Connect with us

Latest News

എല്ലാ വിധിക്കും ഒരു തീർപ്പ് ; തീർപ്പ് റിവ്യൂ വായിക്കാം…!!

Published

on

നാലു ബാല്യകാല സുഹൃത്തുക്കൾ. പരമേശ്വരൻ പോറ്റി, രാംകുമാർ, അബ്ദുല്ല, കല്യാൺ. ഇവർ വർഷങ്ങൾക്ക് ശേഷം രാംകുമാറിന്റെ ഹെറിറ്റേജ് ബംഗ്ലാവിൽവച്ച് കണ്ടുമുട്ടുന്നു. ഇവർക്ക് പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്ന സങ്കീർണമായ ഒരു ഭൂതകാലമുണ്ട്. അതിൽ രണ്ടുപേർ വേട്ടക്കാരും ഒരാൾ ദൃക്‌സാക്ഷിയും ഒരാൾ ഇരയുമാണ്. എന്നാൽ വേട്ടക്കാരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടുള്ള സംഭവങ്ങളാണ് പിന്നീട് അവിടെ അരങ്ങേറുന്നത്. ഇതാണ് തീർപ്പ് ചർച്ച ചെയ്യുന്ന വിഷയം.

അധികം വൈകാതെ സിനിമ ഫ്ലാഷ് ബാക്കിലേക്കും കടക്കുന്നു. മതമൈത്രിയുണ്ടായിരുന്ന ഒരു ഭൂതകാലമാണ് കാണിക്കുന്നത്. പെരുന്നാളിന് മരക്കാറിന്റെ വീട്ടില്‍ ഒത്തുകൂടുന്ന വ്യത്യസ്ത മതത്തിലുള്ള സുഹൃത്തുക്കള്‍. ആ വീടിന് പ്രത്യക്ഷത്തില്‍ തന്നെ ബാബരി മസ്ജിദിന്റെ രൂപസാദൃശ്യമുണ്ടെന്നത് കൊണ്ട് തന്നെ ആ വീടിന് പിന്നെന്ത് സംഭവിക്കുമെന്നത് ഊഹിക്കാവുന്നതാണ്. ബാബരി മസ്ജിദ് സംഭവത്തിന്റെ ഒരു ആഖ്യാനം കൂടിയാണ് സിനിമ പറയുന്നത്. മരക്കാര്‍ കുടുംബത്തില്‍ 1993-ല്‍ നടക്കുന്ന സംഭവങ്ങളും അതിനുശേഷം 2022-ല്‍ നടക്കുന്ന അതിന്റെ തുടര്‍സംഭവങ്ങളുമാണ് സിനിമ.

ലൂസിഫറിനു ശേഷം മുരളി ഗോപി തിരക്കഥ എഴുതിയ ചിത്രം. കമ്മാരസംഭവത്തിനു ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രം. ഏറെ നിരൂപകപ്രശംസ നേടിയ ‘ഹോം’ സിനിമയ്ക്കു ശേഷം ഫ്രൈഡേയുടെ ബാനറിൽ റിലീസിനെത്തിയ ചിത്രം. കോവിഡ് മൂന്നാം തരംഗസമയത്ത് പ്രോട്ടോക്കോളുകൾ പാലിച്ച്  48 ദിവസംകൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ സിനിമ. അങ്ങനെ പ്രത്യേകതകൾ ഏറെയുണ്ട് തീർപ്പിന്.

ഗോപീ സുന്ദറിന്റെ പശ്ചാത്തല സംഗീതത്തിനും മുരളീ ഗോപിയുടെ സംഗീത സംവിധാനത്തിനും ചിത്രത്തിന് കാര്യമായ എലവേഷന്‍ നൽകിയപ്പോൾ ക്ലൈമാക്‌സിനോട് അടുപ്പിച്ചുള്ള പാട്ടിന്റെ ചിത്രീകരണം ഭംഗിയായിട്ടുണ്ട്. ഹിന്ദുത്വ ഭീകരത ഒരു പൊതു സമ്മേളനമായി ആഘോഷിക്കപ്പെടുമ്പോള്‍ അബ്ദുല്ല എന്നായാള്‍ തന്റെ നീതിക്കായി ഒറ്റയാള്‍ പോരാട്ടം നടത്തുന്നതിന്റെ ദൃശ്യാവിഷ്‌കാരമാണ് ആ പാട്ട്.

