Connect with us

Latest News

സോഷ്യൽ മീഡിയക്ക് തീ പിടിപ്പിച്ചു സുരേഷ് ഗോപിയുടെ പുതിയ ലുക്ക്; പിറന്നാൾ സമ്മാനമായി പുറത്തു വിട്ടതു സൂപ്പർ താരങ്ങൾ..!

Published

on

മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നാളെ തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമായി ഇന്ന് അദ്ദേഹം അഭിനയിക്കുന്ന ഇരുന്നൂറ്റിയന്പത്തിയൊന്നാമതു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടിരിക്കുകയാണ്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റ് ആദ്യം പുറത്തു വിട്ടത്. പിന്നാലെ മെഗാ സ്റ്റാർ മമ്മൂട്ടിയും പൃഥ്വിരാജ് സുകുമാരൻ അടക്കമുള്ള മലയാളത്തിലെ യുവ താരനിരയും ഈ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്. സുരേഷ് ഗോപി കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെട്ട ഈ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്.

മാസ് ലുക്കില്‍ നരച്ച താടിയുമായി വാച്ച് നന്നാക്കുന്ന രീതിയിൽ ഇരിക്കുന്ന സുരേഷ് ഗോപിയെ ആണ് ഈ പോസ്റ്ററിൽ നമ്മുക്ക് കാണാൻ സാധിക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളോ അഭിനേതാക്കളുടെ പേരോ ഒന്നും ഈ പോസ്റ്ററിൽ പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എത്തിറിയൽ എൻ്റർടെയിൻമെൻ്റ്സിൻ്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രം നവാഗതനായ രാഹുൽ രാമചന്ദ്രൻ ആണ് സംവിധാനം ചെയ്യുന്നത്. സമീൻ സലിം തിരക്കഥ രചിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് സിനിമാസ് വിതരണം ചെയ്യും. ഇത് കൂടാതെ ജോഷി ഒരുക്കുന്ന പാപ്പൻ, നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന കാവൽ, നവാഗതനായ മാത്യൂസ് തോമസ് ഒരുക്കുന്ന ഒറ്റക്കൊമ്പൻ എന്നീ ചിത്രങ്ങളും സുരേഷ് ഗോപി നായകനായി ഒരുങ്ങുന്നുണ്ട്. ഇത് കൂടാതെ മേജർ രവി ഒരുക്കുന്ന ചിത്രം, ലേലം 2 എന്നിവയും അണിയറയിൽ അദ്ദേഹത്തിനായി തയ്യാറാവുന്നുണ്ട് എന്ന റിപ്പോർട്ടുകളും ലഭിക്കുന്നുണ്ട്. ഏതായാലൂം ഒരു വമ്പൻ തിരിച്ചു വരവിനു തന്നെയാണ് സുരേഷ് ഗോപി എന്ന സൂപ്പർ താരം ഒരുങ്ങുന്നത്.

Continue Reading

Latest News

ജീവിതത്തിൽ ഒരു ട്വിസ്റ്റ് പോലുമില്ലാത്ത നായകന്റെ കഥ; ജാൻഎമൻ ടീസർ പുറത്തു വിട്ട് ദുൽഖർ സൽമാൻ….!!

Published

on

ലാൽ, അർജുൻ അശോകൻ, ബേസിൽ ജോസഫ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിദംബരം രചനയും സംവിധാനവും നിർവ്വഹിച്ച ‘ജാൻ-എ-മാൻ’ ന്റെ ടീസർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു.

വികൃതി എന്ന സിനിമയുടെ വിജയത്തിനു ശേഷം ചീയേഴ്സ് എന്‍റര്‍ടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ, ഷോൺ ആൻ്റണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ജാൻഎമൻ.സിനിമ സംവിധാനം ചെയ്യുന്നത് ഗണപതിയുടെ സഹോദരൻ ചിദംബരം എസ് പി ആണ്. ഗണപതി, സ്വപ്നേഷ് എന്നിവരാണ് ചിത്രത്തിന്റെ സഹരചയിതാക്കള്‍.കൂടാതെ സംവിധായകരായ ജയരാജ്, രാജീവ് രവി, കെ യു മോഹനൻ എന്നിവരുടെ അസിസ്റ്റൻ്റ് ഡയറക്ടറും അസിസ്റ്റൻ്റ് ക്യാമറാമാനും ആയിരുന്ന ചിദംബരം എസ് പി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്.വിഷ്ണു തണ്ടാശ്ശേരി ഛായാഗ്രഹണവും ബിജിബാൽ സംഗീതവും കിരൺ ദാസും എഡിറ്റിംഗും നിർവഹിക്കുന്നു. കോസ്റ്റ്യും മാഷർ ഹംസയും കലാസംവിധാനം വിനീഷ് ബംഗ്ലാനും സ്റ്റിൽസ് വിവി ചാര്‍ലിയുമാണ്. പ്രൊഡക്ഷൻ കൺട്രോളർ പികെ ജിനുവാണ്. ആര്‍ ജി വയനാടനാണ് മേക്കപ്പ് . സലാം കുഴിയിലും സജിത്ത് കുമാറുമാണ് സഹനിര്‍മ്മാതാക്കള്‍.

