Connect with us

Review

‘തലൈവര്‍’ തിരുമ്പി വന്തിട്ടേന്‍.. വിന്റേജ് രജനികാന്ത് സ്‌റ്റൈലുമായി പേട്ട ; റിവ്യൂ വായിക്കാം…!

Published

on

സൂപ്പർ സ്റ്റാർ രജനികാന്തിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കിയ പേട്ട എന്ന തമിഴ് ചിത്രമാണ് ഇന്ന് കേരളത്തിൽ പ്രദർശനമാരംഭിച്ച പ്രധാന ചിത്രങ്ങളിലൊന്ന്. സംവിധായകൻ തന്നെ രചനയും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് . വിജയ് സേതുപതി, ബോബി സിംഹ, സിമ്രാൻ, തൃഷ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നു . പൃഥ്വിരാജ് പ്രൊഡക്ഷന്സും മാജിക് ഫ്രെയിംസും ചേർന്ന് കേരളത്തിൽ വിതരണം ചെയ്‍തിരിക്കുന്നത്.


രജനി കാന്തിന് ലോകത്തെമ്പാടും ആരാധകര്‍ ഉണ്ടായത് അത്യാവശ്യം സ്റ്റൈല്‍ ഉള്ള, തമാശ പറയുന്ന സാധാരണക്കാരുടെ ഇടയിലെ ഇത്തരം കഥാപാത്രങ്ങളിലൂടെയായിരുന്നു . പഴയ രജനി കാന്തിനെ സിനിമാലോകത്തിന് തിരിച്ചു കിട്ടുന്നു എന്ന പ്രതീക്ഷയാണ് , തമിഴ് സിനിമയുടെ പുതിയ പ്രതീക്ഷയായ കാര്‍ത്തിക് ശുഭരാജ് സംവിധാനം ചെയ്ത പേട്ട എന്ന സിനിമയിലേക്കുള്ള പ്രധാന ആകര്‍ഷണം .പേട്ട , 2.0 യില്‍ നിന്ന് സൂപ്പര്‍ സ്റ്റാര്‍ രജനി കാന്തിനെ ആകാശത്ത് നിന്ന്‍ , മണ്ണിലേക്ക് തിരിച്ചു കൊണ്ട് വന്ന സിനിമയാണ് . പേട്ട കാളി ( രജനി കാന്ത്‌ ) യുടെ കഥയാണ് . റൌഡികളുമായുള്ള ഗംഭീര ആക്ഷന്‍ രംഗത്തോടെയാണ് പേട്ടയുടെ തിരശ്ശീല ഉയരുന്നത് . കാളി അവരെ നിലംപരിശാക്കുന്നു. തുടര്‍ന്ന്‍ കോളേജിലെ റാഗിങ്ങ് പ്രശ്നം പരിഹരിക്കാന്‍ ഹോസ്റ്റലിലെ വാര്‍ഡന്‍ ആയി കാളി ചുമതല ഏല്‍ക്കുന്നു. അതാണ്‌ പേട്ട എന്ന സിനിമയുടെ പ്ലോട്ട് .

രജനികാന്ത് ആരാധകർക്ക് ആഘോഷമാക്കാനുള്ള ഒരു കമ്പ്ലീറ്റ് എന്റർടൈൻമെൻറ് പാക്കേജാണ്‌ കാർത്തിക് സുബ്ബരാജ് ഈ ചിത്രത്തിലൂടെ ഒരുക്കിയിരിക്കുന്നത്. ബാഷ എന്ന ചിത്രത്തിന്റെ കഥയോട് സാമ്യം ഉള്ള രീതിയിൽ ആണ് പേട്ട തുടങ്ങുന്നത് എങ്കിലും കാർത്തിക് സുബ്ബരാജ് എന്ന പ്രതിഭ കൊണ്ട് വന്ന കഥയിലെ പുതുമ എടുത്തു പറയേണ്ടതാണ്. തമിഴ് സിനിമകൾ ഇഷ്ട്ടപെടുന്ന പ്രേക്ഷകർ ആഗ്രഹിക്കുന്നതെല്ലാം ചിത്രത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞതിനൊപ്പം തന്നെ വളരെ ചടുലമായും രസകരമായും കഥ പറയാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് ഈ ചിത്രത്തെ ഗംഭീരമാക്കുന്നതു. ഓരോ കഥാപാത്രങ്ങളേയും അദ്ദേഹം അവതരിപ്പിച്ചിരിക്കുന്ന രീതിയും അവർക്കു കഥയിൽ ഉള്ള സ്ഥാനവും ചിത്രത്തെ വേറെ ലെവൽ ആക്കിയിട്ടുണ്ട് എന്ന് പറയാം.

