Connect with us

Latest News

‘മരണമാണ് മറുഭാഗത്തെന്ന് അവര്‍ക്ക് അറിയാമായിരുന്നു, ജീവന്‍പണയംവെച്ച് പോരാടിയവര്‍ക്കുള്ള ആദരമാണ് വൈറസ്’; ആഷിക് അബു…!

Published

on

കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ കാലത്തെ അടയാളപ്പെടുത്തുന്ന ചിത്രം വൈറസ് റിലീസിന് ഒരുങ്ങുകയാണ്. മലയാളത്തിലെ യുവതാരനിരയെ അണിനിരത്തിക്കൊണ്ടുള്ള ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. നിപ്പ വൈറസിനെ തടയാനായി ജീവന്‍ പണയംവെച്ച് പോരാടിയവര്‍ക്കുള്ള ആദരമാണ് വൈറസ് സിനിമ എന്ന് സംവിധായകന്‍ ആഷിക് അബു.

‘ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് അത് മറികടന്നില്ലായിരുന്നെങ്കില്‍ അതൊരു വലിയ ദുരന്തമാകുമായിരുന്നു. ആരോഗ്യ വിഭാഗത്തെ ഉദ്യോഗസ്ഥര്‍ ക്ലാസ് ഫോര്‍ ജോലിക്കാര്‍, വൈറോളജിസ്റ്റ്‌സ്, കൂടാതെ സ്വകാര്യ ആശുപത്രികള്‍ നടത്തിയ സേവനങ്ങള്‍, അവിടത്തെ ഡോക്ടര്‍മാരും നഴ്‌സുമാരും. അവരുടെയെല്ലാം സമര്‍പ്പണബോധവും നിശ്ചയദാര്‍ഡ്യവുമാണ് ദുരന്തത്തെ മറികടക്കാന്‍ നമ്മെ സഹായിച്ചത്. മരണത്തിനോടാണ് എതിരിടുന്നതെന്ന് അറിഞ്ഞുകൊണ്ടായിരുന്നു അവരുടെ പ്രവര്‍ത്തനം.’ ആഷിക് അബു പറഞ്ഞു.

വാക്‌സിനേഷന്‍ ഇല്ലാത്ത ഒരു രോഗം. ഇനി എന്ത് ചെയ്യണം എന്ന് പോലും ആര്‍ക്കും അറിയാത്ത അവസ്ഥ. ഒരു പ്രദേശത്തെ ആളുകളുടെ പ്രതികരണം എങ്ങനെയായിരിക്കും. ആതാണ് ചിത്രം പറയുന്നത്. ഒരു സമയത്ത് കോഴിക്കോട് ജില്ല മുഴുവന്‍ പ്രത്യേകിച്ച് പേരാമ്പ്രയിലും കോഴിക്കോട് നഗരത്തിലും വിലക്ക് നിലനിന്നിരുന്നു. സോഷ്യല്‍ ബോയ്‌കോട്ടിങ്ങ് നിലനില്‍ക്കുന്ന സാഹചര്യമായിരുന്നു. മൂവായിരത്തില്‍ അധികം പേര്‍ക്കാണ് സംസ്ഥാന ഗവണ്‍മെന്റ് നിരോധനം കല്‍പ്പിച്ചത്. അവര്‍ക്കുള്ള ഭക്ഷണവും അവശ്യ വസ്തുക്കളും പ്രത്യേകമായി അയച്ചുകൊടുക്കുമായിരുന്നു. ഇതുവരെ കാണാത്ത സാഹചര്യങ്ങളിലൂടെയാണ് നമ്മള്‍ കടന്നുപോയത്. കോണ്ടാജിയോണ്‍ പോലുള്ള ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള അവസ്ഥയിലൂടെയാണ് ആ നാട് കടന്നുപോയത് എന്നു പറയാം.’ ആഷിക് അബു പറഞ്ഞു.