Continue Reading

Latest News

വിജയ് ദേവരക്കൊണ്ടയുടെ പാൻ ഇന്ത്യൻ ചിത്രം; ലിഗർ ടീസർ റിലീസ് ഇപ്പോഴില്ല..!

Published

on

തെലുങ്ക് സിനിമയുടെ പുതിയ തലമുറയിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളാണ് വിജയ് ദേവരക്കൊണ്ട. അർജുൻ റെഡ്ഢി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ പ്രശസ്തനായ ഈ താരം പിന്നീട് ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങളിലൂടെയും കയ്യടി നേടി. ഇപ്പോഴിതാ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി എത്തുകയാണ് ഈ യുവ താരം. വിജയ് ദേവരക്കൊണ്ടയുടെ കരിയറിലെ ആദ്യ പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ലിഗർ ആണ് ആ പ്രോജക്ട്. പുരി ജഗനാഥ്‌ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസർ റിലീസ് ഈ മാസം ഉണ്ടാവുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധി വീണ്ടും രാജ്യം മുഴുവൻ അലയടിക്കുമ്പോൾ ടീസർ റിലീസ് മാറ്റി വെക്കാനുള്ള തീരുമാനമാണ് അണിയറ പ്രവർത്തകർ എടുത്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്.ലിഗർ: സാലാ ക്രോസ്ബ്രീഡ് എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ. ഈ വർഷം സെപ്റ്റംബർ 9 നു ആണ് ലിഗർ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. ഈ പുതിയ സാഹചര്യത്തിൽ അതിനും മാറ്റം വരുമോ എന്നത് കാത്തിരുന്നു കാണേണ്ട വസ്തുത തന്നെയാണ്. ബോളിവുഡ് താരം അനന്യ പാണ്ഡെ നായികാ വേഷം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം, ഹിന്ദി, കന്നഡ, തെലുങ്ക്, മലയാളം, തമിഴ് എന്നീ ഭാഷകളിൽ ആണ് റിലീസ് ചെയ്യുക. ബോളിവുഡ് സംവിധായകൻ കരൺ ജോഹർ, ചാർമി കൗർ, അപൂർവ മെഹ്ത, പുരി ജഗനാഥ്‌ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് വിഷ്ണു ശർമയാണ്. ഈ ചിത്രത്തിന് വേണ്ടി മിക്സഡ് മാർഷ്യൽ ആർട്‌സ് പരിശീലിച്ച വിജയ് ദേവരക്കൊണ്ട പറയുന്നത് ഇന്ത്യൻ സിനിമയിൽ ഇതുവരെ വരാത്ത തരത്തിലുള്ള ഒരു ചിത്രമായിരിക്കും ലിഗർ എന്നാണ്. രമ്യ കൃഷ്ണൻ, റോണിത്‌ റോയ്, മകരൻദ് ദേശ്പാണ്ഡെ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.

Continue Reading

Latest News

പതിനൊന്നു വർഷങ്ങൾക്കു ശേഷം ഒന്നിക്കാൻ ആ സൂപ്പർ ഹിറ്റ് കൂട്ടുകെട്ട്; മഹേഷ് ബാബുവിന്റെ അടുത്ത ചിത്രമൊരുങ്ങുന്നതു വമ്പൻ കാൻവാസിൽ..!

