാപാത്രത്തെ കുറിച്ചോ ഒരു ചെറിയ സൂചനപോലും നൽകുന്നത് സിനിമ കാണാത്ത പ്രേക്ഷകരുടെ ആസ്വാദനത്തെ ബാധിക്കുമെന്നതിനാൽ അത്തരം കാര്യങ്ങളെ കുറിച്ചൊന്നും ഈ റിവ്യൂവിൽ സംസാരിക്കുന്നില്ല.ഭാമിനി എന്ന ടാക്സി ഡ്രൈവറായാണ് ഹണി റോസ് അഭിനയിക്കുന്നത്. അവരുടെ ജീവിതത്തിലേക്ക് ഒരു യാത്രക്കാരനായി ലക്കി സിംഗ് എന്ന മോഹൻലാൽ കഥാപാത്രം കടന്നു വരുന്നതും പിന്നീട് സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സത്യത്തിൽ ഭാമിനിയുടെ കഥയാണ് മോൺസ്റ്റർ എന്ന സിനിമയിലൂടെ വൈശാഖ് പറയുന്നത്. ആരാണ് ലക്കി സിംഗ് ? എന്താണ് അയാളുടെ ഉദ്ദേശം ? ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം തിയ്യേറ്ററിൽ നിന്നിറങ്ങുമ്പോൾ നിങ്ങൾക്ക് കിട്ടും. എപ്പോഴത്തെയും പോലെ ലക്കി സിംഗായി മോഹൻലാൽ തകർത്താടിയിട്ടുണ്ട്. സുദേവ് നായർ, ലെന, സിദ്ദിഖ്, ഗണേഷ് കുമാർ, ജോണി ആന്റണി, കോട്ടയം രമേശ്, കൈലാഷ്, ഇടവേള ബാബു, സാധിക വേണുഗോപാൽ തുടങ്ങി ഒരു വലിയ താരനിരയും ചിത്രത്തിൽ ഉണ്ട്. സതീഷ് കുറിപ്പാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ചാർളി, ഹെലൻ, അജഗജാന്തരം തുടങ്ങി ഒട്ടേറെ സിനിമകളുടെ അനുഭവസമ്പത്തുള്ള ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗ് മികവ് ചിത്രം കാണുമ്പൊൾ നമുക്ക് അനുഭവിക്കാൻ സാധിക്കും. സ്റ്റണ്ട് സിൽവയൊരുക്കിയ മോൺസ്റ്ററിലെ ആക്ഷൻ രംഗങ്ങൾക്ക് ഒരിക്കലും നിങ്ങൾക്ക് കയ്യടിക്കാതിരിക്കാനാവില്ല. ദീപക് ദേവ് ഈണം നൽകിയ ഗാനങ്ങൾ അത്ര മികച്ചതെന്ന് പറയാൻ പറ്റില്ലെങ്കിലും പശ്‌ചാത്തല സംഗീതം സിനിമയുമായി വളരെയധികം ചേർന്ന് പോകുന്നുണ്ട്.

Continue Reading

Review

പ്രേക്ഷകനെ സന്തോഷിപ്പിക്കുന്ന ഷെഫീക്ക് – ഒരു Clean Family Entertainer !! “ഷെഫീക്കിന്റെ സന്തോഷം” റിവ്യൂ വായിക്കാം….!!