കാളി എന്ന ഹോസ്റ്റൽ വാർഡൻ വളരെ എനെർജെറ്റിക് ആയ ഒരാളാണ്, തുടക്കത്തിൽ ഒരു ലവ് ഗോഡ് ഫോമിൽ രണ്ടു പേരെ ഒരുമിപ്പിക്കാൻ ശ്രമിക്കുന്ന കാളിയെ കാണാം, ഒപ്പം തന്നെ ആ പെൺകുട്ടിയുടെ ‘അമ്മ വേഷത്തിൽ എത്തുന്ന സിമ്രാനുമായി ഉള്ള ലവ് ട്രാക്ക് അങ്ങനെ തുടങ്ങുന്ന സിനിമ ഇന്റെൻസ് ആകുന്നത് ഉത്തർപ്രദേശുകാരൻ ആയ രാഷ്ട്രീയ നേതാവ് സിംഖാർ സിങ്ങിനെയും മകൻ ജിത്തുവിനെ കാളി എതിരിടുമ്പോൾ ആണ്. പതിയെ സ്റ്റോറി അവരുടെ ഇടയിൽ നടക്കുന്ന ക്ലാഷിലേക്കും അവിടെ നിന്ന് റിവെൻച് ട്രാക്കിലേക്കും സിനിമ മുന്നേറുന്നു.കഥാ സന്ദർഭങ്ങൾ രസകരമായി അവതരിപ്പിച്ചതിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്താൻ സംവിധായകനെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും കാർത്തിക് സുബ്ബരാജിന് കഴിഞ്ഞിട്ടുണ്ട്. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ എനെർജറ്റിക് ആയുള്ള പെർഫോമൻസാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.

വിജയ്‌ സേതുപതിയുടെ ഭാഗത്ത് നിന്ന്‍ പേട്ടയില്‍ കാണാന്‍ സാധിച്ചത് . തൃഷയുടെയും സിമ്രാന്‍റെയും സാന്നിധ്യമൊക്കെയുണ്ടെങ്കിലും മാളവിക മോഹന്‍ തന്‍റെ റോള്‍ ഗംഭീരമാക്കി .അനിരുദ്ധ് ഒരിക്കൽ കൂടി തന്റെ അടിപൊളി പാട്ടുകളിലൂടെയും മാസ്സ് എഫ്ഫക്റ്റ് നൽകിയ പശ്ചാത്തല സംഗീതത്തിലൂടെയും ചിത്രത്തിന്റെ മികവ് വർധിപ്പിച്ചു. സൂപ്പർ സ്റ്റാർ രജനികാന്ത് ഫാന്സിനും കാർത്തിക് സുബ്ബരാജ് ഫാന്സിനും വിജയ് സേതുപതി ആരാധകർക്കുമെല്ലാം ഒരുപാട് ആഘോഷിച്ചു കാണാവുന്ന ഒരു കമ്പ്ലീറ്റ് എന്റർടൈനറാണ് പേട്ട .

Continue Reading

Review

മലയാളി പ്രേക്ഷകർക്കിത് പുത്തൻ ത്രില്ലർ അനുഭവം ! അതിഗംഭീരം നാലാം മുറ…!!