Published

on

തെലുങ്കു സൂപ്പർ താരം മഹേഷ് ബാബു നായകനാവുന്ന ഇരുപത്തിയെട്ടാമത്തെ ചിത്രം ആരായിരിക്കും സംവിധാനം ചെയ്യുക എന്നറിയാനുള്ള ആകാംഷയിലായിരുന്നു മഹേഷ് ബാബു ആരാധകരും സിനിമാ പ്രേമികളും. ഒട്ടേറെ വമ്പൻ സംവിധായകരുടെ പേരുകൾ ചർച്ചയിൽ നിറഞ്ഞു നിന്നെങ്കിലും അവസാനം നറുക്കു വീണത് തെലുങ്കിലെ സൂപ്പർ സീനിയർ സംവിധായകരിൽ ഒരാളായ ത്രിവിക്രം ശ്രീനിവാസിനാണ്. പതിനൊന്നു വർഷങ്ങൾക്കു ശേഷം ത്രിവിക്രം ശ്രീനിവാസ്- മഹേഷ് ബാബു ടീം ഒന്നിക്കുന്ന ഈ ചിത്രം ഹാരിക ആൻഡ് ഹാസിൻ ക്രിയേഷൻസ് എന്ന ബാനറിൽ നിർമ്മിക്കുന്നത് പ്രശസ്ത നിർമ്മാതാവായ എസ് രാധാ കൃഷ്ണ ആണ്. അടുത്ത വർഷം ഏപ്രിൽ അല്ലെങ്കിൽ മെയ് മാസത്തിൽ റിലീസ് ചെയ്യാൻ പാകത്തിന് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കാനാണ് അണിയറ പ്രവർത്തകർ പ്ലാൻ ചെയ്യുന്നത്. അത്താടു, ഖാലെജാ എന്നീ സൂപ്പർ ഹിറ്റുകൾ ആണ് ഈ കൂട്ടുകെട്ടിൽ നിന്ന് ഇതിനു മുൻപ് നമുക്ക് മുന്നിലെത്തിയ ചിത്രങ്ങൾ.

എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു ഗംഭീര മാസ്സ് എന്റർടൈനറാണ് ത്രിവിക്രം ശ്രീനിവാസ് മഹേഷ് ബാബുവിന് വേണ്ടി തയ്യാറാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിലെ മറ്റു താരങ്ങളുടെ വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് സൂചന. മഹേഷ് ബാബുവിനും ത്രിവിക്രം ശ്രീനിവാസിനും 2020 ഒരു മികച്ച വർഷമായിരുന്നു. ത്രിവിക്രം ശ്രീനിവാസ് ഒരുക്കിയ അല്ലു അർജുൻ ചിത്രം അല്ല വൈകുണ്ഠപുറംലോ ബ്ലോക്ക്ബസ്റ്റർ ആയി മാറിയപ്പോൾ മഹേഷ് ബാബു നായകനായി എത്തിയ സാരിലേരു നീക്കെവാര് എന്ന ചിത്രവും സൂപ്പർ വിജയം നേടി. പരശുറാം ഒരുക്കുന്ന സർക്കാരു വാരി പാട്ട എന്ന ചിത്രമാണ് മഹേഷ് ബാബുവിന്റെ അടുത്ത റിലീസ്.

Continue Reading

Trending

Latest News3 months ago

ജീവിതത്തിൽ ഒരു ട്വിസ്റ്റ് പോലുമില്ലാത്ത നായകന്റെ കഥ; ജാൻഎമൻ ടീസർ പുറത്തു വിട്ട് ദുൽഖർ സൽമാൻ….!!

ലാൽ, അർജുൻ അശോകൻ, ബേസിൽ ജോസഫ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിദംബരം രചനയും സംവിധാനവും നിർവ്വഹിച്ച ‘ജാൻ-എ-മാൻ’ ന്റെ ടീസർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു. വികൃതി...

Latest News4 months ago

സോഷ്യൽ മീഡിയക്ക് തീ പിടിപ്പിച്ചു സുരേഷ് ഗോപിയുടെ പുതിയ ലുക്ക്; പിറന്നാൾ സമ്മാനമായി പുറത്തു വിട്ടതു സൂപ്പർ താരങ്ങൾ..!

മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നാളെ തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമായി ഇന്ന് അദ്ദേഹം അഭിനയിക്കുന്ന ഇരുന്നൂറ്റിയന്പത്തിയൊന്നാമതു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു...

Latest News5 months ago

വിജയ് ദേവരക്കൊണ്ടയുടെ പാൻ ഇന്ത്യൻ ചിത്രം; ലിഗർ ടീസർ റിലീസ് ഇപ്പോഴില്ല..!

തെലുങ്ക് സിനിമയുടെ പുതിയ തലമുറയിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളാണ് വിജയ് ദേവരക്കൊണ്ട. അർജുൻ റെഡ്ഢി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ പ്രശസ്തനായ ഈ താരം പിന്നീട്...

Latest News6 months ago

പതിനൊന്നു വർഷങ്ങൾക്കു ശേഷം ഒന്നിക്കാൻ ആ സൂപ്പർ ഹിറ്റ് കൂട്ടുകെട്ട്; മഹേഷ് ബാബുവിന്റെ അടുത്ത ചിത്രമൊരുങ്ങുന്നതു വമ്പൻ കാൻവാസിൽ..!

