Uncategorized
പ്രേക്ഷക മനസിലേക്ക് പടി കയറി ജോൺ എബ്രഹാമും പിള്ളേരും ;പതിനെട്ടാം പടി റിവ്യൂ വായിക്കാം….!
ഒരുപറ്റം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. ഒരു കൊമേഴ്സ്യൽ എന്റർട്ടയിനർ എന്ന രൂപത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഓഗസ്റ്റ് സിനിമാസ് ആണ്. മനുഷ്യൻ തന്നെയാണ് ഈ ലോകത്തിലെ ഏറ്റുവം വലിയ ശക്തി ആ ശക്തിയ്ക് ദേവൻ ആകാനും അസുരൻ ആകാനും ഉള്ള കഴിവ് ഉണ്ട്. അതിൽ ഏതു പാത നമ്മൾ പോകും എന്നുള്ളത് നമ്മുടെ വിദ്യാഭ്യാസ കാലഘട്ടം, കൂടെ പഠിക്കുന്ന കൂട്ടുകാർ ഒക്കെ സ്വാധീനം ചെലുത്തുന്ന ഒന്നാണ്. ഇങ്ങനെ അശ്വിൻ വാസുദേവ് (പൃഥ്വിരാജ്) മൊഴികൾ കൊണ്ട് തുടങ്ങുന്ന ചിത്രം തന്റെ “‘സ്കൂൾ ഓഫ് ജോയ്’ എന്ന സ്ഥലത്ത് എത്തുന്ന അതിഥികൾക്ക് മുമ്പിൽ തന്റെയും താൻ പഠിച്ച ഇന്റർനാഷണൽ സ്കൂൾഉം പിന്നെ തന്റെ എതിർ പക്ഷത്തു ഉള്ള തന്റെ ജീവിതം തന്നെ മാറ്റി മറിച്ച ശത്രുക്കൾ ഉള്ള മോഡൽ സ്കൂളും അവിടുത്തെ ഗ്യാങ്ങും പിന്നെ തിരുവനന്തപുരം മൊത്തത്തിൽ പരാമര്ശിച്ചും പോകുന്നത് ആണ് ഈ ചിത്രത്തിന്റെ കഥാ തന്തു. ശങ്കർ രാമകൃഷ്ണൻ തന്റെ എഴുത്തു കൊണ്ടും മേക്കിങ് കൊണ്ടും പതിനെട്ടാം പടിയെ വളരെ അധികം രസിപ്പിച്ചു തനിക്കു പറയാൻ ഉള്ള കാര്യങ്ങൾ തനി തിരുവനന്തപുരംകാരൻ ആയി തന്നെ വരച്ചിട്ടുണ്ട് ഈ ചിത്രത്തിൽ. ഒരു കൂട്ടം പുതു മുഖങ്ങൾ അണി നിരന്ന ചിത്രത്തിൽ ഓരോരുത്തരും അവരുടെ കഥാപാത്രം വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്. അതിൽ അയ്യപ്പൻ എന്ന് കഥാപാത്രം ചെയ്ത് പുതു മുഖം അശ്വിൻ ഗോപിനാഥ് പെർഫോമൻസ് കൊണ്ട് ഏറെ മുന്നിട്ടു നില്കുന്നു. ഭാവിയിൽ ഒരുപാട് മികച്ച പെർഫോമൻസ് ഈ പയ്യൻ തരും എന്ന് ഉറപ്പിക്കാൻ ഉതകുന്ന പെർഫോമൻസ്. കൂടാതെ മോഡൽ സ്കൂൾ ഗ്യാങിലെ മിക്ക പിള്ളേരും നല്ല അടിപൊളി തീപ്പൊരി പെർഫോമൻസ് ആയിരുന്നു. പതിനെട്ടാം പടി എന്ന ചിത്രം പ്രേക്ഷകർ ഇത്രെയേറെ കാത്തിരിക്കാൻ കാരണങ്ങളിൽ ഒന്നാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ അതിരിപ്പിള്ളിയിലെ ചിത്രങ്ങൾ. രണ്ടാം പകുതിയിലാണ് മമ്മൂട്ടി ജോൺ അബ്രഹാം പാലയ്ക്കൽ എന്ന കഥാപാത്രമായി ചിത്രത്തിൽ വരുന്നത്. ഒരുപക്ഷേ മമ്മൂട്ടിയുടെ സിനിമ ജീവിതത്തിൽ തന്നെ ഏറ്റവും സ്റ്റൈലിഷ് ലുക്കുകളിൽ ഒന്നായിരിക്കുമിത്. അതിരപ്പിള്ളിയിലെ ക്ലൈമാസ് രംഗം തന്നെയായിരുന്നു സിനിമയുടെ പ്രധാന ആകർഷണം.ശങ്കർ രാമകൃഷ്ണൻ തന്റെ എഴുത്തു കൊണ്ടും മേക്കിങ് കൊണ്ടും പതിനെട്ടാം പടിയെ വളരെ അധികം രസിപ്പിച്ചു തനിക്കു പറയാൻ ഉള്ള കാര്യങ്ങൾ തനി തിരുവനന്തപുരംകാരൻ ആയി തന്നെ വരച്ചിട്ടുണ്ട് ഈ ചിത്രത്തിൽ. ഒരു കൂട്ടം പുതു മുഖങ്ങൾ അണി നിരന്ന ചിത്രത്തിൽ ഓരോരുത്തരും അവരുടെ കഥാപാത്രം വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്.