തിരക്കഥാകൃത്ത് മുഹ്‌സിന്‍ പരാരിയുടെ ബന്ധു കോഴിക്കോട് മെഡിക്കല്‍ കൊളേജിലെ എമര്‍ജന്‍സി വിഭാഗത്തില്‍ ഡോക്ടറായി ജോലി ചെയ്യുന്നുണ്ട്. അതിനാല്‍ എന്താണ് അവിടെ നടന്നതെന്ന് കൃത്യമായി മഹ്‌സിന് അറിയാമായിരുന്നു. അങ്ങനെയാണ് വൈറസിലേക്ക് എത്തുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. കുഞ്ചാക്കോ ബോബന്‍, രേവതി, പാര്‍വതി, ടൊവിനോ തോമസ്, ആസിഫ് അലി, റിമ കല്ലിങ്കില്‍, സൗബിന്‍, ഇന്ദ്രജിത്ത്, ജോജു തുടങ്ങിയ വലിയ തീരനിരയാണ് ചിത്രത്തിലുള്ളത്. റിമ കല്ലിങ്കലാണ് ചിത്രം നിര്‍മിക്കുന്നത്. നിപ്പ വൈറസ് പൊട്ടിപ്പുറപ്പെട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് കടന്നുപോയ നാളുകളെ ഓര്‍മിപ്പിച്ചുകൊണ്ട് വൈറസ് എത്തുന്നത്.

Continue Reading

Latest News

ഒടുവിൽ അവർ വിവാഹിതരായി!! ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ‘ തുടങ്ങി….!!

Published

on

ന്നാ താൻ കേസ് കൊട് സ്പിൻ ഓഫ്!! സുരേശന്റെയും സുമലതയുടെയും ‘ ഹൃദയ ഹാരിയായ പ്രണയകഥ ‘രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ‘ സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ ‘ പയ്യനൂരിൽ ആരംഭിച്ചു. മലയാള സിനിമയിലെ ആദ്യ സ്പിൻ ഓഫ് ചിത്രമെന്ന ഖ്യാതിയുമായി ആണ് ഈ ചിത്രം ഒരുങ്ങുന്നത്. ഏതെങ്കിലും ഒരു സിനിമയിലെ നായിക നായകന്മാരല്ലാതെയുള്ള പ്രത്യേക കഥാപാത്രങ്ങളെ വച്ചു ഒരുക്കുന്ന സിനിമകളെയാണ് സ്പിൻ ഓഫ് എന്ന് വിളിക്കുന്നത്. ബ്ലോക്ക്‌ബസ്റ്റർ ആയ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ സുരേശന്റെയും സുമലതയുടെയും കഥാപാത്രങ്ങളാണ് ‘ഹൃദയ ഹാരിയായ പ്രണയകഥ ‘ലൂടെ തിരികെ എത്തുന്നത്.പയ്യന്നൂർ കോളേജിൽ നടന്ന ചിത്രത്തിന്റെ വർണ്ണാഭമായ പൂജ ഏറെ വ്യത്യസ്തമായ ഒരു അനുഭവമായി മാറി.

സുരേശന്റെയും സുമലതയുടെയും വിവാഹ വേദി എന്ന നിലയിലാണ് പൂജ ചടങ്ങുകൾ നടന്നത്. ‘ ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ഏറെ പ്രേക്ഷകപ്രീതിയാർജിച്ച കഥാപാത്രങ്ങളാണ് ഇവരും. രാജേഷ് മാധവനും ചിത്ര നായരുമാണ് ഈ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. ഹൃദവും രസകരവുമായ ചിത്രത്തിന്റെ ടൈറ്റിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്.രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിർമ്മാതാക്കൾ. രതീഷ് ബാലകൃഷ്ണ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമ്മാതാക്കൾ. സബിൻ ഊരാളുക്കണ്ടി ചായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ: കെ.കെ. മുരളീധരൻ,എഡിറ്റർ: ആകാശ് തോമസ്,മ്യൂസിക്: ഡോൺ വിൻസെൻറ്,ക്രിയേറ്റീവ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്,ആർട് ഡയറക്ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി,സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: അനിൽ രാധാകൃഷ്ണൻ,സൗണ്ട് മിക്സിങ്: സിനോയ് ജോസഫ്,ലിറിക്സ്: വൈശാഖ് സുഗുണൻ,കോസ്റ്റ്യൂം ഡിസൈനർ: ലിജി പ്രേമൻ,സ്പെഷ്യൽ കോസ്റ്റ്യൂം: സുജിത്ത് സുധാകരൻ,മേക്ക് അപ്പ്: ലിബിൻ മോഹനൻ,സ്റ്റണ്ട്സ്: മാഫിയ ശശി,ലൈൻ പ്രൊഡ്യൂസേഴ്‌സ്: മനു ടോമി, രാഹുൽ നായർ, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മണമ്പൂർ,വി.എഫ്.എക്സ്: എഗ്ഗ് വൈറ്റ്,സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, പോസ്റ്റർ ഡിസൈൻ:യെല്ലോടൂത്ത്സ്, കൊറിയോഗ്രാഫേഴ്സ്: ഡാൻസിങ് നിഞ്ച, ഷെറൂഖ് ഷെറീഫ് | അനഘ, റിഷ്ധാൻ, പി ആർ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ

