Latest News
ലൂസിഫർ സെറ്റിൽ പിറന്നാൾ ആഘോഷിച്ച് പൃഥ്വിരാജ് ; ചിത്രങ്ങൾ കാണാം..
Latest News
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫിന്റെ പുതിയ ചിത്രം ‘ നുണക്കുഴി ‘!! ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി…!!

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തിൽ നായകനാകാൻ ബേസിൽ ജോസഫ്. ‘നുണക്കുഴി’ എന്നാണ് ചിത്രത്തിന്റെ പേര്. സമൂഹ മാധ്യമങ്ങളിലുടെ ‘നുണകുഴി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.കെ ആർ കൃഷ്ണകുമാറാണ് ‘നുണക്കുഴി’ യുടെ തിരക്കഥ ഒരുക്കുന്നത്. ‘കൂമൻ ‘ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ജീത്തു ജോസഫും കെ ആർ കൃഷ്ണകുമാറും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.ഡാർക്ക് ഹ്യുമർ ജോണറിൽപെട്ട ചിത്രമാണ് ‘നുണക്കുഴി ‘ സംവിധായകനും നടനുമായ ബേസിൽ ജോസഫുമൊത്ത് ജീത്തു ജോസഫ് ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ജയ ജയ ജയ ജയ ഹേ പോലെയുള്ള സിനിമകൾ നായകനെന്ന നിലയിൽ ബേസിലിന്റെ സ്വീകാര്യത വർധിപ്പിച്ചവയാണ്. നിലവിൽ മോഹൻലാലിനെ നായകനാക്കി നേര് എന്ന സിനിമ ഒരുക്കുകയാണ് ജീത്തു ജോസഫ്.

ഈ സിനിമ പൂർത്തിയായാൽ ഉടൻ ബേസിൽ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കും. പ്രശസ്ത സിനിമ നിർമ്മാണ കമ്പനിയായ സരീഗമയും ജീത്തു ജോസഫിന്റെ വിന്റേജ് ഫിലിംസും ചേർന്നൊരുക്കുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത് ഗ്രേസ് ആന്റണിയാണ് സതീഷ് കുറുപ്പ് ചായാഗ്രഹണം നിർവഹിക്കുന്നു. വിക്രം മെഹർ, സിദ്ധാർത്ഥ ആനന്ദ് കുമാർ എന്നിവരാണ് നിർമ്മാതാക്കൾ. സിദിഖ്, മനോജ് കെ ജയൻ, ബൈജു, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട് തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും നാളുകളിൽ പുറത്ത് വിടും. സഹിൽ ശർമയാണ് സഹ നിർമ്മാതാവ്. സൂരജ് കുമാറാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. എഡിറ്റർ – വിനായക് വി എസ്, കോസ്റ്റും ഡിസൈനർ – ലിന്റാ ജീത്തു,മേക്ക് അപ് – അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനെർ – പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സുധീഷ് രാമചന്ദ്രൻ, ഡിസൈൻ – യെല്ലോ ടൂത്ത്, പി ആർ & മാർക്കറ്റിങ് – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ
Latest News
പുതിയ ചിത്രത്തിന്റെ ഭാഗമായി നാഗ ചൈതന്യ, ചന്ദു മൊണ്ടേത്തി, ബണ്ണി വാസ് എന്നിവർ ശ്രീകാകുളത്തെ കെ മച്ചിലേശം ഗ്രാമത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കണ്ടു…!!