പുതുമയേറിയ ത്രില്ലറുകൾ ഇഷ്ട്ടപെടുന്ന പ്രേക്ഷകരെ ഏറെ തൃപ്തരാക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. ആദ്യം മുതൽ അവസാനം വരെ ആവേശവും ആകാംഷയും നിറഞ്ഞു നിൽക്കുന്ന ഈ ചിത്രം നമ്മൾ ഇതുവരെ കാണാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന ഒരു ത്രില്ലർ ആണ്. സാങ്കേതികമായും അതുപോലെ അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും ഉയർന്ന നിലവാരം പുലർത്തുന്ന ഒരു പക്കാ ഫാമിലി ത്രില്ലെർ എന്ന് പതിനെട്ടാം പടിയെ നമ്മുക്ക് വിളിക്കാം.
Uncategorized
മികച്ച അഭിനയമുഹൂർത്തങ്ങളാൽ സമ്പന്നമായി മലയാള സിനിമയുടെ ഗംഭീര തിരിച്ചുവരവ്… ജയസൂര്യ ചിത്രം വെള്ളം റിവ്യൂ വായിക്കാം…!!
ജയസൂര്യയ്ക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടികൊടുത്ത ക്യാപ്റ്റനുശേഷം പ്രജേഷ് സെൻ- ജയസൂര്യ ടീം വീണ്ടും ഒന്നിക്കുന്ന ‘വെള്ള’വും യഥാർഥ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിർമിച്ച സിനിമയാണ്. എന്നാൽ ആദ്യത്തേതിൽ നിന്ന് തീർത്തും വ്യത്യസ്തമായ ജീവിത പശ്ചാത്തലത്തിൽ നിന്നാണ് ചിത്രം പ്രേക്ഷകനോട് സംസാരിക്കുന്നത്. സിനിമയുടെ ടൈറ്റിലിൽ തന്നെ കഥാപാത്രത്തിന്റെ രൂപം വരച്ചുകാട്ടാൻ സംവിധായകനായി. വടക്കൻ കേരളത്തിൽ അമിത മദ്യപാനികളെ വിളിക്കുന്ന ചുരുക്കപ്പേരാണ് ‘വെള്ളം’ എന്നത്.ജയസൂര്യയുടെ കരിയറിലെ തന്നെ അടുത്ത ഏറ്റവും മികച്ച കഥാപാത്രമായേക്കാവുന്ന ഒരു കഥാപാത്രം തന്നെ ആണ് വെള്ളം സിനിമയിലെ മുരളി.ഇടയ്ക്ക് ചില സ്ഥലങ്ങളിൽ ഒക്കെ ജയേട്ടൻ കഥാപാത്രമായി ജീവിക്കുന്നത് നമുക്ക് കാണാൻ സാധിക്കും.കണ്ടിരിക്കുന്ന പ്രേക്ഷകരെ ഒട്ടും മടുപ്പിക്കാതെ പിടിച്ചിരുത്തും വിധം ഉള്ള പ്രകടനം നമുക്ക് കാണാൻ സാധിച്ചു. കഥാപാത്രം നേരിടുന്ന ഒറ്റപ്പെടലുകളും ജീവിത പ്രതിസന്ധികളെയുമെല്ലാം സ്ക്രീനിലേക്ക് മനോഹരമായി ജയസൂര്യ പകർത്തിവെക്കുന്നു.