Published

on

ലക്കി സ്റ്റാർ എന്ന സിനിമയുടെ വിജയത്തിന് ശേഷം ഒരു ഇടവേള കഴിഞ്ഞ് സംവിധായകൻ ദീപു അന്തിക്കാട് ഒരുക്കുന്ന ചിത്രമാണ് നാലാം മുറ. ബിജു മേനോൻ ഗുരു സോമസുന്ദരം എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ക്രിസ്തുമസ് റിലീസായി ഇന്ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി.ഗൾഫിൽ നിന്നും തൻറെ വീടിരിപ്പിന് വേണ്ടി നാട്ടിലെത്തുന്ന ജയേഷ് എയർപോർട്ടിൽ നിന്നും മടങ്ങുന്ന വഴി യാദൃശ്ചികമായി കുറച്ച് ആളുകളെ പരിചയപ്പെടുകയും തുടർന്ന് അവരുടെ യാത്രയിൽ ഉണ്ടാകുന്ന അവിചാരിതമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിൻറെ കഥാഗതി. പൂർണ്ണമായും ത്രില്ലർ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയിൽ പ്രേക്ഷകർ കണ്ടു ശീലിച്ച ത്രില്ലർ ചിത്രങ്ങളിൽ നിന്നും തീർത്തും വേറിട്ട പാതയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ചിത്രം തുടങ്ങി ആദ്യ 20 മിനിറ്റുകൾക്കുള്ളിൽ തന്നെ പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ടും ആകാംക്ഷയുടെയും ഉദ്യോഗത്തിന്റെയും പിരിമുറുക്കങ്ങൾ സൃഷ്ടിച്ചു കൊണ്ടും ചിത്രം ട്രാക്കിൽ കയറുന്നുണ്ട്. ചോദ്യങ്ങളും ഉത്തരങ്ങളും സംശയങ്ങളുമായി ചിത്രം ഉടനീളം പ്രേക്ഷകർക്ക് ഒരു മികച്ച ത്രില്ലർ അനുഭവം സമ്മാനിക്കുന്നു.കോമഡി ഫാമിലി എൻറർടൈനറായ ലക്കി സ്റ്റാറിനു ശേഷം ദീപു അന്തിക്കാടിന്റെ രണ്ടാമത്തെ ചിത്രത്തിലേക്കെത്തുമ്പോൾ പ്രമേയം കൊണ്ടും അവതരണം കൊണ്ടും മലയാളത്തിലെ നവ സംവിധായകർക്ക് ഇടയിൽ ഏറെ പ്രതീക്ഷകൾ നൽകുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥനായ സൂരജ് വി. ദേവാണ് ചിത്രത്തിന്റെ തിരകഥാകൃത്ത്. വെള്ളിത്തിരയിൽ കണ്ടു ശീലിച്ച പോലീസ് അന്വേഷണങ്ങളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ യാഥാർത്ഥ്യത്തോട് അടുത്തുനിൽക്കുന്ന രംഗങ്ങൾ സൃഷ്ടിക്കുവാൻ സൂരജിന് സാധിച്ചിട്ടുണ്ട്. ബിജുമേനോൻ ഗുരു സോമ സുന്ദരം എന്നിവരുടെ മത്സരിച്ചുള്ള അഭിനയ മികവാണ് ചിത്രത്തിൻറെ മറ്റൊരു ആകർഷണം. ഇരുവരും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങൾ തിയറ്ററുകളിൽ ഏറെ കയ്യടികൾ നേടിയെടുക്കുന്നുണ്ട്.ദിവ്യാ പിള്ള, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശാന്തി പ്രിയ, ഷീലു ഏബ്രഹാം, ശ്യാം, ഋഷി സുരേഷ്, എന്നിവരും ചിത്രത്തിൽ ഗംഭീര പ്രകടനങ്ങളുമായി തിളങ്ങുന്നു. കൈലാഷ് മേനോൻ ഒരുക്കിയ ഗാനങ്ങൾ ഇതിനോടകം തന്നെ ഹിച്ചാർട്ടുകളിൽ ഇടംപിടിച്ചു കഴിഞ്ഞിരുന്നു. ഗോപി സുന്ദർ ഒരുക്കിയ ചിത്രത്തിൻറെ പശ്ചാത്തല സംഗീതം പ്രേക്ഷകരെ തിയേറ്ററുകളിൽ ത്രസിപ്പിക്കുന്നുണ്ട്. ലോകനാഥൻ ശ്രീനിവാസൻ ഒരുക്കിയ കേരളത്തിലെ മലയോര പ്രദേശങ്ങളുടെ മനോഹരമായ ദൃശ്യഭംഗി ചിത്രത്തിൽ എടുത്തു പറയേണ്ടതാണ്. സമീർ മുഹമ്മദാണ് സിനിമയുടെ ചിത്രസമിയോജനം നിർവഹിച്ചിരിക്കുന്നത്. യുഎഫ്ഐ മോഷൻ പിക്ച്ചേർസിനു വേണ്ടി കിഷോർ വാര്യത്ത് (യുഎസ്എ), ലക്ഷമി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാന്റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.ഈ ക്രിസ്മസ് അവധിക്കാലത്ത് എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ സംതൃപ്തിപ്പെടുത്തുന്ന ഒരു ഗംഭീര സിനിമ സമ്മാനിച്ചിരിക്കുകയാണ് നാലാം മുറ.

