Connect with us

Latest News

ഓസ്കർ നോമിനേഷൻ നേടി ചരിത്രം സൃഷ്ടിച്ച വീരം ഒടിടിയിലും വമ്പൻ വിജയം..!!

Published

on

അഞ്ചു വർഷം മുൻപ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ വീരം എന്ന ബ്രഹ്മാണ്ഡ മലയാള ചിത്രം ഇപ്പോൾ ആമസോൺ പ്രൈമിലൂടെയും, ഫിൽമിയിലൂടെയും വീണ്ടും സ്ട്രീമിംഗ് ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. മലയാള സിനിമയുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സാങ്കേതികത്തികവിൻ്റെ മറ്റൊരു തലത്തിൽ എത്തിയ ഈ ചിത്രം, തീയേറ്ററിൽ റിലീസ് ചെയ്ത സമയത്തു ഉണ്ടായ സമരം കാരണം അന്ന് പ്രേക്ഷകരിലേക്ക് കൂടുതലായി എത്തിയില്ലെങ്കിലും, ഇപ്പോഴിതാ ഭാഷയുടെയുടേയും ദേശത്തിന്റെയും അതിരുകൾ ഭേദിച്ചു മികച്ച ശ്രദ്ധയാണ് പിടിച്ചു പറ്റുന്നത്. ചന്ദ്രകല ആർട്സ് എന്ന ബാനറിൽ ചന്ദ്രമോഹനും, പ്രദീപ് രാജനും ചേർന്ന് നിർമ്മിച്ച ഈ ചിത്രം മലയാളത്തിലെ മാസ്റ്റർ ഡിറക്ടർമാരിൽ ഒരാളായ ജയരാജ് ആണ് ഒരുക്കിയത്. തന്റെ നവരസാ സിനിമാ പരമ്പരയിലെ അഞ്ചാമത്തെ ചിത്രമായാണ് അദ്ദേഹം വീരം ഒരുക്കിയത്.മലയാളികൾക്ക് സുപരിചിതമായ കടത്തനാടൻ ഇതിഹാസത്തെ, ലോകം വാഴ്ത്തിയ മാക്ബത്ത് എന്ന് ഷേക്സ്പിയർ കൃതിയുടെ സത്ത കൂട്ടിച്ചേർത്തു കൊണ്ടാണ് അദ്ദേഹം വീരം എന്ന ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ലോകസിനിമയിലെ പ്രശസ്തരായ സാങ്കേതിക വിദഗ്ധർ ആണ് ഈ ചിത്രത്തിൽ ജോലി ചെയ്തിരിക്കുന്നത്. അലൻ പോപിൽടൻ ആക്ഷൻ കൊറിയോഗ്രഫി നിർവഹിച്ച ഈ ചിത്രത്തിന്റെ മേക്കപ്പ് മാൻ ആയി ജോലി ചെയ്തത് ഓസ്കർ അവാർഡ് ജേതാവ് കൂടിയായ ഹോളിവുഡ് ആർട്ടിസ്റ്റ് ട്രഫർ പ്രോട് ആണ്. റേവനൻ്റ്, ടൈറ്റാനിക് എന്ന ചിത്രങ്ങളിൽ ജോലി ചെയ്ത ജഫ് ഓലം ആണ് കളറിംഗ് സൂപ്പർവൈസർ ആയി വീരത്തിൽ ജോലി ചെയ്തത്. ലോകപ്രശസ്ത സംഗീത സംവിധായകനായ ഹാൻസ് സിമ്മറിൻ്റെ അസോസിയേറ്റ് ആയ ജഫ് റോണ ആണ് വീർത്തിനു വേണ്ട സംഗീതം ഒരുക്കിയത്. അതിഗംഭീരമായ ദൃശ്യാനുഭവം സമ്മാനിച്ച് കൊണ്ടാണ് ഇപ്പോൾ വീരം പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്നതും ചർച്ചയാവുന്നതും.

Continue Reading

Latest News

ജാൻ- എ-മന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന “മഞ്ഞുമ്മൽ ബോയ്‌സ്” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി….!!

