Connect with us

Latest News

സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!

Published

on

മലയാളത്തിന്റ മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ സൂപ്പർ ഹിറ്റായി ഓടുകയാണ്. ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവരാണ് ഈ ചിത്രത്തിൽ കാട്ടാളൻ പൊറിഞ്ചു, ആലപ്പാട്ട്‌ മറിയം, പുത്തൻ പള്ളി ജോസ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ കഥാപാത്രങ്ങൾ സങ്കല്പികമല്ല എന്നും യഥാർത്ഥത്തിൽ തൃശൂരിൽ ജീവിച്ചിരുന്നവരാണ് എന്നുമുള്ള വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. യഥാർത്ഥ കാട്ടാളൻ പൊറിഞ്ചുവിനെ കുറിച്ചുള്ള ഒരു ഫീച്ചർ മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിൽ ഇപ്പോൾ പ്രത്യക്ഷപെട്ടു കഴിഞ്ഞു. വിനീഷ് വിശ്വം എന്ന രചയിതാവ് തയ്യാറാക്കിയ ഈ ഫീച്ചറിൽ കാട്ടാളൻ പൊറിഞ്ചുവിന്റെ മകളുടെ അടക്കമുള്ള ചിത്രങ്ങളും കാട്ടാളൻ പൊറിഞ്ചുവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഉണ്ട്.

കുഞ്ഞല എന്നാണ് പൊറിഞ്ചുവിന്റെ മകളുടെ പേര്. പൊറിഞ്ചുവിന്റെ ചിത്രവുമായി മകൾ കുഞ്ഞലയുടെ ഫോട്ടോയും ഫീച്ചറിന്റെ ഭാഗമാണ്. ടാക്സി ഡ്രൈവർ ആയിരുന്ന ജോസിനെ കുറിച്ചും ഫീച്ചറിൽ പരാമർശം ഉണ്ട്. ജോസ് കൊല്ലപ്പെട്ടത് എങ്ങനെ എന്നും ഇതിൽ വിവരിക്കുന്നു. പുറമെ കാട്ടാളനും എന്നാൽ ഉള്ളിൽ ഒരുപാട് സ്നേഹവുമുള്ള ആളായിരുന്നു തന്റെ അപ്പൻ എന്ന് കുഞ്ഞല പറയുന്നു. ആലപ്പാട്ട്‌ മറിയത്തെ കുറിച്ചും ഫീച്ചറിൽ പറയുന്നുണ്ട്. അരണാട്ടുക്കരക്കാരൻ ആയ ജോർജ് എന്ന ആളാണ് താൻ കണ്ട അതിസുന്ദരിയായ മറിയത്തെ കുറിച്ച് ഈ ഫീച്ചറിൽ വിശദീകരിക്കുന്നത്. ശെരിക്കുള്ള മറിയം വിവാഹിതയും അമ്മയും നല്ലൊരു കച്ചവടക്കാരിയും ആയിരുന്നു എന്ന് ജോർജ് പറയുന്നു. വെളുത്തു തുടുന്ന വമ്പൻ ശരീരമുള്ള ആളായിരുന്നു ജോസ് എന്നും ഫീച്ചറിൽ വിശദീകരിക്കുന്നുണ്ട്. ഈ മൂന്നു പേരെയും പറ്റിയുള്ള വളരെ വിശദമായുള്ള ഫീച്ചർ ആണ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Continue Reading

Latest News

സൗബിനെയും സുരാജിനെയുംക്കാൾ കൂടുതൽ പ്രതിഫലം കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ലേത് ഒറിജിനൽ റോബർട്ടിന്….!

Published

on

ബോളിവുഡ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറായ രതീഷ് യുകെ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25. സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷങ്ങളിലെത്തുന്ന ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ല്‍ ശ്രദ്ധേയ കഥാപാത്രമായെത്തുന്നത് റോബോട്ട്. രതീഷിന്റെ ആദ്യ സംവിധാന സംരംഭമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. ചിത്രത്തിനായി സ്വന്തമായി രൂപകല്‍പ്പന ചെയ്‌തെടുത്ത റോബോട്ടിനെയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് രതീഷ് ദ ക്യൂവിനോട് പറഞ്ഞു. റോബോട്ട് പ്രധാന കഥാപാത്രം ആകുന്നു എന്നത് കൊണ്ട് അതിന്റെ കൃത്യമായി രൂപകല്‍പ്പനയ്ക്ക് വേണ്ടി ആവശ്യത്തിന് സമയം മാറ്റിവെയ്ക്കുകയും ചെയ്തു. പലതവണ മാറ്റി നിര്‍മ്മിച്ച ശേഷം റോബോട്ടിനെ നിശ്ചയിച്ചതെന്നും രതീഷ് പറയുന്നു.