തെലുങ്ക് യുവതാരം നാഗ ചൈതന്യ ശ്രീകാകുളത്തെ ഒരു ഗ്രാമം സന്ദർശിക്കുകയും തന്റെ വരാനിരിക്കുന്ന ചിത്രത്തിനായി മത്സ്യത്തൊഴിലാളി സമൂഹത്തോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഭൂമി, അവരുടെ സംസ്കാരം, അവരുടെ ജീവിതരീതി എന്നിവ മനസ്സിലാക്കാൻ വേണ്ടിയായിരുന്നു ഈ കൂടിക്കാഴ്ച. NC 23 എന്ന് താത്കാലികമായി വിളിക്കുന്ന പുതിയ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കൂടുതൽ മനസിലാക്കാൻ വേണ്ടിയായിരുന്നു നാഗ ചൈതന്യയുടെ ശ്രമം, അതിനായി അദ്ദേഹം അവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.തന്റെ അവസാന ചിത്രമായ കാർത്തികേയ 2-ലൂടെ പാൻ ഇന്ത്യ ബ്ലോക്ക്ബസ്റ്റർ നേടിയ ചന്ദൂ മൊണ്ടേറ്റിയാണ് NC 23 സംവിധാനം ചെയ്യുന്നത്. ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് അല്ലു അരവിന്ദ് ആണ്. ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ ഗീത ആർട്‌സിന്റെ ബാനറിൽ ബണ്ണി വാസ് ചിത്രം നിർമ്മിക്കും.#NC23 ന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്, ഈ മാസം ഷൂട്ടിംഗ് ആരംഭിക്കാനാണു നിർമ്മാതാക്കൾ തീരുമാനിച്ചിരിക്കുന്നത്. മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ നായകൻ നാഗ ചൈതന്യ പറഞ്ഞതിങ്ങനെ , “6 മാസം മുൻപാണ് ചന്ദൂ എന്നോട് കഥ പറഞ്ഞതന്നെ . കേട്ട മാത്രയിൽ ഞാൻ വളരെ ആവേശഭരിതനായി. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം കഥ വികസിപ്പിച്ചത്. വാസും ചന്ദുവും രണ്ട് വർഷമായി കഥയുടെ ജോലികൾക്കായി യാത്ര ചെയ്യുന്നുണ്ടായിരുന്നു . വളരെ പ്രചോദനാത്മകമായ കഥയാണിത് . മത്സ്യത്തൊഴിലാളികളുടെ ജീവിതരീതിയും അവരുടെ ശരീരഭാഷയും ഗ്രാമത്തിന്റെ ഘടനയും അറിയാനാണ് ഞങ്ങൾ ഇവിടെ എത്തിയത്. പ്രീ-പ്രൊഡക്ഷൻ ജോലികൾ ഇന്ന് ആരംഭിക്കും.”സംവിധായകൻ ചന്ദുവിന്റെ വാക്കുകളിങ്ങനെ “2018ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി കാർത്തിക് എന്ന നാട്ടുകാരൻ ഒരു കഥ തയ്യാറാക്കി. അദ്ദേഹം ആദ്യം അരവിന്ദ് ഗാരുവിനോടും ബണ്ണി വാസിനോടും കഥ പറഞ്ഞു. കഥ കേട്ടപ്പോൾ ആവേശമായി. കഴിഞ്ഞ 2 വർഷമായി ഞങ്ങൾ തിരക്കഥയുടെ പണിപ്പുരയിലാണ്. ഇപ്പോൾ തിരക്കഥ തയ്യാറായിക്കഴിഞ്ഞു, അത് നന്നായി വന്നിട്ടുണ്ട് . കഥയുടെ പുരോഗതിയും നാഗചൈതന്യക്കും ഏറെ സന്തോഷമുണ്ട്. ആ സംഭവം നടന്ന സ്ഥലത്ത് തന്നെ സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ആരംഭിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു.”