Published

on

ബ്ലോക്ക് ബസ്റ്റർ ചിത്രം ജാൻ- എ-മന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന “മഞ്ഞുമ്മൽ ബോയ്‌സ്” സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗ്ഗീസ്, ഗണപതി, ലാൽ ജൂനിയർ, ദീപക് പറമ്പോൽ, അഭിരാം രാധാകൃഷണൻ, അരുൺ കുര്യൻ, ഖാലിദ് റഹ്മാൻ, ചന്ദു സലിംകുമാർ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

ബാബുഷാഹിർ, സൗബിൻ ഷാഹിർ, ഷ്വാൻ ആൻ്റണി എന്നിവർ ചേർന്നാണ് “മഞ്ഞുമ്മൽ ബോയ്‌സ്” നിർമ്മിക്കുന്നത്. ഛായഗ്രഹണം- ഷൈജു ഖാലിദ്, എഡിറ്റിങ്ങ്- വിവേക് ഹർഷൻ, സംഗീതം- സുശിൻ ശ്യാം, കലാ സംവിധാനം- അജയൻ ചാലിശ്ശേരി, വസ്ത്രാലങ്കാരം- മഷർ ഹംസ, ചമയം- റോണക്സ് സേവിയർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബിനു ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, സ്റ്റീൽസ്- രോഹിത് കെ സുരേഷ്, പിആർ & മാർക്കറ്റിംഗ്- വൈശാഖ് സി വടക്കേവീട് , ടൈറ്റിൽ ഡിസൈൻ- സർക്കാസനം, വിഎഫ് എക്സ്- എഗ് വൈറ്റ് വിഎഫ് എക്സ്, പോസ്റ്റർ ഡിസൈൻ- നിതിൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറക്കാർ.

Continue Reading

Latest News

മലയാള സിനിമാ ചരിത്രത്തിൽ ഇടം നേടി നിർമ്മാതാവ് വേണു കുന്നപ്പിള്ളിയും കാവ്യ ഫിലിം കമ്പനിയും….!!

Published

on

മലയാള സിനിമാ ചരിത്രത്തിൽ ഇടം നേടി നിർമ്മാതാവ് വേണു കുന്നപ്പിള്ളിയും കാവ്യ ഫിലിം കമ്പനിയും. മമ്മൂക്ക ചിത്രമായ മാമാങ്കം നിർമ്മിച്ച് മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന കാവ്യാ ഫിലിം കമ്പനിക്ക് ഇതിനോടകം തന്നെ നിർമ്മാണത്തിലും നിർമ്മാണ പങ്കാളികളായും ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചു. ഇപ്പോഴിതാപുതുതായി ചെയ്ത മൂന്ന് സിനിമകളുടെയും ചിത്രീകരണം ഒരേ സമയത്ത് പൂർത്തിയാക്കിയിരിക്കുകയാണ് കാവ്യ ഫിലിം കമ്പനി. ഇതിന്റെ ഭാഗമായി മൂന്ന് ചിത്രങ്ങളുടേയും ടീസർ ഒരേ വേദിയിൽ ലോഞ്ച് ചെയ്യാൻ തയ്യാറെടുക്കുകയാണ് അണിയറ പ്രവർത്തകർ. മലയാള സിനിമാ നിർമ്മാണ കമ്പനികൾക്ക് പ്രതീക്ഷകളുടെ ഉണർവേകുന്ന ഒന്ന് തന്നെയാണ് കാവ്യ ഫിലിം കമ്പനിയുടെ ഈ മുന്നേറ്റം.കുറച്ച് വർഷങ്ങൾ മുൻപ് മലയാളികളെ ഒന്നടങ്കം ദുരിതത്തിലാഴ്ത്തിയ മഹാ പ്രളയത്തിനെ ആസ്പദമാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ‘ 2018’ ടോവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, നരേൻ, ലാൽ, അപർണ്ണ ബാലമുരളി എന്നിങ്ങനെ ഒരു വമ്പൻ താരനിരയുമായാണ് ഒരുങ്ങുന്നത്. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയും, പി കെ പ്രൈം പ്രൊഡക്ഷന്റെ ബാനറിൽ സി കെ പത്മകുമാറും, കൂടെ ആന്റോ ജോസഫും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.കുഞ്ചാക്കോ ബോബൻ, ആന്റണി വർഗ്ഗീസ് പെപ്പെ, അർജുൻ അശോകൻ എന്നിവരെ കേന്ദ കഥാപാത്രങ്ങളാക്കി അജഗജാന്തരത്തിന്റെ വമ്പൻ വിജയത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ‘ചാവേർ’ ആണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയും, അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ഉണ്ണി മുകുന്ദനെ നായകനാക്കി ശബരിമലയുടെ പശ്ചാത്തലത്തിൽ വിഷ്ണു ശരി ശങ്കർ സംവിധാനം ചെയ്യുന്ന ‘മാളികപ്പുറം’ ആണ് നിർമ്മാണം പൂർത്തിയായ അടുത്ത ചിത്രം. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രിയ വേണുവും ആൻ മെഗാ മീഡിയയുടെ ബാനറിൽ നീത പിന്റോയും. ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ഇനിയും മലയാള സിനിമയക്ക് മുതൽക്കൂട്ടാവുന്ന ഒരുപിടി നല്ല ചിത്രങ്ങൾ കാവ്യാ ഫിലിം കമ്പനിയുടേതായി അണിയറയിൽ ഒരുങ്ങുന്നു.