Continue Reading

Latest News

” പിക്കാസോ” ബോളിവുഡിലേക്ക് ; ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്….!!

Published

on

പിക്കാസോയുടെ ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്. താര പുത്രൻ ആര്യൻ ഖാൻ – അനന്യ പാണ്ഡെ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും എന്നാണ് സൂചന, എങ്കിലും പ്രധാന കഥാപാത്രങ്ങളെ കുറിച്ചുള്ള അവസാന ഘട്ട ചർച്ചകൾ ഇനിയും നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ് ആയ പിക്കാസോ മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കെജിഎഫ് എന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ രവി ബസ്രുർ, തമിഴ് താരം കൃഷ്ണ കുലശേഖരൻ എന്നിവർ ഈ ചിത്രത്തിലേക്ക് വന്നത് മുതൽ തന്നെ പിക്കാസോ സൗത്ത് ഇന്ത്യൻ ശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു. മെയ് 26ന് റിലീസായ സിനിമ വിജയകരമായി വാരാന്ത്യം പൂർത്തിയാക്കാൻ ഒരുങ്ങുമ്പോഴാണ് ഈ സന്തോഷവാർത്ത അണിയറക്കാരെ തേടിയെത്തുന്നത്. ചിത്രത്തിന്റെ അവതരണവും ആശയവും ഹിന്ദി സിനിമകളെ സ്വാധീനിക്കുന്ന ഈയൊരു സമയത്താണ് വീണ്ടും മലയാളത്തിൽ നിന്ന് മറ്റൊരു ചിത്രം റീമേക്കിനൊരുങ്ങുന്നത്. സംവിധായകൻ സുനിൽ കാര്യാട്ടുകരക്കും പ്രൊഡ്യൂസർ ഷെയ്ക്ക് അഫ്സലിനും കരിയറിലെ പ്രധാന വഴിത്തിരിവാവും ‘പിക്കാസോ'” പിക്കാസോ” ബോളിവുഡിലേക്ക് ; ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്….!പിക്കാസോയുടെ ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്. താര പുത്രൻ ആര്യൻ ഖാൻ – അനന്യ പാണ്ഡെ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും എന്നാണ് സൂചന, എങ്കിലും പ്രധാന കഥാപാത്രങ്ങളെ കുറിച്ചുള്ള അവസാന ഘട്ട ചർച്ചകൾ ഇനിയും നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ് ആയ പിക്കാസോ മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കെജിഎഫ് എന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ രവി ബസ്രുർ, തമിഴ് താരം കൃഷ്ണ കുലശേഖരൻ എന്നിവർ ഈ ചിത്രത്തിലേക്ക് വന്നത് മുതൽ തന്നെ പിക്കാസോ സൗത്ത് ഇന്ത്യൻ ശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു. മെയ് 26ന് റിലീസായ സിനിമ വിജയകരമായി വാരാന്ത്യം പൂർത്തിയാക്കാൻ ഒരുങ്ങുമ്പോഴാണ് ഈ സന്തോഷവാർത്ത അണിയറക്കാരെ തേടിയെത്തുന്നത്. ചിത്രത്തിന്റെ അവതരണവും ആശയവും ഹിന്ദി സിനിമകളെ സ്വാധീനിക്കുന്ന ഈയൊരു സമയത്താണ് വീണ്ടും മലയാളത്തിൽ നിന്ന് മറ്റൊരു ചിത്രം റീമേക്കിനൊരുങ്ങുന്നത്. സംവിധായകൻ സുനിൽ കാര്യാട്ടുകരക്കും പ്രൊഡ്യൂസർ ഷെയ്ക്ക് അഫ്സലിനും കരിയറിലെ പ്രധാന വഴിത്തിരിവാവും ‘പിക്കാസോ’