സിനിമയുടെ പ്രാരംഭ ജോലികൾ ആരംഭിച്ചിട്ടുണ്ടെന്ന് നിർമ്മാതാവ് ബണ്ണി വാസ് പറഞ്ഞു. “2018-ലാണ് ഒരു സംഭവം നടന്നത്. ഗ്രാമത്തിലെ പ്രദേശവാസികൾ ഗുജറാത്തിലേക്ക് മത്സ്യബന്ധന തൊഴിലിനായി പോകുന്നുണ്ടായിരുന്നു. 2018-ൽ നടന്ന സംഭവത്തെക്കുറിച്ച് എഴുത്തുകാരൻ കാർത്തിക് ഒരു കഥ വികസിപ്പിച്ചെടുത്തു. ചന്ദൂ അത് ഇഷ്ടപ്പെടുകയും മനോഹരമായ ഒരു പ്രണയകഥയാക്കുകയും ചെയ്തു. അടുത്തിടെയായി , തെലുങ്ക് സിനിമാ പ്രവർത്തകർ റിയലിസ്റ്റിക് സിനിമകൾ ചെയ്യാൻ ശ്രമിക്കുന്നുണ്ട്.സംവിധായകൻ ചന്ദുവിനും കഥ നടന്നതിന്റെ വേരുകളിലേക്ക് പോകാൻ ആഗ്രഹമുണ്ടായിരുന്നു. ഇവിടുത്തെ അന്തരീക്ഷവും മത്സ്യത്തൊഴിലാളികളുടെ ശരീരഭാഷയും പഠിക്കാനാണ് ഞങ്ങൾ ഇവിടെയെത്തിയത്. മത്സ്യത്തൊഴിലാളികളെക്കുറിച്ചും അവരുടെ ജീവിതരീതികളെക്കുറിച്ചും അറിയാൻ നാഗ ചൈതന്യക്ക് ആഗ്രഹമുണ്ടായിരുന്നു’. നേരത്തെ ഞാൻ പരാമർശിച്ച സംഭവം ഡൽഹിയെ ഇളക്കിമറിക്കുകയും പാക്കിസ്ഥാനിലെ കറാച്ചിയെയും വിറപ്പിക്കുകയും ചെയ്ത ഒന്നായിരുന്നു . അതിനാൽ, ഞങ്ങൾ ആ ഗ്രാമം സന്ദർശിക്കാൻ ആഗ്രഹിച്ചു. ഊഷ്മളമായ സ്വീകരണമാണ് ഇവിടെ ലഭിച്ചത്. കൂടുതൽ വിവരങ്ങൾ അറിയാൻ ഞങ്ങൾ വീണ്ടും ഇവിടെ വന്നേക്കാം. ഗ്രാമവാസികളുടെ സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു.” ബണ്ണി വാസിന്റെ വാക്കുകളിങ്ങനെ.




Latest News
ലുലു മാള്‍ സന്ദര്‍ശകരില്‍ വിസ്മയമുണര്‍ത്തി ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗറിന്റെ ‘ലൈഫ് സൈസ്ഡ് ഹോളോഗ്രാഫിക് ഡിസ്‌പ്ലേ’….!!

ലുലു മാള്‍ സന്ദര്‍ശകര്‍ക്ക് വിസ്മയ കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് ഏഷ്യാനെറ്റ്. ജൂലായ് 26 മുതല്‍ ആരംഭിച്ച ലൈഫ് സൈസ്ഡ് ഹോളോഗ്രാഫിക് ഡിസ്‌പ്ലേയിലൂടെ, സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥികളുടെ പ്രകടനം നേരിട്ടെന്ന പോലെ മാളിലെത്തുന്നവര്‍ക്ക് കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.7 അടിയോളം വരുന്ന അത്യാധുനിക ഹോളോഗ്രാഫിക് ഡിസ്‌പ്ലേ, ഫോര്‍ത്ത് റിയല്‍ ലൈഫ്, റിയല്‍ സൈസ്, റിയല്‍ ടൈം ത്രീ ഡയമെന്‍ഷണല്‍ ഇമേജസ് എന്നിവ പ്രദാനം ചെയ്ത് വേറിട്ടൊരു അനുഭൂതിയിലേക്ക് കാഴ്ചക്കാരെ നയിക്കുന്നു. മനോഹര ഗാനങ്ങളുമായെത്തുന്ന മത്സരാര്‍ത്ഥികള്‍ തത്സമയം പെര്‍ഫോം ചെയ്യുന്നത് പോലെ ഇതിലൂടെ കാഴ്ചക്കാര്‍ക്ക് അനുഭവപ്പെട്ടു.