Continue Reading

Latest News

ജയ ജയ ജയ ജയ ഹേ സ്കൂളുകളിലും ട്രെൻഡ് ; കുട്ടികൾക്ക് സിനിമ കാണാൻ അവസരമൊരുക്കി സ്കൂൾ അധികൃതർ…!!

Published

on

സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുകയാണ് ജയ ജയ ജയ ജയ ഹേ. മൂന്നാം വാരത്തിലും ഗംഭീര പ്രകടനമാണ് ചിത്രം ബോക്സ്‌ ഓഫീസിൽ കാഴ്ച വയ്ക്കുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് എന്ന വിശേഷണത്തിലേക്ക് ചിത്രം നടന്നടുക്കുകയാണ്. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്നർ ആയ ചിത്രം പറയുന്ന വിഷയത്തിന്റെ വ്യാപ്തി തന്നെയാണ് ഈ ചെറിയ വലിയ ചിത്രത്തെ കൈപിടിച്ചുയർത്തിയത്.എല്ലാ തരം പ്രേക്ഷകരെയും ആകർഷിക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് ജയ ജയ ജയ ഹേയുടെ വിജയം. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത വിജയത്തിന്റെ അലയൊലികൾ ഇപ്പോൾ സ്കൂൾ വിദ്യാർഥികളിലേക്കും എത്തി ചേർന്നിരിക്കുകയാണ്. പല സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികൾക്കായി ജയ ജയ ജയ ജയ ഹേ യുടെ സ്പെഷ്യൽ പ്രദർശനങ്ങൾ സ്കൂൾ അധികൃതർ തീയേറ്ററുകളുമായി ബന്ധപ്പെട്ടു ഒരുക്കുന്നുണ്ട്. സ്കൂളുകളിൽ നിന്നു സ്കൂളുകളിലേക്ക് അതൊരു ട്രെൻഡ് ആയി മാറുകയാണ്.അടുത്തിടെ ചങ്കരംകുളം മാസ്സ് സിനിമാസിൽ സിനിമ ആസ്വദിച്ചു തീയേറ്ററുകളിൽ ‘ജയ ജയ ജയ ജയ ഹേ ‘ സ്റ്റെപ്പുകൾ വയ്ക്കുന്ന സ്കൂൾ കുട്ടികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

Continue Reading

Trending

Latest News2 weeks ago

ജാൻ- എ-മന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന “മഞ്ഞുമ്മൽ ബോയ്‌സ്” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി….!!

ബ്ലോക്ക് ബസ്റ്റർ ചിത്രം ജാൻ- എ-മന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന “മഞ്ഞുമ്മൽ ബോയ്‌സ്” സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി,...

Latest News2 months ago

മലയാള സിനിമാ ചരിത്രത്തിൽ ഇടം നേടി നിർമ്മാതാവ് വേണു കുന്നപ്പിള്ളിയും കാവ്യ ഫിലിം കമ്പനിയും….!!

മലയാള സിനിമാ ചരിത്രത്തിൽ ഇടം നേടി നിർമ്മാതാവ് വേണു കുന്നപ്പിള്ളിയും കാവ്യ ഫിലിം കമ്പനിയും. മമ്മൂക്ക ചിത്രമായ മാമാങ്കം നിർമ്മിച്ച് മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന...