സെമി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോടെ പ്രവര്‍ത്തിക്കുന്ന റോബോട്ടാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രധാന അഭിനേതാക്കളുടെ പ്രതിഫലത്തോളം തന്നെ റോബോട്ടിനായി ചെലവഴിച്ചിട്ടുണ്ട്. പ്രൊഡക്ഷന്‍ ഡിസൈനറായി വര്‍ക്ക് ചെയ്തതില്‍ നിന്ന് ലഭിച്ച ആത്മവിശ്വാസമാണ് ഇത്തരത്തില്‍ ഒരു പരീക്ഷണചിത്രം ഒരുക്കാന്‍ ധൈര്യം നല്‍കിയതെന്നും രതീഷ് പറഞ്ഞു.സദാനന്ദന്റെ സമയം എന്ന ചിത്രത്തില്‍ കലാ സംവിധായകനായ ബാവയുടെ സഹായിയായാണ് രതീഷിന്റെ സിനിമാ അരങ്ങേറ്റം. ബാവ, ഗോകുല്‍ ദാസ് എന്നിവര്‍ക്കൊപ്പം നിരവധി മലയാള ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് ബോളിവുഡിലെത്തി. ജോണ് എബ്രഹാം നായകനായ ഫോഴ്സ് എന്ന ചിത്രത്തിലൂടെ ആദ്യമായി സ്വതന്ത്ര പ്രൊഡക്ഷന്‍ ഡിസൈനറായി. സംവിധാനം ചെയ്യാന്‍ കൂടുതല്‍ സൗകര്യം സ്വന്തം ഭാഷ തന്നെ ആയത് കൊണ്ടാണ് ആദ്യ ചിത്രം മലയാളത്തില്‍ ഒരുക്കാന്‍ തീരുമാനിച്ചതെന്ന് രതീഷ് കൂട്ടിച്ചേര്‍ത്തു.മെക്കാനിക്കല്‍ എന്‍ജിനീയറായാണ് സൗബിന്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനില്‍ വേഷമിടുന്നത്. പ്രധാനപ്പെട്ട കുറച്ചു ഭാഗങ്ങള്‍ റഷ്യയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൗബിനെയും സുരാജിനെയും കൂടാതെ സൈജു കുറുപ്പ്, മാല പാര്‍വ്വതി, മേഘ മാത്യു തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. സാനു ജോണ്‍ വര്‍ഗീസാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരന്‍. സംഗീതം ബിജിബാല്‍. ചിത്രം നവംബര്‍ ആദ്യം റിലീസിനെത്തും.

Continue Reading

Latest News

വേറിട്ട വേഷത്തില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി; ഗാനഗന്ധര്‍വ്വന്‍ 27 മുതല്‍ തീയേറ്ററുകളിലെത്തും….!

Published

on

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രം ‘ഗാനഗന്ധര്‍വ്വന്‍’ സെപ്റ്റംബര്‍ 27-ന് റിലീസ് ചെയ്യും.

ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ഗാനഗന്ധര്‍വ്വനില്‍ പുതുമുഖം വന്ദിതയാണ് നായിക. രമേഷ് പിഷാരടിയും ഹരി പി. നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധര്‍വ്വനില്‍ മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, മനോജ് കെ. ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, സലിം കുമാര്‍, ജോണി ആന്റണി, ധര്‍മജന്‍, കുഞ്ചന്‍, അശോകന്‍, ഹരീഷ് കണാരന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

അഴകപ്പന്‍ ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് ദീപക് ദേവാണ്. ആന്റോ ജോസഫ് ഫിലിം കമ്പനി, ഇച്ചായീസ് പ്രൊഡക്ഷന്‍സ്, രമേഷ് പിഷാരടി എന്റര്‍ടെയിന്‍മെന്റ്‌സും ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്‍വ്വന്റെ നിര്‍മാണം ആന്റോ ജോസഫ്, ശ്രീലക്ഷ്മി, ശങ്കര്‍ രാജ് , സൗമ്യ രമേഷ് എന്നിവര്‍ ചേര്‍ന്നാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. ആന്‍ മെഗാ മീഡിയയാണ് ചിത്രത്തിന്റെ വിതരണം.