മലയാളികളുടെ പ്രിയപ്പെട്ട ഗായകരും സ്റ്റാര്‍ സിംഗറിന്റെ വിധികര്‍ത്താക്കളുമായ കെ.എസ്. ചിത്ര, വിധു പ്രതാപ് എന്നിവരുടെ സാന്നിധ്യം മുഖ്യ ആകര്‍ഷണമായി. ലുലു മാള്‍ കൊച്ചിയാണ് സാങ്കേതികവിദ്യയും സര്‍ഗാത്മകതയും സമന്വയിച്ച് കാണികള്‍ക്ക് അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിച്ച ഈ ഉദ്യമത്തിന്റെ ഇവന്റ് പാര്‍ട്ണര്‍.നൂതന ആശയങ്ങളെ എന്നും വരവേല്‍ക്കുകയും അത് മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് ഏഷ്യാനെറ്റ് അനുദിനം മുന്നേറുന്നത്. വിസ്മയക്കാഴ്ചകളുടെ ലോകത്തേക്ക് കൈ പിടിച്ചുയര്‍ത്തിയ ഈ പ്രദര്‍ശനം കാണുന്നവരെല്ലാം അത് എക്കാലവും ഓര്‍ത്തുവയ്ക്കും. അതിന്റെ തെളിവാണ് ഈ ഇവന്റിന്റെ വിജയം. നവീന ആശയങ്ങള്‍ അവതരിപ്പിച്ച്, വിനോദ മേഖലയില്‍ പുതുചരിത്രം രചിച്ചുകൊണ്ട് ഏഷ്യാനെറ്റ് മലയാളികള്‍ക്കൊപ്പം യാത്ര തുടരുകയാണ്, അനുദിനം വളരുന്ന ആത്മബന്ധത്തോടെ.

-
Movie Song5 years ago
പ്രണവ് മോഹൻലാൽ – അരുൺ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ വീഡിയോ സോങ്ങ് ‘ആരാരോ ആർദ്രമായി’ പുറത്തിറങ്ങി…!
-
Other Videos5 years ago
മോഹന്‍ലാലിന്റെ മാസ് ലുക്ക്… വീഡിയോ കാണാം
-
Review5 years ago
മലയാള സിനിമ ലോകത്തിനു അഭിമാനിക്കാൻ ഒരു ചിത്രം കൂടി ; 9 മൂവി റിവ്യൂ വായിക്കാം…!
-
Movie Trailers & Teasers5 years ago
കിടിലൻ ഡാൻസുമായി ചാക്കോച്ചൻ… അള്ള് രാമേന്ദ്രനിലെ കിടിലൻ സോങ്ങ് ടീസർ വീഡിയോ കാണാം….
-
Movie Trailers & Teasers5 years ago
ജീത്തു ജോസഫ് ചിത്രം മിസ്റ്റർ ആൻഡ് മിസിസ് റൗഡിയുടെ കിടിലന്‍ ടീസര്‍ കാണാം…!
-
Movie Song5 years ago
ചാക്കോച്ചൻ നായകനാകുന്ന അള്ള് രാമേന്ദ്രനിലെ ആദ്യ ഗാനം പുറത്തിറങ്ങി.. വീഡിയോ കാണാം..!
-
Review5 years ago
രണ്ടാമങ്കത്തിലും വിജയം കുറിച്ച് അരുൺ ഗോപിയും പ്രണവ് മോഹൻലാലും ; ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യൂ വായിക്കാം….!
-
Latest News4 years ago
‘നിങ്ങള്‍ ഇങ്ങനെ ചിരിക്കരുത്’; പരിപാടിക്കിടെ ചിരി നിര്‍ത്താന്‍ ആവശ്യപ്പെട്ട ആള്‍ക്ക് മറുപടിയുമായി സിതാര; കയ്യടിച്ച് സോഷ്യല്‍ മീഡിയ….!
You must be logged in to post a comment Login