Published

on

ഗുലുമാൽ എന്ന ടിവി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ അനൂപ് പന്തളം സംവിധാനം നിർവ്വഹിച്ച, ഉണ്ണിമുകുന്ദൻ നായകനായെത്തുന്ന ചിത്രമാണ് “ഷെഫീക്കിന്റെ സന്തോഷം”. ചിത്രത്തിന്റെ പേര് പോലെ തന്നെ ഷെഫീക്കിന്റെ സന്തോഷങ്ങളിലൂടെ സഞ്ചരിച്ചു പ്രേക്ഷകന്റെ മനസ്സും സന്തോഷം കൊണ്ട് നിറക്കുന്ന ഒരു ഫീൽ ഗുഡ് എന്റർടൈനറാണ് ചിത്രം.ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന ഷഫീക്ക് ഒരു സാധാരണ പ്രവാസിയാണ്. എല്ലാവരുടെയും സന്തോഷം കാണാൻ ആഗ്രഹിക്കുന്ന അയാൾ തനിക്ക് പ്രിയപ്പെട്ട ഒരാൾക്കായി ഒരു ഗിഫ്റ്റ് കൊണ്ട് വരുന്നു. ആ ഗിഫ്റ്റ് കാരണം പിന്നീടുണ്ടാകുന്ന പൊല്ലാപ്പുകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. മികച്ച പ്രകടനമാണ് ഉണ്ണി മുകുന്ദൻ കാഴ്ച്ചവെച്ചിരിക്കുന്നത്. ബാല, മനോജ്.കെ.ജയൻ, ആത്മീയ, ദിവ്യ പിള്ള തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. എല്ലാവരും തങ്ങളുടെ കഥാപാത്രത്തെ മികച്ചതാക്കിയിട്ടുമുണ്ട്.എടുത്തു പറയേണ്ട പ്രകടനമായിരുന്നു മനോജ്.കെ.ജയൻ, ബാല എന്നിവരുടേത്. തിയ്യേറ്ററിൽ ഏറ്റവും കൂടുതൽ ചിരിപടർത്തിയ പ്രകടനം ഇവരുടേത് ആയിരുന്നു. സംവിധായകൻ അനൂപ് ഓരോ കഥാപാത്രത്തിനും നൽകിയ ഡീറ്റൈലിംഗ് എടുത്ത് പറയേണ്ടത് തന്നെയാണ്. ഈ കഥാപാത്ര സൃഷ്ടിയും ചിത്രത്തിന്റെ മൊത്തത്തിലുള്ള ആസ്വാദനത്തെ എലവേറ്റ് ചെയ്യുന്നുണ്ട്.ചെറിയ കോമഡികളിലൂടെ സ്ലോ പേസിൽ സഞ്ചരിക്കുന്ന ആദ്യ പകുതിയും, ഇമോഷണൽ സീനുകളിലൂടെ നൊമ്പരപ്പെടുത്തിയും ട്വിസ്റ്റുകളിലൂടെ ഞെട്ടിച്ചും മുന്നോട്ട് പോയ രണ്ടാം പകുതിയും – ഷഫീക്കും കൂട്ടരും നിങ്ങളെയും സന്തോഷിപ്പിക്കും, തീർച്ച !!

Continue Reading

Review

ഹീറോ നഹി…. വില്ലൻ !! അമ്പരപ്പിച്ചു വിനീത് ശ്രീനിവാസൻ. മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് റിവ്യൂ വായിക്കാം….!!