Continue Reading

Latest News

പാൻ ഇന്ത്യൻ ചിത്രം ARM ടീസർ റീലീസ് ചെയ്യാൻ സൂപ്പർതാരം ഹൃതിക് റോഷൻ….!!

Published

on

ടോവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം ‘. കരിയറിൽ ആദ്യമായി ടോവിനോ ട്രിപ്പിൾ റോളിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത് ജിതിൻ ലാലാണ്. മൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രം വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്.പൂർണമായും 3 ഡി യിൽ ചിത്രീകരിച്ച സിനിമ 5 ഭാഷകളിലായി പുറത്ത് വരും.ചിത്രത്തിന്റെ ടീസർ നാളെ പുറത്ത് വരും.

ബോളിവുഡ് സൂപ്പർ സ്റ്റാർ ഹൃതിക്ക് റോഷനാണ് സോഷ്യൽ മീഡിയയിലൂടെ ടീസർ പുറത്ത് വിടുന്നത്. ഹിന്ദി വേർഷൻ ട്രൈലെർ ആണ് ഹൃതിക് പുറത്ത് വിടുക. അജയന്റെ രണ്ടാം മോഷണം യുജിഎം പ്രൊഡക്‌ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.തെന്നിന്ത്യൻ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. തമിഴിൽ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ്‌ ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അഡിഷനൽ സ്ക്രീൻപ്ലേ: ദീപു പ്രദീപ്, ജോമോൻ ടി. ജോൺ ആണ് ഛായാഗ്രാഹണം. ഇന്ത്യയിൽ ആദ്യമായി ആരി അലക്സ സൂപ്പർ35 ക്യാമറയിൽ ഷൂട്ട് ചെയ്യുന്ന സിനിമയാണിത്. എഡിറ്റര്‍: ഷമീർ മുഹമ്മദ്, പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഡോ. വിനീത് എം.ബി., പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി, ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്, കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്, കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി, സ്റ്റണ്ട്: വിക്രം മോർ, സ്റ്റണ്ണർ സാം ,ലിറിക്സ്: മനു മൻജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ, അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ, സൗണ്ട് ഡിസൈൻ: സിംഗ് സിനിമ, ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, മാർക്കറ്റിങ് ഡിസൈനിംഗ് – പപ്പറ്റ് മീഡിയ,വാർത്താ പ്രചരണം – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ

Continue Reading

Trending

Latest News5 days ago

ഒടുവിൽ അവർ വിവാഹിതരായി!! ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ‘ തുടങ്ങി….!!

ന്നാ താൻ കേസ് കൊട് സ്പിൻ ഓഫ്!! സുരേശന്റെയും സുമലതയുടെയും ‘ ഹൃദയ ഹാരിയായ പ്രണയകഥ ‘രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ‘...

Latest News5 days ago

” പിക്കാസോ” ബോളിവുഡിലേക്ക് ; ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്….!!

പിക്കാസോയുടെ ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്. താര പുത്രൻ ആര്യൻ ഖാൻ – അനന്യ പാണ്ഡെ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും എന്നാണ് സൂചന,...

Latest News2 weeks ago

പാൻ ഇന്ത്യൻ ചിത്രം ARM ടീസർ റീലീസ് ചെയ്യാൻ സൂപ്പർതാരം ഹൃതിക് റോഷൻ….!!

ടോവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം ‘. കരിയറിൽ ആദ്യമായി ടോവിനോ ട്രിപ്പിൾ റോളിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പാൻ ഇന്ത്യൻ...

Latest News1 month ago

ഡാൻസ് പാർട്ടിയുമായി സോഹൻ സീനുലാൽ ; ശ്രീനാഥ് ഭാസി,വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ എന്നിവർ ഒന്നിക്കുന്നു. ചിത്രീകരണത്തിനു ഇന്ന് തുടക്കം….!!

നടനും സംവിധായകനുമായ സോഹൻ സീനുലാൽ ഒരുക്കുന്ന ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. ഡാൻസ് പാർട്ടി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പൂജ വടുതല സെന്റ് ആന്തണിസ്...

Latest News2 months ago

ജൂഡിന്റെ മഹാപ്രളയം ബിഗ് സ്ക്രീനിലേക്ക്.. “2018” റിലീസ് തീയതി പ്രഖ്യാപിച്ചു….!!

2018ലെ മഹാപ്രളയം മലയാളികൾക്ക് മാത്രമല്ല മനുഷ്യ സ്നേഹികളായ ഓരോരുത്തർക്കും മറക്കാൻ കഴിയാത്ത മഹാ സംഭവമായിരുന്നു. നിരവധി ആളുകൾ ഇന്നും അതിന്റെ ജീവിക്കുന്ന രക്തസാക്ഷികൾ കൂടിയാണ്. കേരളമാകെ പ്രകൃതിയുടെ...

Latest News4 months ago

പ്രണയദിനത്തിൽ പ്രണയത്തിൻ്റേയും പൊട്ടിച്ചിരിയുടേയും കഥയുമായി “മഹാറാണി”യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി…!!

റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി ജി.മാർത്താഡൻ സംവിധാനം ചെയ്യുന്ന ചിത്രം ‘മഹാറാണി’യുടെ സെക്കൻഡ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പുറം തിരിഞ്ഞ്...

Latest News4 months ago

മലയാളത്തിന് മറ്റൊരു സൂപ്പർ ഹീറോ ആകാൻ ഉണ്ണി മുകുന്ദൻ ; ‘ഗന്ധർവ്വ Jr’ ഒരുങ്ങുന്നത് 5 ഭാഷകളിലായി…!!

40 കോടി മുതൽ മുടക്കിൽ ഉണ്ണിമുകുന്ദനെ നായകനാക്കി ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്ന് നിർമ്മിച്ച് നവാഗതനായ വിഷ്ണു അരവിന്...

Latest News4 months ago

ജാൻ- എ-മന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന “മഞ്ഞുമ്മൽ ബോയ്‌സ്” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി….!!

ബ്ലോക്ക് ബസ്റ്റർ ചിത്രം ജാൻ- എ-മന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന “മഞ്ഞുമ്മൽ ബോയ്‌സ്” സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി,...

Latest News6 months ago

മലയാള സിനിമാ ചരിത്രത്തിൽ ഇടം നേടി നിർമ്മാതാവ് വേണു കുന്നപ്പിള്ളിയും കാവ്യ ഫിലിം കമ്പനിയും….!!

മലയാള സിനിമാ ചരിത്രത്തിൽ ഇടം നേടി നിർമ്മാതാവ് വേണു കുന്നപ്പിള്ളിയും കാവ്യ ഫിലിം കമ്പനിയും. മമ്മൂക്ക ചിത്രമായ മാമാങ്കം നിർമ്മിച്ച് മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന...

Latest News7 months ago

ജയ ജയ ജയ ജയ ഹേ സ്കൂളുകളിലും ട്രെൻഡ് ; കുട്ടികൾക്ക് സിനിമ കാണാൻ അവസരമൊരുക്കി സ്കൂൾ അധികൃതർ…!!

സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുകയാണ് ജയ ജയ ജയ ജയ ഹേ. മൂന്നാം വാരത്തിലും ഗംഭീര പ്രകടനമാണ് ചിത്രം ബോക്സ്‌ ഓഫീസിൽ...

Trending