അടുത്തിടെ തിയറ്റർ റിലീസ് ചെയ്ത, കോവിഡ് കാലയളവിൽ ചിത്രീകരിച്ച പല സിനിമകളും ഒടിടി പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് നിർമിച്ചത്. തീർപ്പും ആ പ്രതീതി ഉളവാക്കുന്നുണ്ട്. ചുരുക്കത്തിൽ ത്രില്ലർ-ഡ്രാമ തീമിലുള്ള ചിത്രങ്ങൾ ഇഷ്ടമുള്ള പ്രേക്ഷകർക്ക് ചിത്രം തൃപ്തികരമായ അനുഭവമാകും.

Continue Reading

Latest News

പൊട്ടിചിരിപ്പിക്കാൻ മൈ നെയിം ഈസ് അഴകൻ സെപ്റ്റംബർ 30 മുതൽ….!!

Published

on

. ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ സമദ് ട്രൂത് നിർമ്മിച്ച്, പ്രശസ്ത ഹാസ്യ താരം ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ബി.സി നൗഫൽ സംവിധാനം ചെയ്ത ചിത്രമാണ് മൈ നെയിം ഈസ് അഴകൻ. ഒരു കോമഡി ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ, ഇതിലെ ഗാനങ്ങളെന്നിവ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വന്നിരിക്കുകയാണ്. ഈ വരുന്ന സെപ്റ്റംബർ മുപ്പതിനാണ് മൈ നെയിം ഈസ് അഴകൻ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ദി പ്രീസ്റ്റ്, ഭീഷ്മപർവ്വം, സിബിഐ 5, കാവൽ, അജഗജാന്തരം എന്നീ ചിത്രങ്ങളുടെ ഇന്ത്യക്ക് പുറത്തുള്ള ഡിസ്ട്രിബ്യൂഷൻ നിർവ്വഹിച്ചിട്ടുള്ള ട്രൂത്ത് ഫിലിംസ് നിർമ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് മൈ നെയിം ഈസ് അഴകൻ. യുവ താരം ദുൽഖർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമകഥയ്ക്കുശേഷം ബി.സി നൗഫൽ സംവിധാനം ചെയ്തിരിക്കുന്ന മൈ നെയിം ഈസ് അഴകനിൽ. പ്രശസ്ത താരങ്ങളായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ്, ജോണി ആന്റണി, ജോളി ചിറയത്ത്, ടിനിടോം, ജാഫർ ഇടുക്കി, സുധി കോപ്പ, ബൈജു എഴുപുന്ന, കൃഷ്ണ പ്രഭ എന്നിവരും വേഷമിട്ടിട്ടുണ്ട്. നായകനായ ബിനു തൃക്കാക്കര തന്നെ രചനയും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ഫൈസൽ അലിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ദീപക് ദേവ്, അരുൺ രാജ് എന്നിവർ ചേർന്ന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തത് റിയാസ് കെ ബാദറാണ്‌. പ്രേക്ഷകരെ ആദ്യാവസാനം ഏറെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും മൈ നെയിം ഈസ് അഴകനെന്നാണ് ഇതിന്റെ ടീസർ, ഗാനങ്ങൾ എന്നിവ സൂചിപ്പിക്കുന്നത്.

Continue Reading

Latest News

“ഭഗവാൻ ദാസന്റെ രാമരാജ്യം” ടൈറ്റിൽ പോസ്റ്റർ മലയാളത്തിന്റെ പ്രിയ താരങ്ങൾ പുറത്തിറങ്ങി…!!

Published

on

‘പ്രമുഖ തരങ്ങളായ ദിലീപ്, നവ്യ നായർ, റോഷൻ മാത്യൂസ്, ആന്റണി വർഗീസ്, ഉണ്ണീ മുകുന്ദൻ തുടങ്ങി നിരവധി പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ റിലീസ് ചെയ്തു.

ടി ജി രവി കേന്ദ്ര കഥാപാത്രമാകുന്ന, സിനിമയിൽ അക്ഷയ് രാധാകൃഷ്ണൻ , പ്രശാന്ത് മുരളി, ഇർഷാദ് അലി, മണികണ്ഠൻ പട്ടാമ്പി, നന്ദന, എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കിന്നത്. റോബിൻ റീൽസ് പ്രോഡക്ഷൻസിന്റെ ബാനറിൽ റെയ്സൺ കല്ലടയിൽ നിർമിക്കുന്ന സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്, ഹ്രസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പിൽ ആണ്. ഫെബിൻ സിദ്ധാർഥ് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹകൻ ശിഹാബ് ഓങ്ങല്ലൂർ ആണ്. ഒരു ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ബാലെയും, അതിനോടാനുബന്ധിച്ചു ഉണ്ടാകുന്ന ചില പ്രശ്നങ്ങളുമാണ് കഥയുടെ ഇതിവൃത്തം. പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽ പെടുന്ന ഭഗവാൻ ദാസന്റെ രാമരാജ്യം ഒക്ടോബർ അവസാനം തീയേറ്ററുകളിൽ എത്തും.