Latest News3 months ago

ജയ ജയ ജയ ജയ ഹേ സ്കൂളുകളിലും ട്രെൻഡ് ; കുട്ടികൾക്ക് സിനിമ കാണാൻ അവസരമൊരുക്കി സ്കൂൾ അധികൃതർ…!!

സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുകയാണ് ജയ ജയ ജയ ജയ ഹേ. മൂന്നാം വാരത്തിലും ഗംഭീര പ്രകടനമാണ് ചിത്രം ബോക്സ്‌ ഓഫീസിൽ...

Latest News3 months ago

മദനോത്സവത്തിൽ വരവറിയിച്ച്‌ മലയാളികളുടെ പവർസ്​റ്റാർ ബാബു ആന്റണി….!!

മലയാള സിനിമാ പ്രേക്ഷകർ ഏറ്റെടുത്ത എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഇ.സന്തോഷ് കുമാറിന്റെ കഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ തിരക്കഥ എഴുതിയ...

Latest News3 months ago

വിജയ് ബാബുവും ആൻ അഗസ്റ്റിനും കൈകോർക്കുന്നു….!!

മലയാള സിനിമ ലോകത്തെ പ്രമുഖ അഭിനേതാക്കളും നിർമ്മാതാക്കളുമായ വിജയ് ബാബുവും ആൻ അഗസ്റ്റിനും ആദ്യമായി ഒരു മലയാള ചിത്രത്തിനുവേണ്ടി കൈകോർക്കുന്നു. നവാഗതനായആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത് സുരാജ്...

Latest News3 months ago

വിനീത് ശ്രീനിവാസന്റെ വ്യത്യസ്തമായ അഭിനയ മുഹൂർത്തങ്ങളുമായി മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്…!!

മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകനും രചയിതാവും ഗായകനും, മലയാള സിനിമാ പ്രേമികളുടെ പ്രിയതാരവുമായ വിനീത് ശ്രീനിവാസൻ ടൈറ്റിൽ വേഷം ചെയ്ത ഏറ്റവും പുതിയ ചിത്രമായ മുകുന്ദൻ ഉണ്ണി...

Latest News3 months ago

ദിലീപ് നിർമിച്ച് അനൂപ് പദ്മനാഭൻ സംവിധാനം ചെയ്യുന്ന ‘തട്ടാശ്ശേരി കൂട്ടം’ നാളെ തിയേറ്ററുകളിലെത്തുന്നു…!!

ഗ്രാൻഡ് പ്രോഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമിച്ച് അനൂപ് പദ്മനാഭൻ സംവിധാനം ചെയ്യുന്ന ‘തട്ടാശ്ശേരി കൂട്ടം’ നാളെ തിയേറ്ററുകളിലെത്തുന്നു.പുതുമുഖങ്ങളിൽ കുറച്ച് പടങ്ങൾ കൊണ്ടുതന്നെ ജനമനസ്സുകളിൽ സ്ഥാനം കരസ്ഥമാക്കിയ ‘അർജുൻ...

Latest News3 months ago

വിനീത് ശ്രീനിവാസന്‍ നായകനാവുന്ന ” മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് ” നാളെ മുതൽ തിയ്യേറ്ററുകളിലേക്ക്…!!

വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ നാളെ മുതൽ തിയറ്ററുകളില്‍. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഡോക്ടര്‍...

Latest News3 months ago

25 കോടിയുടെ തിളക്കവുമായി ബ്ലോക്ക്ബസ്റ്റർ ജയ ജയ ജയ ജയ ഹേ…!!

ബേസിൽ ജോസഫ് നായകനായി എത്തിയ ജയ ജയ ജയ ജയഹേ എന്ന ചിത്രം ഇപ്പോൾ ഈ വർഷത്തെ മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ വിജയങ്ങളിൽ ഒന്നായിക്കഴിഞ്ഞു. ബേസിൽ ജോസഫിനെയും ദർശന...

Latest News3 months ago

ജയ ജയ ജയ ഹേയെ അഭിനന്ദിച്ച് കെ.കെ.ശൈലജ ടീച്ചര്‍….!!

തീയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ് വിപിൻ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ എന്ന ചിത്രം. ബേസിൽ ജോസഫ് ദർശന രാജേന്ദ്രൻ...

Trending