Published

on

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദർ ഒരുക്കിയ ചിത്രമാണ് “മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്”. മുപ്പതു വയസ്സിന് മുൻപ് ജീവിതത്തിലും കരിയറിലും സക്സസ് ആകണമെന്നാഗ്രഹിക്കുന്ന കുശാഗ്ര ബുദ്ധിയുള്ള വക്കീലിനെയാണ് ചിത്രത്തിൽ വിനീത് അവതരിപ്പിക്കുന്നത്. നന്മയും കരുണയും നിറഞ്ഞ, സ്നേഹസമ്പന്നനായ ഒരു നായകനെ പ്രതീക്ഷിച്ചാണ് നിങ്ങൾ ഒരു സിനിമക്ക് കയറാറുള്ളത് എങ്കിൽ ഇത് നിങ്ങൾക്ക് പറ്റിയ സിനിമയല്ല എന്നാദ്യമേ പറയട്ടെ. മലയാള സിനിമയിൽ കുറച്ചു കാലങ്ങളായി കണ്ടുവരുന്ന മാറ്റത്തിന്റെ കാറ്റ് പൂർണ്ണമായും പ്രകടമാകുന്ന ചിത്രമാണിത്. സാധാരണ മനുഷ്യരിൽ കണ്ടു വരുന്ന എല്ലാ സ്വഭാവങ്ങളുമുള്ള, സ്വന്തം കാര്യം നടപ്പിലാക്കാൻ എന്തും ചെയ്യാൻ തയ്യാറാകുന്ന മുകുന്ദൻ ഉണ്ണിക്ക് തന്നോളം തന്നെ വക്രബുദ്ധിയുള്ള അഡ്വ. വേണു എന്ന സുരാജിന്റെ കഥാപാത്രത്തെ കൂട്ടായി കിട്ടുന്നതിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. പുതുമയാണ് ഈ ചിത്രത്തിന്റെ മെയിൻ. തിരക്കഥ, അവതരണ രീതി, കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് തുടങ്ങിയ എല്ലാ ഭാഗങ്ങളിലും ഇത് പ്രകടമാണ്. നൂറ്റമ്പതും അതിന് മുകളിലും രൂപ നൽകി സിനിമ കാണാൻ എത്തുന്ന പ്രേക്ഷകനെ ഒട്ടും മുഷിപ്പിക്കാതെ പിടിച്ചിരുത്തുന്നു എന്നുള്ളതും എടുത്തു പറയണം. നന്മയുടെ നിറകുടമായ നായകൻ എന്ന ക്ളീഷേ പൊളിച്ചെഴുതിയ നിരവധി ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ തന്റെ കാര്യം സാധിക്കാനായി ഏതറ്റം വരെയും പോകുന്ന, എന്ത് ക്രൂരൻ ആണിയാൾ എന്ന് തോന്നിപ്പിക്കുന്ന “മുകുന്ദൻ ഉണ്ണി’യെ പോലെ ഒരാളെ മലയാളപ്രേക്ഷകർ കണ്ടിട്ടുണ്ടാകില്ല, ഉറപ്പ്. ധൈര്യമായി ടിക്കെറ്റെടുക്കാം…..

Continue Reading

Review

ദിലീപിന്റെ നിർമ്മാണത്തിൽ വീണ്ടും ഒരു ബ്ലോക്ക് ബസ്റ്റർ ചിത്രം ; തട്ടാശ്ശേരി കൂട്ടം റിവ്യൂ വായിക്കാം…!!