Continue Reading

Latest News

നിവിൻ പോളി–ഗീതു മോഹന്‍ദാസ് ചിത്രം ‘മൂത്തോന്‍’ സിനിമയ്ക്ക് ടൊറന്റോ രാജ്യാന്തര ഫെസ്റ്റിവലിൽ ഗംഭീര പ്രതികരണം….!

Published

on

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ ‘മൂത്തോന്‍’ സിനിമയെ ഏറ്റെടുത്ത് സിനിമാ ആസ്വാദകര്‍. വേള്‍ഡ് പ്രീമിയര്‍ പ്രദേശനത്തിന് പിന്നാലെ ചിത്രത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

ടൊറന്റോയില്‍ സ്പെഷ്യല്‍ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. പൂര്‍ണ്ണ ആത്മാര്‍ഥതയോടെ ചെയ്ത ചിത്രമാണ് മൂത്തോനെന്നും ഒരുപാട് തയ്യാറെടുപ്പുകള്‍ ചിത്രത്തിന് വേണ്ടി നടത്തിയിരുന്നെന്നും നിവിന്‍ പോളി പ്രീമിയറിന് മുന്‍പ് പറഞ്ഞിരുന്നു.
മൂത്തോന്റെ ടൊറന്റോ വേള്‍ഡ് പ്രീമിയര്‍ തന്റെ സ്വപ്ന സാക്ഷാത്കമാരമാണെന്നായിരുന്നു നിവിന്‍ പോളി പറഞ്ഞത്.
നിവിന്‍പോളിയുടെ അവിശ്വസീനീയ പ്രകടനമാണ് ചിത്രത്തില്‍ കണ്ടതെന്നും അദ്ദേഹത്തിന് ഒരു ദേശീയ അവാര്‍ഡ് തന്നെ പ്രതീക്ഷിക്കുന്നെന്നുമാണ് സുനില്‍ എസ് എന്നയാള്‍ ട്വിറ്ററില്‍ കുറിച്ചത്.

ജല്ലിക്കെട്ടിനു ശേഷം മറ്റൊരു മലയാള സിനിമയും ലോകത്തിനു മുന്നിൽ ചർച്ചയായുകയാണ്. ചിത്രം മാസ്റ്റര്‍ ക്ലാസാണെന്ന് മറിയം സെയ്ദി എന്ന പ്രേക്ഷക ട്വീറ്റ് ചെയ്തു.

‘വൗ! ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍ കഥയിലും കഥാപാത്ര നിര്‍മ്മിതിയിലും, ഉള്‍ക്കരുത്തുള്ള, പ്രേക്ഷകരെ ഗ്രസിക്കുന്ന ചിത്രമാണ്‌. വ്യത്യസ്ത കാരണങ്ങളാല്‍ വീട് ഉപേക്ഷിക്കുന്ന മുല്ലയേയും അക്ബറിനേയും ഞാന്‍ മറക്കില്ല.’–മറിയം പറഞ്ഞു.

ലയേഴ്‌സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപു് നിര്‍മ്മാണത്തിലും പങ്കാളിയാകുന്നു. രാജീവ് രവിയാണ് ഛായാഗ്രഹണം

Continue Reading

Trending

Latest News3 weeks ago

സൗബിനെയും സുരാജിനെയുംക്കാൾ കൂടുതൽ പ്രതിഫലം കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ലേത് ഒറിജിനൽ റോബർട്ടിന്….!

ബോളിവുഡ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറായ രതീഷ് യുകെ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25. സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷങ്ങളിലെത്തുന്ന ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍...

Latest News4 weeks ago

വേറിട്ട വേഷത്തില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി; ഗാനഗന്ധര്‍വ്വന്‍ 27 മുതല്‍ തീയേറ്ററുകളിലെത്തും….!

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രം ‘ഗാനഗന്ധര്‍വ്വന്‍’ സെപ്റ്റംബര്‍ 27-ന് റിലീസ് ചെയ്യും. ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ഗാനഗന്ധര്‍വ്വനില്‍ പുതുമുഖം...

Latest News1 month ago

സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!