നാട്ടിൻപുറത്തുകാരനായ മദ്യപാനിയാകാൻ സംവിധായകൻ ആവശ്യപ്പെട്ടപ്പോൾ തനി നാട്ടിൻപുറത്തുകാരന്റെ എല്ലാ അഴകളവുകളും ജയസൂര്യ തന്നിലേക്ക് ആവാഹിച്ചു. സിനിമ തുടങ്ങി മുന്നോട്ട് പോകുമ്പോൾ വരുന്ന ചില സീനുകൾ ജയസൂര്യക്ക് മാത്രം ചെയ്യാനാവുന്നതാണ്. മുരളിയുടെ ഭാര്യ സുനിതയെന്ന കഥാപാത്രത്തെയാണ് സംയുക്ത മേനോൻ അവതരിപ്പിച്ചിരിക്കുന്നത്. മുരളിയുടെ ഭാര്യയായ കഥാപാത്രത്തെ തന്റെ പ്രകടനമികവുകൊണ്ട് അടയാളപ്പെടുത്തുന്നുണ്ട് സംയുക്ത. സിദ്ദിഖ്, ബാബു അന്നൂർ, ശ്രീലക്ഷ്മി, സ്നേഹ പലിയേരി, ബൈജു സന്തോഷ്, നിർമൽ പാലാഴി, ഇന്ദ്രൻസ്, ഉണ്ണിരാജ് എന്നിവരുടെ പ്രകടനവും ചിത്രത്തിൽ എടുത്തുപറയേണ്ടതാണ്.കുടുംബപ്രേക്ഷകരടക്കം എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ചിത്രമായാണ് സംവിധായകനായ പ്രജേഷ് സെൻ വെള്ളത്തെ ഒരുക്കിയെടുത്തിരിക്കുന്നത്. 318 ദിവസങ്ങൾക്ക് ശേഷം തിയേറ്ററുകളിലെത്തിയ ആദ്യമലയാള സിനിമ കാണാൻ പ്രേക്ഷകന് ധൈര്യമായി ടിക്കറ്റെടുക്കാം. വെള്ളം കണ്ടിറങ്ങുന്ന ഒരോ പ്രേക്ഷകനും അതൊരു തിരിച്ചറിവ് സമ്മാനിക്കുമെന്നുറപ്പ്.
Uncategorized
സ്വന്തം സിനിമകളെ മാറ്റി വച്ചിറങ്ങിയ ഒരു ഇന്ഡസ്ട്രിയാണ് തകർക്കാൻ നോക്കരുത്.. കൽക്കി സിനിമയെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിർമാതാവ് പ്രശോഭ് കൃഷ്ണ…!
ടോവിനോ തോമസ് പോലീസ് വേഷത്തിൽ എത്തിയ മാസ്സ് എന്റർടൈനറാണ് കൽക്കി.
നവാഗതനായ പ്രവീണ്‍ പ്രഭറാമാണ് ചിത്രം സംവിധാനം ചെയ്തത്. സുജിന്‍ സുജാതനും സംവിധായകന്‍ പ്രവീണും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കേരളം പ്രളയക്കെടുതിയിൽ പെട്ടപ്പോൾ സ്വന്തം സിനിമ പ്രൊമോഷൻ ചെയ്യാതെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ടോവിനോ ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.
ചിത്രത്തിന്റെ നിർമ്മാതാവ് പ്രശോഭ് കൃഷ്ണ ഇപ്പോൾ ചിത്രത്തിനെതിരെ ഉയരുന്ന വലിയൊരു പ്രശ്നം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് . ചിത്രം ഹിന്ദു സംസ്ക്കാരത്തിന് എതിരെയുള്ള ഒന്നാണെന്നും പറഞ്ഞു ഒരു ഗ്രൂപ്പിൽ വന്ന പോസ്റ്റിന്റെ സ്ക്രീന്ഷോട് പോസ്റ്റ് ചെയ്താണ് പ്രശോഭ് സോഷ്യൽ മീഡിയയിൽ ഈ കാര്യം കുറിച്ചത്. ഹൈന്ദവ സംഘടനയുടെ ഗ്രൂപ്പിൽ വന്ന പോസ്റ്റിനു താഴെ കമെന്റിൽ അതിലും മോശമായ കാര്യമാണ് . കൽക്കി സിനിമയുടെ വ്യാജ പ്രിന്റിന്റെ ഡൗൺലോഡ് ലിങ്ക് സഹിതം ഒരാൾ ആ പോസ്റ്റിന്റെ അടിയിൽ കമന്റ് ചെയ്തിരിക്കുകയാണ്.
