Review
സാമൂഹിക പ്രസക്തമായ വിഷയത്തിൽ ഊന്നി ഒരു ചിത്രം ; യുവം റിവ്യൂ വായിക്കാം…!!

പിങ്കു പീറ്റർ സംവിധാനം ചെയ്തിരിക്കുന്ന ‘യുവം’ വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ മക്കോറയും പിങ്കു പീറ്ററും ചേർന്ന് ആണ് നിർമ്മിച്ചിരിക്കുന്നത്. അമിത് ചക്കാലക്കൽ, ഇന്ദ്രൻസ്, നിർമ്മൽ പാലാഴി, സായികുമാർ, ഷാജോൺ, ജാഫർ ഇടുക്കി, നെടുമുടി വേണു, ചെമ്പിൽ അശോകൻ, അഭിരവ് എന്നിവർ പ്രധാന വേഷങ്ങളിൽ വരുന്ന യുവത്തിൽ പുതുമുഖമായ ഡയാന ഹമീദ് ആണ് നായിക.3 യുവ അഡ്വക്കേറ്റ്മാർ കെഎസ്ആർടിസിയുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും എങ്ങനെ നഷ്ടത്തില്‍ ആയ കെഎസ്ആര്‍ടിസിയെ ലാഭത്തില്‍ ആക്കാം എന്നിവയെക്കുറിച്ചാണ് കഥയില്‍ പറയുന്നത്. വാരിക്കുഴിയിലെ കൊലപാതകത്തിന് ശേഷം അമിത് ചക്കാലക്കല്‍ നായകനായി അഭിനയിക്കുന്ന ചിത്രമാണിത്.ചിത്രത്തിന്റെ പാട്ടും പശ്ചാത്തല സംഗീതവും നല്ലതായിരുന്നു.ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ വ്യത്യസ്തങ്ങളായ സാമൂഹ്യ വിഷയങ്ങളെക്കുറിച്ചാണ് പറയുന്നത്,രണ്ടാം ഭാഗത്തില്‍ കെഎസ്ആര്‍ടിസിയുടെ കലക്ഷന്‍ പോരായ്മകളെക്കുറിച്ചുമാണ്. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ പ്രേക്ഷകനെ ഒപ്പം കൂട്ടി ഇഷ്ടപ്പെടുത്തുന്ന കഥ പറയുന്ന രീതി യുവം നല്ലൊരു തിയേറ്റര്‍ വാച്ച് നല്കാന് കെല്‍പ്പുളള സിനിമയാക്കി മാറ്റി. ഈ കാലത്തെ സമൂഹത്തിലെ കാര്യങ്ങൾ വെടിപ്പ് ആയി പറഞ്ഞതിൽ ആണ് യുവം എന്ന ചിത്രത്തിന്റെ വിജയം.
Review
നർമത്തിൽ പൊതിഞ്ഞ നല്ല അസ്സൽ ചിത്രം ; സാജൻ ബേക്കറി സിൻസ് 1962 റിവ്യൂ വായിക്കാം….!!

റാന്നിയിലെ ചെറിയൊരു ബേക്കറിയില്‍ നിന്നും വ്യാപാരി വ്യവസായി സമതിയിലെ സംസ്ഥാന തലത്തിലേക്ക് വരെ എത്തിയ സാജന് കാത്ത് സൂക്ഷിച്ച ഹോണസ്റ്റിയും അയാളുടെ കൈപുണ്യവും അതാണ് ഇന്നും സാജന് എന്നാല്‍ റാന്നിക്കാര്‍ക്ക്. ഇപ്പോള്‍ സാജന് ബേക്കറിയുടെ അമരത്ത് സാജന്റെ മക്കളായ ബെറ്റ്സിയും ബോബിനുമാണ്. ഇരുവര്‍ക്കുമിടയിലെ വഴക്കും പിണക്കവും ഇണക്കവുമെല്ലാം രസകരമായി പ്രേക്ഷകരെ തിയറ്ററില്‍ പിടിച്ചിരിത്തും വിധം ഒരുക്കിയ ചിത്രമാണ് സാജന് ബേക്കറി.