Continue Reading

Review

പ്രേക്ഷകനെ സന്തോഷിപ്പിക്കുന്ന ഷെഫീക്ക് – ഒരു Clean Family Entertainer !! “ഷെഫീക്കിന്റെ സന്തോഷം” റിവ്യൂ വായിക്കാം….!!

Published

on

ഗുലുമാൽ എന്ന ടിവി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ അനൂപ് പന്തളം സംവിധാനം നിർവ്വഹിച്ച, ഉണ്ണിമുകുന്ദൻ നായകനായെത്തുന്ന ചിത്രമാണ് “ഷെഫീക്കിന്റെ സന്തോഷം”. ചിത്രത്തിന്റെ പേര് പോലെ തന്നെ ഷെഫീക്കിന്റെ സന്തോഷങ്ങളിലൂടെ സഞ്ചരിച്ചു പ്രേക്ഷകന്റെ മനസ്സും സന്തോഷം കൊണ്ട് നിറക്കുന്ന ഒരു ഫീൽ ഗുഡ് എന്റർടൈനറാണ് ചിത്രം.ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന ഷഫീക്ക് ഒരു സാധാരണ പ്രവാസിയാണ്. എല്ലാവരുടെയും സന്തോഷം കാണാൻ ആഗ്രഹിക്കുന്ന അയാൾ തനിക്ക് പ്രിയപ്പെട്ട ഒരാൾക്കായി ഒരു ഗിഫ്റ്റ് കൊണ്ട് വരുന്നു. ആ ഗിഫ്റ്റ് കാരണം പിന്നീടുണ്ടാകുന്ന പൊല്ലാപ്പുകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. മികച്ച പ്രകടനമാണ് ഉണ്ണി മുകുന്ദൻ കാഴ്ച്ചവെച്ചിരിക്കുന്നത്. ബാല, മനോജ്.കെ.ജയൻ, ആത്മീയ, ദിവ്യ പിള്ള തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. എല്ലാവരും തങ്ങളുടെ കഥാപാത്രത്തെ മികച്ചതാക്കിയിട്ടുമുണ്ട്.എടുത്തു പറയേണ്ട പ്രകടനമായിരുന്നു മനോജ്.കെ.ജയൻ, ബാല എന്നിവരുടേത്. തിയ്യേറ്ററിൽ ഏറ്റവും കൂടുതൽ ചിരിപടർത്തിയ പ്രകടനം ഇവരുടേത് ആയിരുന്നു. സംവിധായകൻ അനൂപ് ഓരോ കഥാപാത്രത്തിനും നൽകിയ ഡീറ്റൈലിംഗ് എടുത്ത് പറയേണ്ടത് തന്നെയാണ്. ഈ കഥാപാത്ര സൃഷ്ടിയും ചിത്രത്തിന്റെ മൊത്തത്തിലുള്ള ആസ്വാദനത്തെ എലവേറ്റ് ചെയ്യുന്നുണ്ട്.ചെറിയ കോമഡികളിലൂടെ സ്ലോ പേസിൽ സഞ്ചരിക്കുന്ന ആദ്യ പകുതിയും, ഇമോഷണൽ സീനുകളിലൂടെ നൊമ്പരപ്പെടുത്തിയും ട്വിസ്റ്റുകളിലൂടെ ഞെട്ടിച്ചും മുന്നോട്ട് പോയ രണ്ടാം പകുതിയും – ഷഫീക്കും കൂട്ടരും നിങ്ങളെയും സന്തോഷിപ്പിക്കും, തീർച്ച !!

Continue Reading

Review

ഹീറോ നഹി…. വില്ലൻ !! അമ്പരപ്പിച്ചു വിനീത് ശ്രീനിവാസൻ. മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് റിവ്യൂ വായിക്കാം….!!