ചിത്രത്തിന്റെ നിർമാതാവ് പ്രശോഭ് കൃഷ്ണ തന്നെയാണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ചിത്രത്തെ തകർക്കുവാൻ ഒരു കൂട്ടം ആളുകൾ ഇറങ്ങിയിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കിയത്. ചിത്രത്തിന്റെ വ്യാജ പ്രിന്റിന്റെ ലിങ്ക് പങ്കുവെച്ചു കൊണ്ടുള്ള ഒരു വ്യക്തിയുടെ സ്ക്രീൻഷോട്ട് അടക്കമാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. നിയമവിരുദ്ധമായ ഈ കാര്യങ്ങൾ വെച്ചുപൊറുപ്പിക്കില്ല എന്നും ഉടനെ കേസ് കൊടുക്കും എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Uncategorized
അമ്പിളി നിങ്ങളുടെ മനം കവരും ; സൗബിൻ ഷാഹിർ ചിത്രം “അമ്പിളി” റിവ്യൂ വായിക്കാം….!
ഗപ്പി എന്ന ചിത്രത്തിന് ശേഷം ഇ4 എന്റർട്ടേയ്ൻമെന്റ് നിർമിച്ചു ജോൺ പോൾ ജോർജ് തന്നെ കഥയൊരുക്കി സംവിധാനം ചെയ്തു ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് അമ്പിളി. പ്രധാന കഥാപാത്രം അമ്പിളിയെ സൗബിൻ ഷാഹിർ അവതരിപ്പിക്കുന്നതോടൊപ്പം നസ്രിയയുടെ സഹോദരൻ നവീൻ നസീം ഒരു പ്രധാന വേഷം ചെയ്യുന്നു. ചിത്രത്തിന്റെ ടീസറും പാട്ടുകളും നേരത്തെ തന്നെ സോഷ്യൽ മീഡിയകളിൽ തരംഗമായിരുന്നു.
കശ്മീരിന്റെ തണുത്ത വിസ്മയ കാഴ്ചകളിൽ നിന്ന് തുടങ്ങുന്ന സിനിമ അവസാനിക്കുന്നതും കശ്‍മീരിന്റെ അതെ തണുപ്പിൽ. സിനിമയുടെ ടൈറ്റലിന് ശേഷം കാണിക്കുന്നത് കട്ടപ്പനയിലെ ഹൈ റേഞ്ചിൽ തിരക്കിട്ട് കളിക്കുന്ന , കാര്യങ്ങൾ ചെയ്യാൻ ഓടുന്ന കുഞ്ഞു മനസുള്ള അമ്പിളിയിലേക്കാണ്. ഇത്തരത്തിലുള്ള ഒരു നായകനെയെല്ലാം മലയാളി പ്രേക്ഷകർ അംഗീകരിച്ചു തുടങ്ങി എന്നത് മലയാള സിനിമയുടെ മറ്റൊരു മാറ്റമാണ്. കട്ടപ്പനയിലെ മനോഹര ദൃശ്യങ്ങളിൽ അവന്റെ ചുറ്റുമുള്ള ലോകം നമ്മളെ കാണിക്കുന്നുണ്ട്. അമ്പിളിയെ ഇഷ്ടപ്പെടുന്ന എന്നാൽ ചെറിയ രീതിയിൽ അവനെ പറ്റിക്കുന്ന ചില നാട്ടിൻ പുറത്തുക്കാരെ സംവിധായകൻ നമ്മളെ പരിചയപ്പെടുത്തുണ്ട്. അവന്റെ പ്രണയവും , പ്രണയിനി ടീനയും (തൻവി ) നാഷണൽ സൈക്ലിംഗ് ചാമ്ബ്യൻ ബോബി കുട്ടനും (നവീൻ നസീം ) അവരുടെ കുടുംബവുമാണ് അമ്പിളിയെ അവിടം സ്വർഗമാക്കുന്നത്. ചിത്രത്തിലെ എല്ലാവരും ഓരോ അടയാളപ്പെടുത്തലാണ്. പ്രണയത്തിന് കണ്ണില്ല മൂക്കില്ല എന്നൊക്കെ പറയുന്ന തലങ്ങളുടെ റിയാലിസ്റ്റിക്കായ മുഖമാണ് ഡൽഹിയിൽ ജോലി ചെയ്യുന്ന ടീന എന്ന അമ്പിളിയുടെ കാമുകി.