അൽപം ദേഷ്യക്കാരനും ബേക്കറി ബിസിനസ്സിൽ താല്പര്യം ഇല്ലാത്തവനുമാണ് ബോബിൻ. എങ്ങനെയെങ്കിലും ഓസ്ട്രേലിയയിലേക്ക് മൈഗ്രേറ്റ് ചെയ്യണമെന്നാണ് ബോബിന്റെ ലക്ഷ്യം. ബെറ്റ്സിയാകട്ടെ തന്റെ ജീവിതപ്രശ്നങ്ങളിൽ നിന്നും ഒരു മോചനമാണ് ബേക്കറിയിലെ ജോലികളിൽ നിന്നും ആഗ്രഹിക്കുന്നത്. കരുതലല്ല എല്ലാം തുറന്നു പറയുവാനൊരിടമാണ് താൻ ആഗ്രഹിക്കുന്നതെന്ന ബെറ്റ്സിയുടെ വാക്കുകളിൽ നിന്ന് തന്നെ ആ കഥാപാത്രം കടന്നുപോകുന്ന അവസ്ഥ വ്യക്തമാണ്. ഇരുവരും തമ്മിൽ പുറമേ വഴക്കും ബഹളവുമാണെങ്കിലും ഉള്ളിന്റെ ഉള്ളിൽ ഇരുവർക്കും പരസ്പരം വലിയ കരുതലും സ്നേഹവുമാണ്. ഇരുവർക്കും നടുവിൽ എല്ലാം കണ്ടും കേട്ടും അമ്മാച്ചനും ജീവിക്കുന്നു. ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന പല പ്രശ്നങ്ങളും അവക്കെല്ലാം കണ്ടെത്തുന്ന പരിഹാരവുമാണ് ചിത്രത്തിന്റെ പ്രമേയം.
അരുൺ ചന്ദു, സച്ചിൻ ആർ ചന്ദ്രൻ, അജു വർഗീസ് എന്നിവർ ചേർന്നൊരുക്കിയ തിരക്കഥ പ്രേക്ഷകന് ചിരിക്കാനും ചിന്തിക്കാനും ഏറെ നൽകുന്നുണ്ട്. അതോടൊപ്പം തന്നെ ഇടയിൽ ഒരു ലാഗിങ്ങും ചിത്രത്തെ പിന്നോട്ട് വലിക്കുന്നുണ്ട്. ഗുരു പ്രസാദ് എം ജിയുടെ സിനിമാറ്റോഗ്രഫിക്ക് തീർച്ചയായും കൈയ്യടി നൽകണം. ജീവിതക്കാഴ്ചകൾ ഒപ്പിയെടുക്കുന്നതിനോടൊപ്പം തന്നെ കൊതിയൂറും രീതിയിൽ ബേക്കറിക്കാഴ്ച്ചകളും സമ്മാനിക്കുന്നതിൽ അദ്ദേഹം വിജയിച്ചിരിക്കുന്നു.
തിയറ്ററിലേക്ക് പ്രേക്ഷകനെ ആകര്‍ഷിക്കാന്‍ പര്യാപ്തമായ ചിത്രങ്ങള്‍ ആവശ്യമുള്ള ഇന്നത്തെ സാഹചര്യത്തില്‍ അതിനുതകുന്ന ഒരു കുടുംബ ചിത്രം തന്നെയാണ് സാജന് ബേക്കറി സിന്‍സ് 1962.
Review
കാലഘട്ടം ആവശ്യപ്പെടുന്ന ചിത്രം ; ഓപ്പറേഷൻ ജാവ റിവ്യൂ വായിക്കാം….!!