Published

on

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദർ ഒരുക്കിയ ചിത്രമാണ് “മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്”. മുപ്പതു വയസ്സിന് മുൻപ് ജീവിതത്തിലും കരിയറിലും സക്സസ് ആകണമെന്നാഗ്രഹിക്കുന്ന കുശാഗ്ര ബുദ്ധിയുള്ള വക്കീലിനെയാണ് ചിത്രത്തിൽ വിനീത് അവതരിപ്പിക്കുന്നത്. നന്മയും കരുണയും നിറഞ്ഞ, സ്നേഹസമ്പന്നനായ ഒരു നായകനെ പ്രതീക്ഷിച്ചാണ് നിങ്ങൾ ഒരു സിനിമക്ക് കയറാറുള്ളത് എങ്കിൽ ഇത് നിങ്ങൾക്ക് പറ്റിയ സിനിമയല്ല എന്നാദ്യമേ പറയട്ടെ. മലയാള സിനിമയിൽ കുറച്ചു കാലങ്ങളായി കണ്ടുവരുന്ന മാറ്റത്തിന്റെ കാറ്റ് പൂർണ്ണമായും പ്രകടമാകുന്ന ചിത്രമാണിത്. സാധാരണ മനുഷ്യരിൽ കണ്ടു വരുന്ന എല്ലാ സ്വഭാവങ്ങളുമുള്ള, സ്വന്തം കാര്യം നടപ്പിലാക്കാൻ എന്തും ചെയ്യാൻ തയ്യാറാകുന്ന മുകുന്ദൻ ഉണ്ണിക്ക് തന്നോളം തന്നെ വക്രബുദ്ധിയുള്ള അഡ്വ. വേണു എന്ന സുരാജിന്റെ കഥാപാത്രത്തെ കൂട്ടായി കിട്ടുന്നതിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. പുതുമയാണ് ഈ ചിത്രത്തിന്റെ മെയിൻ. തിരക്കഥ, അവതരണ രീതി, കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് തുടങ്ങിയ എല്ലാ ഭാഗങ്ങളിലും ഇത് പ്രകടമാണ്. നൂറ്റമ്പതും അതിന് മുകളിലും രൂപ നൽകി സിനിമ കാണാൻ എത്തുന്ന പ്രേക്ഷകനെ ഒട്ടും മുഷിപ്പിക്കാതെ പിടിച്ചിരുത്തുന്നു എന്നുള്ളതും എടുത്തു പറയണം. നന്മയുടെ നിറകുടമായ നായകൻ എന്ന ക്ളീഷേ പൊളിച്ചെഴുതിയ നിരവധി ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ തന്റെ കാര്യം സാധിക്കാനായി ഏതറ്റം വരെയും പോകുന്ന, എന്ത് ക്രൂരൻ ആണിയാൾ എന്ന് തോന്നിപ്പിക്കുന്ന “മുകുന്ദൻ ഉണ്ണി’യെ പോലെ ഒരാളെ മലയാളപ്രേക്ഷകർ കണ്ടിട്ടുണ്ടാകില്ല, ഉറപ്പ്. ധൈര്യമായി ടിക്കെറ്റെടുക്കാം…..

Continue Reading

Trending

Latest News3 weeks ago

യുവതാര നിരയുടെ തിളക്കവുമായി മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരി തീയേറ്ററുകളിൽ!!വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവിസ്….!!

യുവതാരനിരയുടെ തിളക്കവുമായി ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരി തീയേറ്ററുകളിലേക്ക്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നു പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെതായി പുറത്ത് വന്ന...

Latest News1 month ago

സിനിമാലോകത്ത് നിന്ന് സിനിമയെ വെല്ലുന്ന അതിജീവനകഥ : രൂപേഷിന്റെ നിയമയുദ്ധത്തിന് ഒടുവിൽ വിജയം…!!

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന, വലിയ വിഭാഗം ജനങ്ങളും ഇഷ്ടപെടുന്ന ഒരു മേഖലയാണ് സിനിമ. വർണ്ണവിസ്മയങ്ങളുടെയും സ്വപ്നതുല്യമായ ദൃശ്യങ്ങളുടെയും പിന്നിൽ നടക്കുന്ന കാപട്യവും തട്ടിപ്പും കൊള്ളരുതായ്മകളും ഇതിനോടകം തന്നെ പലതരം...

Latest News3 months ago

നാഗ ചൈതന്യ, സായി പല്ലവി ചിത്രം ‘തണ്ടേൽ ‘ പൂജ!! ആദ്യ ക്ലാപ്പുമായി വെങ്കിടേഷ്…!!