തെലുങ്കു സൂപ്പർ താരം മഹേഷ് ബാബു നായകനാവുന്ന ഇരുപത്തിയെട്ടാമത്തെ ചിത്രം ആരായിരിക്കും സംവിധാനം ചെയ്യുക എന്നറിയാനുള്ള ആകാംഷയിലായിരുന്നു മഹേഷ് ബാബു ആരാധകരും സിനിമാ പ്രേമികളും. ഒട്ടേറെ വമ്പൻ...

Latest News6 months ago

ടോവിനോ തോമസിന്റെ “വരവ്” ഒരുങ്ങുന്നു; പ്രഖ്യാപനം നടത്തിയത് ലാലേട്ടൻ..!

മലയാളത്തിന്റെ യുവ താരം ടോവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് വരവ്. ഇന്നലെ ഈ ചിത്രം ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചു കൊണ്ട് ഇതിന്റെ ഫസ്റ്റ് ലുക്ക്...

Latest News7 months ago

തീയേറ്ററിൽ മാത്രമേ കൊറോണയുള്ളു, രാഷ്ട്രീയക്കാരുടെ ജാഥക്കും സമ്മേളനത്തിനുമില്ല; വൈറലായി സിനിമാ നിർമ്മാതാവിന്റെ കുറിപ്പ്..!!

ഒരുപിടി മികച്ച ചിത്രങ്ങൾ മലയാള സിനിമാ പ്രേമികൾക്ക് മുന്നിലെത്തിച്ച നിർമ്മാതാവാണ് പ്രശോഭ് കൃഷ്ണ. കൽക്കി, ഗോദ, എബി, കുഞ്ഞിരാമായണം, റിലീസ് ചെയ്യാനിരിക്കുന്ന കുഞ്ഞെൽദോ എന്നിവയാണ് പ്രശോഭ് കൃഷ്ണ...

Latest News7 months ago

ചതുർമുഖത്തിലെ ആ നാലാമത്തെ മുഖം ആരുടെ; വെളിപ്പെടുത്തി അണിയറ പ്രവർത്തകർ..!

ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ, യുവ താരം സണ്ണി വെയിൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്ന മലയാളത്തിലെ ആദ്യ ടെക്നോ- ഹൊറർ ചിത്രമാണ് ചതുർമുഖം. ഇപ്പോഴിതാ...

Latest News7 months ago

വമ്പൻ താരനിര, ഗംഭീര സംവിധായകർ; പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ആണും പെണ്ണും എത്തുന്നു മാർച്ച് 26 ന്..!

വമ്പൻ താരനിരയുമായി മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകർ ഒരുക്കുന്ന ആണും പെണ്ണും ഈ വരുന്ന മാർച്ച് 26 ന് കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. കഴിഞ്ഞ ദിവസം ഈ...

Latest News1 year ago

കുഞ്ഞെൽദോ ഡിജിറ്റല്‍ റിലീസിന് ഇല്ലെന്ന് നിർമാതാക്കൾ ; തീയറ്ററുകളിലെ കൈയ്യടികൾ നൽകുന്ന രോമാഞ്ചമാണ് ഞങ്ങൾ സ്വപ്നം കണ്ടത്.!

ഡിജിറ്റല്‍ റിലീസിന് മലയാളത്തില്‍ നിന്ന് കൂടുതല്‍ സിനിമകള്‍ തയ്യാറെടുക്കുമ്പോള്‍ തിയറ്ററുകളെ ഒഴിവാക്കി റിലീസ് ആലോചിക്കുന്നേയില്ലെന്ന് കുഞ്ഞെൽദോ നിർമാതാക്കളായ ലിറ്റിൽ ബിഗ് ഫിലിംസ്. ഡിജിറ്റല്‍ റിലീസിനെ എതിര്‍ക്കേണ്ടതില്ലെന്ന നിലപാട്...

Latest News2 years ago

അല്ലുഅർജുൻ നായകനാകുന്ന അങ്ങ് വൈകുണ്ഠപുരത്ത് നാളെ പ്രദർശനത്തിന് എത്തും ; മലയാളി പ്രേക്ഷകർക്കായി അല്ലുവിന്റെ ഒരു ചെറിയ സർപ്രൈസ് കൂടി കാത്തിരിപ്പുണ്ട്….!

ആക്ഷൻ ഹീറോ അല്ലുഅർജുൻ നായകനാകുന്ന അങ്ങ് വൈകുണ്ഠപുരത്ത് നാളെയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.അല്ലുവിനെ നായികയായി എത്തുന്നത് പൂജ ഹെഗ്‌ഡേയാണ്.അങ്ങ് വൈകുണ്ഠപുരത്തേക്ക് എന്നതാണ് ചിത്രത്തിന്റെ മലയാളത്തിലെ പേര്.തെലുങ്കിലെ പ്രശസ്ത...

Trending