ബി ടെക് കഴിഞ്ഞ രണ്ട് യുവാക്കൾ നല്ലൊരു ജോലിയിൽ കേറാൻ വേണ്ടി നെട്ടോട്ടം ഓടുകയും തുടർന്ന് അവർക്ക് താൽക്കാലികമായി കേരള സൈബർ സെല്ലിൽ ജോലി കിട്ടുകയും തുടർന്ന് ഉണ്ടാവുന്ന കേസുകളിലൂടെ ഉള്ള സംഭവവികസങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന ഒരു സിനിമ ആണ് ഓപ്പറേഷൻ ജാവ.2015ലെ പ്രേമം സിനിമ സെൻസർ കോപ്പി വിവാദത്തിൽ നിന്നും ആരംഭിക്കുന്ന കഥ ഓണ്‍ലൈൻ തട്ടിപ്പ്,ജോലി തട്ടിപ്പ്,കൊലപാതകങ്ങൾ തുടങ്ങിയ നിരവധി കേസുകളിൽ സൈബീർസെല്ലിന്റെ അന്വേഷണ രീതിയും സഹായങ്ങളും കാണിച്ചു തരുന്നു.അഭിനയത്തിലേക് പറയുകയാണെങ്കിൽ ബാലു വർഗീസ്,ലുക്മാൻ ലുക്കു എന്നിവരുടെ പ്രകടനം നന്നായിരുന്നു .ഇടക് വന്ന വിനായകൻ, ഷൈൻ ടോം ചാക്കോയും അവരുടെ വേഷങ്ങൾ നന്നായി ചെയ്തു .പിന്നെ കൂടെ അഭിനയിച്ച ഇർഷാദ് അലി ,,ബിനു പപ്പു എന്നിവരുടെയും നല്ല സപ്പോർട്ടിങ് റോൾസ് ആയിരുന്നു .എടുത്തു പറയേണ്ടത് നല്ല detailing ആയി കാണിച്ച തരുൺ മൂർത്തിയുടെ തിരക്കഥയും സംവിധാനവും മികച്ചത് ആയിരുന്നു. ജയ്ക്സ് bejoyiyude രണ്ടു പാട്ടുകളും ,ബിജിഎം ഒക്കെ പടത്തിന്റെ മെയിൻ പ്ലസ് പോയിന്റ്. ക്യാമറ കൈകാര്യം ഫൈസ് സിദിഖ് മനോഹരമായി നൈറ്റ് ഷോട്സും പടത്തിനു മുതൽക്കൂട്ട് ആണ്. മികച്ച തിരക്കഥയും നല്ല എൻഗേജിങ് ആയ മേക്കിങ്ങും ജയ്ക്സ് ബിജോയ്യുടെ കിടിലൻ ബിജിഎം കൂടെ ചേരുമ്പോൾ ജാവ കിടിലൻ സിനിമനുഭവം ആയി മാറുന്നു.
Review
ആകാംഷയുടെ മുൾമുനയിൽ നിർത്തി ഒരു ചിത്രം ; ടോവിനോ ചിത്രം ഫോറൻസിക് റിവ്യൂ വായിക്കാം….!

അഖിൽ പോൾ – അനസ് ഖാൻ എന്നിവർ കഥയും തിരക്കഥയും ഒരുക്കി സംവിധാന ചെയ്തു ഇന്ന് തീയേറ്ററുകളിൽ എത്തിയ ഫോറൻസിക്ക് വളരെ നാളുകളായി മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമായിരുന്നു. ഒരു സീരീസ് കൊലപാതങ്ങളുടെ അന്വേഷണം പുരോഗമിക്കുന്നതും അവരുടെ ഇടയിലേക്ക് പുതുതായി ജോയിൻ ചെയ്യുന്ന ഫോൻസിക്ക് ഉദ്യോഗസ്ഥൻ കേസിൽ വരുത്തുന്ന പുരോഗതികളും സിനിമ പറയുന്നു.
കൊലപാതക പരമ്പരയും, സീരിയൽ കില്ലറും പ്രാധാന്യമർഹിക്കുന്ന ഫോറൻസിക് എത്തുന്നത്, 2020ന്റെ ഓപ്പണിങ് ഇന്നിംഗ്സ് അടിച്ച് തകർത്ത, മലയാളി പ്രേക്ഷകൻ കയ്യടിച്ചു പ്രോത്സാഹിപ്പിച്ച, അഞ്ചാം പാതിരക്ക് തൊട്ടുപിന്നാലെയാണ്. അതുകൊണ്ടു തന്നെ പ്രതീക്ഷയേക്കാളേറെ വെല്ലുവിളിയുടെ ഭാരവുമായി തിയേറ്ററിലെത്തിയ ടൊവിനോ ചിത്രം നൽകുന്ന പുതുമയെന്തെന്ന് പ്രേക്ഷകർക്കും അറിയാൻ ആകാംഷയുണ്ടാവും.