തെലുങ്ക് യുവതാരം നാഗചൈതന്യയുടെ അടുത്ത ചിത്രം ചന്ദു മോണ്ടേറ്റി സംവിധാനം ചെയ്യും. ‘തണ്ടേൽ’ എന്ന് പേരിട്ട ചിത്രത്തിൽ സായി പല്ലവി നായികാ വേഷത്തിൽ എത്തുന്നു. ചില യഥാർത്ഥ...

Latest News5 months ago

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫിന്റെ പുതിയ ചിത്രം ‘ നുണക്കുഴി ‘!! ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി…!!

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തിൽ നായകനാകാൻ ബേസിൽ ജോസഫ്. ‘നുണക്കുഴി’ എന്നാണ് ചിത്രത്തിന്റെ പേര്. സമൂഹ മാധ്യമങ്ങളിലുടെ ‘നുണകുഴി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്...

Latest News7 months ago

പുതിയ ചിത്രത്തിന്റെ ഭാഗമായി നാഗ ചൈതന്യ, ചന്ദു മൊണ്ടേത്തി, ബണ്ണി വാസ് എന്നിവർ ശ്രീകാകുളത്തെ കെ മച്ചിലേശം ഗ്രാമത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കണ്ടു…!!

തെലുങ്ക് യുവതാരം നാഗ ചൈതന്യ ശ്രീകാകുളത്തെ ഒരു ഗ്രാമം സന്ദർശിക്കുകയും തന്റെ വരാനിരിക്കുന്ന ചിത്രത്തിനായി മത്സ്യത്തൊഴിലാളി സമൂഹത്തോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഭൂമി,...

Latest News7 months ago

ലുലു മാള്‍ സന്ദര്‍ശകരില്‍ വിസ്മയമുണര്‍ത്തി ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗറിന്റെ ‘ലൈഫ് സൈസ്ഡ് ഹോളോഗ്രാഫിക് ഡിസ്‌പ്ലേ’….!!

ലുലു മാള്‍ സന്ദര്‍ശകര്‍ക്ക് വിസ്മയ കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് ഏഷ്യാനെറ്റ്. ജൂലായ് 26 മുതല്‍ ആരംഭിച്ച ലൈഫ് സൈസ്ഡ് ഹോളോഗ്രാഫിക് ഡിസ്‌പ്ലേയിലൂടെ, സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥികളുടെ പ്രകടനം നേരിട്ടെന്ന...

Latest News8 months ago

പത്തു കോടി ക്ലബ്ബിലേക്ക് മധുര മനോഹര മോഹം!! കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത വിജയം….!!

ആളും ആരവങ്ങളുമില്ലാതെ വന്നു അതി ഗംഭീര വിജയങ്ങൾ ബോക്സ്‌ ഓഫീസിൽ നേടിയെടുത്ത ചിത്രങ്ങളുടെ നിരയിലേക്ക് ഒരു സിനിമ കൂടെ. സ്റ്റെഫി സേവ്യർ സംവിധാനം ചെയ്തു തീയേറ്ററുകളിലെത്തിയ മധുര...

Latest News8 months ago

കിച്ച 46ന് വേണ്ടി നിർമ്മാതാവ് കലൈപ്പുലി താനുവിനൊപ്പം കിച്ച സുദീപ് കൈകോർക്കുന്നു…!!

കിച്ച 46 എന്ന താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിനായി പ്രമുഖ തമിഴ് നിർമ്മാതാവ് കലൈപ്പുലി താനുമായി സഹകരിക്കാൻ കിച്ച സുദീപ് ഒരുങ്ങുന്നു. നിർമ്മാതാവ് ചിത്രത്തിന്റെ ഒരു ദൃശ്യം സോഷ്യൽ...

Latest News9 months ago

ഒടുവിൽ അവർ വിവാഹിതരായി!! ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ‘ തുടങ്ങി….!!

ന്നാ താൻ കേസ് കൊട് സ്പിൻ ഓഫ്!! സുരേശന്റെയും സുമലതയുടെയും ‘ ഹൃദയ ഹാരിയായ പ്രണയകഥ ‘രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ‘...

Latest News9 months ago

” പിക്കാസോ” ബോളിവുഡിലേക്ക് ; ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്….!!

പിക്കാസോയുടെ ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്. താര പുത്രൻ ആര്യൻ ഖാൻ – അനന്യ പാണ്ഡെ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും എന്നാണ് സൂചന,...

Trending