മലയാളത്തിന്റ മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ സൂപ്പർ ഹിറ്റായി ഓടുകയാണ്. ജോജു ജോർജ്, നൈല ഉഷ,...

Latest News1 month ago

നിവിൻ പോളി–ഗീതു മോഹന്‍ദാസ് ചിത്രം ‘മൂത്തോന്‍’ സിനിമയ്ക്ക് ടൊറന്റോ രാജ്യാന്തര ഫെസ്റ്റിവലിൽ ഗംഭീര പ്രതികരണം….!

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ ‘മൂത്തോന്‍’ സിനിമയെ ഏറ്റെടുത്ത് സിനിമാ ആസ്വാദകര്‍. വേള്‍ഡ് പ്രീമിയര്‍ പ്രദേശനത്തിന് പിന്നാലെ ചിത്രത്തെ അഭിനന്ദിച്ച് നിരവധി പേരാണ്...

Latest News2 months ago

സൊഷ്യൽ മീഡിയയിൽ തരംഗമായി “ജി മാർത്താണ്ഡൻ” സംവിധാനം ചെയ്‍ത മഞ്ജലി ജ്വല്ലേഴ്സ് പരസ്യചിത്രം…!

സൊഷ്യൽ മീഡിയയിൽ തരംഗമായി ജി മാർത്താണ്ഡൻ സംവിധാനം ചെയ്‍ത മഞ്ജലി ജ്വല്ലേഴ്സ് പരസ്യചിത്രം..മക്കളെ ജീവനു തുല്യം സ്നേഹിക്കുന്ന മാതാപിതാക്കളും, അവരെ തിരികെ സ്നേഹിക്കുന്ന മക്കളും ഉറപ്പായും കണ്ടിരിക്കേണ്ട...

Latest News2 months ago

വടംവലി കേന്ദ്രീകരിച്ച് ഇന്ദ്രജിത്തിന്റെ ‘ആഹാ’ എത്തുന്നു…!

കേരളത്തിന്റെ സ്വന്തം വടംവലിയെ കേന്ദ്രീകരിച്ച് ഇന്ദ്രജിത്ത് നായകനാകുന്ന പുതിയ ചിത്രമാണ് ‘ആഹാ’.സാ സാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമിച്ച് ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന...

Latest News2 months ago

പ്രേക്ഷക മനസ്സുകൾ കീഴടക്കി “ജബരിയ ജോഡി” വിജയകരമായി മുന്നേറുന്നു‌….!

Parineeti Chopra and Sidharth Malhotra’s latest release ‘Jabariya Jodi,’ which opened to decent reviews, performed ordinarily in its first weekend....

Latest News3 months ago

“Judgementall Hai Kya” Worldwide Releasing On July 26…!

Judgementall Hai Kya is an upcoming Indian Hindi-language psychological black comedy film produced by Ekta Kapoor and directed by Prakash...

Latest News4 months ago

‘ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ ഭാവഗായകന്‍ പി.ജയചന്ദ്രന്റെ സ്വരമാധുരിയില്‍ പിറന്ന ഗാനം…അവള്‍ എന്റെ കണ്ണായി മാറേണ്ടവള്‍….!

‘ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ ഭാവഗായകന്‍ പി.ജയചന്ദ്രന്റെ സ്വരമാധുരിയില്‍ പിറന്ന ഗാനം…അവള്‍ എന്റെ കണ്ണായി മാറേണ്ടവള്‍.നന്നായി പാകം ചേര്‍ത്തുവച്ച ഈരടികളുടെയും ഈണത്തിന്റെയും രസക്കൂട്ട് വക്കോളം നിറച്ച കുഞ്ഞുഗ്ലാസായ ജയചന്ദ്രനെന്ന രാഗചന്ദ്രന്റെ...

Latest News4 months ago

ക്ലീൻ “യു”സർട്ടിഫിക്കറ്റുമായി “കക്ഷി അമ്മിണിപ്പിള്ള” വേൾഡ് വൈഡ് റിലീസായി നാളെ എത്തുന്നു….!

ക്ലീൻ “യു”സർട്ടിഫിക്കറ്റുമായി “കക്ഷി അമ്മിണിപ്പിള്ള” വേൾഡ് വൈഡ് റിലീസായി നാളെ എത്തുന്നു.ആസിഫ് അലി, അഹമ്മദ് സിദ്ധിഖ് ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിൻജിത്ത് അയ്യന്തോൾ...

Trending