ടോവിനോ തോമസ് പ്രധാന താരമായി എത്തുന്ന ചിത്രത്തിൽ മംത മോഹൻദാസ്, റീബ മോണിക്ക, സൈജു കുറുപ്പ്, രഞ്ജി പണിക്കർ, ധനേഷ് ആനന്ദ് തുടങ്ങിയവരും അനി നിരക്കുന്നു. ചിത്രം നമ്മളോട് സംസാരിക്കുന്നത് തന്നെ പുതിയ രീതിയിലാണ്. മലയാളസിനിമ ഇന്നേ വരെ ചർച്ച ചെയ്യാത്ത ഫോറൻസിക്ക് മെഡിസിൻ എന്ന ശാസ്ത്ര ശാഖയുടെ സാധ്യതകൾ ഉപയോഗിച്ചു കേസ് തെളിയിക്കുന്ന രീതികൾ പുത്തനും ഒപ്പം ത്രില്ലിംഗും ആയിരുന്നു. കെട്ടുറപ്പുള്ള കഥയ്ക്ക് മികച്ച അവതരണം നൽകിയപ്പോൾ ഛായാഗ്രഹണം അതിനുതകുന്ന രീതിയിൽ തന്നെ നിർവഹിച്ചു. ജെയ്ക്ക്സ് ബിജോയ് ചെയ്ത സംഗീതം തന്നെ ആണ് ചിത്രത്തിന്റെ നട്ടെല്ല്.
ചുരുക്കത്തിൽ മാറ്റത്തിന്റെ അടയാളമാണ് ഫോറൻസിക്ക് എന്ന ക്രൈം ത്രില്ലർ. മലയാളികൾക്ക് ഫ്രഷ് ആയിട്ടുള്ള സിനിമ അനുഭവം സമ്മാനിച്ചു കൊണ്ട് പുതിയ ദശകത്തിൽ സ്ഹുതി കുറിക്കേണ്ട സിനിമാനുഭവം.
-
Movie Song2 years ago
പ്രണവ് മോഹൻലാൽ – അരുൺ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ വീഡിയോ സോങ്ങ് ‘ആരാരോ ആർദ്രമായി’ പുറത്തിറങ്ങി…!
-
Review2 years ago
മലയാള സിനിമ ലോകത്തിനു അഭിമാനിക്കാൻ ഒരു ചിത്രം കൂടി ; 9 മൂവി റിവ്യൂ വായിക്കാം…!
-
Other Videos2 years ago
മോഹന്‍ലാലിന്റെ മാസ് ലുക്ക്… വീഡിയോ കാണാം
-
Latest News2 years ago
‘നിങ്ങള്‍ ഇങ്ങനെ ചിരിക്കരുത്’; പരിപാടിക്കിടെ ചിരി നിര്‍ത്താന്‍ ആവശ്യപ്പെട്ട ആള്‍ക്ക് മറുപടിയുമായി സിതാര; കയ്യടിച്ച് സോഷ്യല്‍ മീഡിയ….!
-
Movie Trailers & Teasers2 years ago
ജീത്തു ജോസഫ് ചിത്രം മിസ്റ്റർ ആൻഡ് മിസിസ് റൗഡിയുടെ കിടിലന്‍ ടീസര്‍ കാണാം…!
-
Movie Trailers & Teasers2 years ago
കിടിലൻ ഡാൻസുമായി ചാക്കോച്ചൻ… അള്ള് രാമേന്ദ്രനിലെ കിടിലൻ സോങ്ങ് ടീസർ വീഡിയോ കാണാം….
-
Review2 years ago
രണ്ടാമങ്കത്തിലും വിജയം കുറിച്ച് അരുൺ ഗോപിയും പ്രണവ് മോഹൻലാലും ; ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യൂ വായിക്കാം….!
-
Latest News1 year ago
സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!