Published

on

സിഐഡി മൂസ, പാണ്ടിപ്പട, ട്വെൻ്റി 20 , മലർവാടി ആർട്സ് ക്ലബ്, കട്ടപ്പനയിലെ ഹൃതിക് റോഷൻ തുടങ്ങിയ വമ്പൻ വിജയങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ബാനർ ആണ് ദിലീപിൻറെ ഗ്രാൻഡ് പ്രൊഡക്ഷൻസ്. ഒരു ഇടവേളക്കുശേഷം ഹിറ്റ് ചരിത്രം ഒരിക്കൽ കൂടി ആവർത്തിക്കുകയാണ് ദിലീപും ഗ്രാൻഡ് പ്രൊഡക്ഷൻസും. ദിലീപിന്റെ തന്നെ സഹോദരൻ അനൂപ് പത്മനാഭൻ ആദ്യമായി സംവിധാനം ചെയ്യുന്ന അർജുൻ അശോകൻ പ്രിയംവദ കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തട്ടാശ്ശേരി കൂട്ടം ഇന്നാണ് കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ പ്രദർശനത്തിന് എത്തിയത്. നിറഞ്ഞ കയ്യടികളോടെയാണ് ചിത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.തട്ടാശ്ശേരി എന്ന ഗ്രാമത്തിലെ ഒരു കൂട്ടം ചെറുപ്പക്കാർക്കിടയിലൂടെയാണ് ചിത്രത്തിൻറെ കഥ വികസിക്കുന്നത്. തട്ടാൻ കുടുംബ പാരമ്പര്യമുള്ള സഞ്ജയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായ ചില കാര്യങ്ങൾ സംഭവിക്കുകയും തുടർന്ന് സഞ്ചരിക്കും സുഹൃത്തുക്കൾക്കും നേരിടേണ്ടിവരുന്ന വെല്ലുവിളികളും പോരാട്ടവും ആണ് ചിത്രത്തിൻറെ കഥാഗതി. സഞ്ജയ് എത്തുന്നത് പ്രേക്ഷകരുടെ പ്രിയതാരം അർജുൻ അശോകനാണ്, മലയാള സിനിമയിലെ നായകന്മാർക്കിടയിലേക്ക് നാളെയുടെ വാഗ്ദാനമാണ് എന്ന് അരക്കിട്ടുറപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിൽ അർജുൻ അശോകന്റേത്,ഗണപതി,വിജയരാഘവൻ,സിദ്ധിഖ്,അനീഷ് ഗോപൻ,ഉണ്ണി പി രാജൻദേവ്, അല്ലു അപ്പു, സുരേഷ് മേനോൻ,ശ്രീലക്ഷമി ,ഷൈനി സാറ, തുടങ്ങിയ ഒരുപറ്റം താരങ്ങളുടെ ഗംഭീര പ്രകടനവും ചിത്രത്തിൽ ഉണ്ട്. ഒരു നവാഗത സംവിധായകന്റെ യാതൊരുതര പകർച്ചകളും ഇല്ലാതെ അതിഗംഭീരമായ ആണ് അനൂപ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. രസകരമായ സൗഹൃദക്കാഴ്ചകളും പ്രണയവും ആകാംക്ഷ നിറഞ്ഞ നിമിഷങ്ങളും എല്ലാം ചേർത്ത് ഒരു കമ്പ്ലീറ്റ് എന്റർടൈനറായാണ് ചിത്രം വെള്ളിത്തിരയിൽ അനൂപ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ജിയോ പി.വിയുടെ കഥയ്ക്ക് സന്തോഷ് എച്ചിക്കാനം ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ചിത്രത്തിലെ മനോഹരമായ ദൃശ്യങ്ങൾക്ക് ക്യാമറ ചലിപ്പിച്ചത് ജിതിൻ സ്റ്റാൻസിലോവ്സാണ്. റാം ശരത്ത് സംഗീതം പകർന്ന ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രീകാര്യത നേടിയിരുന്നു. കുടുംബസമേതം ചിരിച്ചും ആഘോഷിച്ചും കാണുവാൻ ധൈര്യസമേതം ടിക്കറ്റ് എടുക്കാം.

Continue Reading

Trending

Latest News2 weeks ago

ജയ ജയ ജയ ജയ ഹേ സ്കൂളുകളിലും ട്രെൻഡ് ; കുട്ടികൾക്ക് സിനിമ കാണാൻ അവസരമൊരുക്കി സ്കൂൾ അധികൃതർ…!!

സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുകയാണ് ജയ ജയ ജയ ജയ ഹേ. മൂന്നാം വാരത്തിലും ഗംഭീര പ്രകടനമാണ് ചിത്രം ബോക്സ്‌ ഓഫീസിൽ...

Latest News3 weeks ago

മദനോത്സവത്തിൽ വരവറിയിച്ച്‌ മലയാളികളുടെ പവർസ്​റ്റാർ ബാബു ആന്റണി….!!

മലയാള സിനിമാ പ്രേക്ഷകർ ഏറ്റെടുത്ത എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഇ.സന്തോഷ് കുമാറിന്റെ കഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ തിരക്കഥ എഴുതിയ...

Latest News3 weeks ago

വിജയ് ബാബുവും ആൻ അഗസ്റ്റിനും കൈകോർക്കുന്നു….!!

മലയാള സിനിമ ലോകത്തെ പ്രമുഖ അഭിനേതാക്കളും നിർമ്മാതാക്കളുമായ വിജയ് ബാബുവും ആൻ അഗസ്റ്റിനും ആദ്യമായി ഒരു മലയാള ചിത്രത്തിനുവേണ്ടി കൈകോർക്കുന്നു. നവാഗതനായആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത് സുരാജ്...