Continue Reading

Latest News

ഷറഫുദീൻ- ഭാവന ചിത്രം ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്; മ്യൂസിക് അവകാശം സ്വന്തമാക്കി സ രീ ഗ മ മ്യൂസിക്…!!

Published

on

ആദിൽ മൈമൂനത് അഷറഫ് രചിച്ചു സംവിധാനം ചെയ്യുന്ന ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ പ്രശസ്ത നടി ഭാവന അഞ്ചു വർഷത്തെ ഇടവേളക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരികയാണ്. ഷറഫുദീൻ നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. ഈയടുത്തിടെയാണ് ഈ റൊമാന്റിക് കോമഡി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്.

 

 

ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നതും സംവിധായകൻ ആദിൽ മൈമൂനത് അഷറഫ് ആണ്. പോൾ മാത്യൂസ്, നിഷാന്ത് റാംറ്റകെ, ജോക്കർ ബ്ലൂസ് എന്നിവർ ചേർന്ന് സംഗീതമൊരുക്കിയ ഈ ചിത്രത്തിന്റെ മ്യൂസിക് അവകാശം, ഇന്ത്യൻ സംഗീത ലോകത്തെ വമ്പന്മാരായ സ രി ഗ മ മ്യൂസിക് സ്വന്തമാക്കിയെന്നതാണ് ഏറ്റവും പുതിയ വിവരം.

അരുൺ റുഷ്ദി കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഭാവനക്കും ഷറഫുദീനുമൊപ്പം ഒരു മികച്ച താരനിരതന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. കൊടുങ്ങല്ലൂരും പരിസരപ്രദേശങ്ങളിലായി 12 ലൊക്കേഷനുകളിൽ, നാല് ഷെഡ്യൂളുകളിലായി 60 ദിവസം കൊണ്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ചീഫ് അസോസിയേറ്റ്: ഫിലിപ്പ് ഫ്രാന്‍സിസ്, തിരക്കഥാ സഹായി: വിവേക് ഭരതന്‍, അരുണ്‍ റഷ്ദി, ശബരീദാസ് തോട്ടിങ്കല്‍, ജയ് വിഷ്ണു, ക്രിയേറ്റീവ് ഡയറക്ടര്‍: ശബരീദാസ് തോട്ടിങ്കല്‍, കാസ്റ്റിംഗ്: അബു വളയംകുളം, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, പിആര്‍ഒ: ടെന്‍ ഡിഗ്രി നോര്‍ത്ത് കമ്മ്യൂണിക്കേഷന്‍സ്, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട് എന്നിവരാണ് ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച മറ്റ് സാങ്കേതിക പ്രവർത്തകർ.

Continue Reading

Trending

Latest News23 hours ago

പൊട്ടിചിരിപ്പിക്കാൻ മൈ നെയിം ഈസ് അഴകൻ സെപ്റ്റംബർ 30 മുതൽ….!!

. ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ സമദ് ട്രൂത് നിർമ്മിച്ച്, പ്രശസ്ത ഹാസ്യ താരം ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ബി.സി നൗഫൽ...

Latest News6 days ago

“ഭഗവാൻ ദാസന്റെ രാമരാജ്യം” ടൈറ്റിൽ പോസ്റ്റർ മലയാളത്തിന്റെ പ്രിയ താരങ്ങൾ പുറത്തിറങ്ങി…!!

‘പ്രമുഖ തരങ്ങളായ ദിലീപ്, നവ്യ നായർ, റോഷൻ മാത്യൂസ്, ആന്റണി വർഗീസ്, ഉണ്ണീ മുകുന്ദൻ തുടങ്ങി നിരവധി പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ റിലീസ് ചെയ്തു....

Latest News6 days ago

ഷറഫുദീൻ- ഭാവന ചിത്രം ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്; മ്യൂസിക് അവകാശം സ്വന്തമാക്കി സ രീ ഗ മ മ്യൂസിക്…!!

ആദിൽ മൈമൂനത് അഷറഫ് രചിച്ചു സംവിധാനം ചെയ്യുന്ന ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ പ്രശസ്ത നടി ഭാവന അഞ്ചു വർഷത്തെ ഇടവേളക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു...