ഗപ്പിക്ക് ശേഷം വിഷ്ണു വിജയ് ഒരിക്കൽ കൂടി നമ്മുടെ മനസ്സ് കവരുന്നുണ്ട്. ബിജിഎം കൊണ്ടും പാട്ടുകൾ കൊണ്ടും തരുന്ന ഫീൽ ഒരു സാധാരണ സിനിമയ്ക്കും മുകളിൽ ഉള്ളതാണ്. ആരാധികേ എന്ന പാട്ട് മുന്നേ തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയിരുന്നു. ശരൺ നിർവഹിച്ച ഛായാഗ്രഹണം മനം മയക്കുന്നതാണ്.
എന്നു വ്യത്യസ്തയാർന്ന മികച്ച ചിത്രങ്ങൾ നൽകുന്ന കാര്യം E4 entertainment ഇവിടെയും അവർത്തിച്ചിരിക്കുന്നു.
മലയാളത്തിലെ എന്നു പറഞ്ഞാൽ കുറഞ്ഞു പോവും, ഇന്ത്യയിലെയോ ലോകത്തിലെയോ തന്നെ മികച്ച ട്രാവൽ മൂവീസിൽ പെടുത്താവുന്ന ഒന്ന് തന്നെയാണ് അമ്പിളി. സ്നേഹവും തിരിച്ചറിവും നന്മകളും മാത്രമുള്ള ഒരു കുഞ്ഞു വലിയ ചിത്രം.
-
Movie Song6 years ago
പ്രണവ് മോഹൻലാൽ – അരുൺ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ വീഡിയോ സോങ്ങ് ‘ആരാരോ ആർദ്രമായി’ പുറത്തിറങ്ങി…!
-
Other Videos6 years ago
മോഹന്‍ലാലിന്റെ മാസ് ലുക്ക്… വീഡിയോ കാണാം
-
Review6 years ago
മലയാള സിനിമ ലോകത്തിനു അഭിമാനിക്കാൻ ഒരു ചിത്രം കൂടി ; 9 മൂവി റിവ്യൂ വായിക്കാം…!
-
Movie Trailers & Teasers6 years ago
കിടിലൻ ഡാൻസുമായി ചാക്കോച്ചൻ… അള്ള് രാമേന്ദ്രനിലെ കിടിലൻ സോങ്ങ് ടീസർ വീഡിയോ കാണാം….
-
Movie Trailers & Teasers6 years ago
ജീത്തു ജോസഫ് ചിത്രം മിസ്റ്റർ ആൻഡ് മിസിസ് റൗഡിയുടെ കിടിലന്‍ ടീസര്‍ കാണാം…!
-
Review6 years ago
രണ്ടാമങ്കത്തിലും വിജയം കുറിച്ച് അരുൺ ഗോപിയും പ്രണവ് മോഹൻലാലും ; ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യൂ വായിക്കാം….!
-
Latest News6 years ago
‘നിങ്ങള്‍ ഇങ്ങനെ ചിരിക്കരുത്’; പരിപാടിക്കിടെ ചിരി നിര്‍ത്താന്‍ ആവശ്യപ്പെട്ട ആള്‍ക്ക് മറുപടിയുമായി സിതാര; കയ്യടിച്ച് സോഷ്യല്‍ മീഡിയ….!
-
Movie Song6 years ago
ചാക്കോച്ചൻ നായകനാകുന്ന അള്ള് രാമേന്ദ്രനിലെ ആദ്യ ഗാനം പുറത്തിറങ്ങി.. വീഡിയോ കാണാം..!