Latest News3 weeks ago

വിനീത് ശ്രീനിവാസന്റെ വ്യത്യസ്തമായ അഭിനയ മുഹൂർത്തങ്ങളുമായി മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്…!!

മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകനും രചയിതാവും ഗായകനും, മലയാള സിനിമാ പ്രേമികളുടെ പ്രിയതാരവുമായ വിനീത് ശ്രീനിവാസൻ ടൈറ്റിൽ വേഷം ചെയ്ത ഏറ്റവും പുതിയ ചിത്രമായ മുകുന്ദൻ ഉണ്ണി...

Latest News3 weeks ago

ദിലീപ് നിർമിച്ച് അനൂപ് പദ്മനാഭൻ സംവിധാനം ചെയ്യുന്ന ‘തട്ടാശ്ശേരി കൂട്ടം’ നാളെ തിയേറ്ററുകളിലെത്തുന്നു…!!

ഗ്രാൻഡ് പ്രോഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമിച്ച് അനൂപ് പദ്മനാഭൻ സംവിധാനം ചെയ്യുന്ന ‘തട്ടാശ്ശേരി കൂട്ടം’ നാളെ തിയേറ്ററുകളിലെത്തുന്നു.പുതുമുഖങ്ങളിൽ കുറച്ച് പടങ്ങൾ കൊണ്ടുതന്നെ ജനമനസ്സുകളിൽ സ്ഥാനം കരസ്ഥമാക്കിയ ‘അർജുൻ...

Latest News3 weeks ago

വിനീത് ശ്രീനിവാസന്‍ നായകനാവുന്ന ” മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് ” നാളെ മുതൽ തിയ്യേറ്ററുകളിലേക്ക്…!!

വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ നാളെ മുതൽ തിയറ്ററുകളില്‍. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഡോക്ടര്‍...

Latest News3 weeks ago

25 കോടിയുടെ തിളക്കവുമായി ബ്ലോക്ക്ബസ്റ്റർ ജയ ജയ ജയ ജയ ഹേ…!!

ബേസിൽ ജോസഫ് നായകനായി എത്തിയ ജയ ജയ ജയ ജയഹേ എന്ന ചിത്രം ഇപ്പോൾ ഈ വർഷത്തെ മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ വിജയങ്ങളിൽ ഒന്നായിക്കഴിഞ്ഞു. ബേസിൽ ജോസഫിനെയും ദർശന...

Latest News4 weeks ago

ജയ ജയ ജയ ഹേയെ അഭിനന്ദിച്ച് കെ.കെ.ശൈലജ ടീച്ചര്‍….!!

തീയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ് വിപിൻ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ എന്ന ചിത്രം. ബേസിൽ ജോസഫ് ദർശന രാജേന്ദ്രൻ...

Latest News4 weeks ago

ക്യൂട്ട് ലുക്കിൽ ഭാവന ” ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ” ഓഡിയോ ലോഞ്ചിൽ ; ചിത്രങ്ങൾ കാണാം…!!

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള ചലച്ചിത്രലോകത്തേക്ക് തിരിച്ചെത്തുകയാണ് ഭാവന. നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ രണ്ടാംവരവ്.ഷറഫുദ്ദീനാണ്...

Latest News4 weeks ago

കേരളമാകെ ഹൗസ് ഫുൾ ഷോകളും എസ്ട്ര ഷോകളുമായി ” കൂമൻ “വൻ വിജയത്തിലേക്ക്…!!

ആസിഫ് അലിയുടെ കരിയറിലെ മറ്റൊരു വമ്പൻ ഹിറ്റായി മാറി കൂമൻ. ജീത്തു ജോസഫ് സംവിധാനം ചെയ്ത ത്രില്ലർ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ആദ്യാവസാനം...

Trending