Latest News7 days ago

ഇന്ദ്രൻസ് ചിത്രം ‘അഞ്ചിൽ ഒരാൾ തസ്കരൻ’ ഒക്ടോബർ 14 ന് പ്രദർശനത്തിനെത്തും….!!

ജയശ്രീ സിനിമാസിൻെറ ബാനറിൽ പ്രതാപൻ വെങ്കടാചലം, ഉദയശങ്കർ എന്നിവർ ചേർന്ന് നിർമ്മിച്ച ‘അഞ്ചിൽ ഒരാൾ തസ്കരൻ’ ഒക്ടോബർ 14 ന് മുതൽ പ്രദർശനത്തിനെത്തും. സോമൻ അമ്പാട്ട് സംവിധാനം...

Latest News1 week ago

ത്രില്ലടിപ്പിക്കാൻ ഒരു ക്രൈം ഡ്രാമ കൂടി; ഇനി ഉത്തരം പ്രേക്ഷകരുടെ മുന്നിലേക്ക്…!!

ഒട്ടേറെ ക്ലാസിക് ക്രൈം ഡ്രാമകൾ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള മലയാള സിനിമാ പ്രേമികൾക്ക് മുന്നിലേക്കെത്തുന്ന ഏറ്റവും പുതിയ ക്രൈം ഡ്രാമ ചിത്രമാണ് ഇനി ഉത്തരം. ദേശീയ...

Latest News1 week ago

ഭാവനയും ഷറഫുദ്ദീനും ഒന്നിക്കുന്ന ചിത്രം; ഷൂട്ടിംഗ് പൂർത്തിയാക്കി ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’….!!

പ്രശസ്ത നടി ഭാവന അഞ്ചു വർഷത്തെ ഇടവേളക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ആദിൽ മൈമൂനത് അഷറഫ് രചിച്ചു സംവിധാനം ചെയ്യുന്ന...

Latest News1 week ago

ആരാധകരെ സസ്പെൻസിൽ നിർത്തി മംമ്ത മോഹന്‍ദാസ്….!!

മലയാള സിനിമയിലേ ജനങ്ങളുടെ പ്രിയനടി മംമ്ത മോഹന്‍ദാസ് സോഷ്യല്‍ മീഡിയയില്‍ പല കാര്യങ്ങളും പങ്കുവെയ്ക്കാറുണ്ട്. അതിൽ പലതും കൗതുകമുണ്ടാക്കുന്നതാണ്. വീണ്ടും മംമ്ത മോഹന്‍ദാസ് കൗതുകമുളവാക്കുന്ന ഒരു സെൽഫി...

Latest News2 weeks ago

ഒരു യമണ്ടന്‍ പ്രേമകഥയ്ക്ക് ശേഷം ബി സി നൗഫല്‍ സംവിധാനം ചെയ്യുന്ന ” മൈ നെയിം ഈസ് അഴകന്‍” ഒക്ടോബറിൽ തീയേറ്ററികളിൽ എത്തും…!!

ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസ് ബാനറിൽ സമദ് ട്രൂത്തിന്റെ നിർമ്മാണത്തിൽ ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കിബി.സി. നൗഫല്‍ സംവിധാനം ചെയ്യുന്ന മൈ നെയിം ഈസ്...

Latest News2 weeks ago

ദർശനയെ പൊട്ടിച്ചിരിപ്പിച്ച ബേസിലിന്റെ ഫോട്ടോ പോസ്!!സെറ്റിൽ കൂട്ടചിരി!! വൈറലാകുന്ന ‘ ജയ ജയ ജയ ജയ ഹേ’ മേക്കിങ് വീഡിയോ പുറത്തിറങ്ങി….!!

ജാനേമൻ എന്ന സിനിമക്ക് ശേഷം ചിയേഴ്‌സ് എന്റർടൈൻമെന്റസ് അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. ചിയേഴ്‌സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ്...

Latest News2 weeks ago

ഓടുന്നവനും ഓടിക്കുന്നവനും ഒരേ കിതപ്പാ…നാലാംമുറയുടെ കിടിലൻ മോഷൻ പോസ്റ്റർ പുറത്തിറങ്ങി..!!

ദേശീയ അവാർഡ് ജേതാവ് ബിജു മേനോനും മിന്നൽ മുരളിയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് ‘നാലാംമുറ’. സസ്പെൻസ് ത്രില്ലറായി...

Trending