Connect with us

Uncategorized

റിയലിസ്റ്റിക് എന്റെർറ്റൈനറുമായി സണ്ണി വെയ്‌നും സംഘവും; ഫ്രഞ്ച് വിപ്ലവം റിവ്യൂ വായിക്കാം…!

Published

on

കായംകുളം കൊച്ചുണ്ണി എന്നാ ഹിറ്റ്‌ ചിത്രത്തിന് ശേഷം സണ്ണി വെയ്ൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ഫ്രഞ്ച് വിപ്ലവം.

നവാഗതനായ കെ.ബി.മജു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റും നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളും പ്രേഷകരുടെ പ്രതീക്ഷ ഇരട്ടിപ്പിച്ചു.

1996ഇൽ കേരള സർക്കാർ ചാരായം നിരോധിക്കുന്നു. അതിനു ശേഷം സണ്ണി വെയ്‌നും സംഘത്തിനും, അവർ താമസിക്കുന്ന കൊച്ചു കടവ് എന്നാ ഗ്രാമത്തിലും സംഭവിക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. സണ്ണി വെയ്‌ന്റെ പ്രണയവും കൂട്ടുകാരുമായുള്ള നിമിഷങ്ങളും എല്ലാം പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്.

വളരെ പുതുമയാർന്ന രീതിയിൽ എന്നാൽ വളരെ റിയലിസ്റ്റിക് ആയ രീതിയിലുമാണ് മജു ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ആക്ഷേപ ഹാസ്യത്തെ അതിന്റെ പരമാവധി രീതിയിൽ ഫലിപ്പിക്കാൻ സംവിധായകന് സാധിച്ചു. സണ്ണി വെയ്ൻ അവതരിപ്പിച്ച മധു എന്നാ കഥാപാത്രം തന്നെയാണ് ചിത്രത്തിന്റെ ജീവൻ. അദ്ദേഹത്തിന്റെ ഒപ്പം വന്ന ലാലും കയ്യടി അർഹിക്കുന്നു. ഉണ്ണി മായ, നോബി, ചെമ്പൻ തുടങ്ങിയവർ ആണ് മറ്റു പ്രധാന താരങ്ങൾ.

പ്രശാന്ത് പിള്ള ഒരുക്കിയ സംഗീതം ചിത്രത്തിന്റെ ഒഴുക്കിന് ചേർന്നത് തന്നെയായിരുന്നു. പാപ്പിനോയുടെ ഛായഗ്രഹണം കൊച്ചു കടവ് എന്നെ ഗ്രാമത്തെ മനോഹരമായി കാണിച്ചതിൽ വിജയം കണ്ടു.

ചുരുക്കത്തിൽ ഫ്രഞ്ച് വിപ്ലവം ഒരു റിയലിസ്റ്റിക് എന്റെർറ്റൈനെർ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ്. മികച്ച പ്രകടങ്ങളും രസകരമായ കഥാരീതിയും പ്രേക്ഷകരെ രസിപ്പിക്കും.

Continue Reading
Click to comment

You must be logged in to post a comment Login

Leave a Reply

Uncategorized

മികച്ച അഭിനയമുഹൂർത്തങ്ങളാൽ സമ്പന്നമായി മലയാള സിനിമയുടെ ഗംഭീര തിരിച്ചുവരവ്… ജയസൂര്യ ചിത്രം വെള്ളം റിവ്യൂ വായിക്കാം…!!

Published

on

ജയസൂര്യയ്ക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടികൊടുത്ത ക്യാപ്റ്റനുശേഷം പ്രജേഷ് സെൻ- ജയസൂര്യ ടീം വീണ്ടും ഒന്നിക്കുന്ന ‘വെള്ള’വും യഥാർഥ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിർമിച്ച സിനിമയാണ്. എന്നാൽ ആദ്യത്തേതിൽ നിന്ന് തീർത്തും വ്യത്യസ്തമായ ജീവിത പശ്ചാത്തലത്തിൽ നിന്നാണ് ചിത്രം പ്രേക്ഷകനോട് സംസാരിക്കുന്നത്. സിനിമയുടെ ടൈറ്റിലിൽ തന്നെ കഥാപാത്രത്തിന്റെ രൂപം വരച്ചുകാട്ടാൻ സംവിധായകനായി. വടക്കൻ കേരളത്തിൽ അമിത മദ്യപാനികളെ വിളിക്കുന്ന ചുരുക്കപ്പേരാണ് ‘വെള്ളം’ എന്നത്.ജയസൂര്യയുടെ കരിയറിലെ തന്നെ അടുത്ത ഏറ്റവും മികച്ച കഥാപാത്രമായേക്കാവുന്ന ഒരു കഥാപാത്രം തന്നെ ആണ് വെള്ളം സിനിമയിലെ മുരളി.ഇടയ്ക്ക് ചില സ്ഥലങ്ങളിൽ ഒക്കെ ജയേട്ടൻ കഥാപാത്രമായി ജീവിക്കുന്നത് നമുക്ക് കാണാൻ സാധിക്കും.കണ്ടിരിക്കുന്ന പ്രേക്ഷകരെ ഒട്ടും മടുപ്പിക്കാതെ പിടിച്ചിരുത്തും വിധം ഉള്ള പ്രകടനം നമുക്ക് കാണാൻ സാധിച്ചു. കഥാപാത്രം നേരിടുന്ന ഒറ്റപ്പെടലുകളും ജീവിത പ്രതിസന്ധികളെയുമെല്ലാം സ്ക്രീനിലേക്ക് മനോഹരമായി ജയസൂര്യ പകർത്തിവെക്കുന്നു.നാട്ടിൻപുറത്തുകാരനായ മദ്യപാനിയാകാൻ സംവിധായകൻ ആവശ്യപ്പെട്ടപ്പോൾ തനി നാട്ടിൻപുറത്തുകാരന്റെ എല്ലാ അഴകളവുകളും ജയസൂര്യ തന്നിലേക്ക് ആവാഹിച്ചു. സിനിമ തുടങ്ങി മുന്നോട്ട് പോകുമ്പോൾ വരുന്ന ചില സീനുകൾ ജയസൂര്യക്ക് മാത്രം ചെയ്യാനാവുന്നതാണ്. മുരളിയുടെ ഭാര്യ സുനിതയെന്ന കഥാപാത്രത്തെയാണ് സംയുക്ത മേനോൻ അവതരിപ്പിച്ചിരിക്കുന്നത്. മുരളിയുടെ ഭാര്യയായ കഥാപാത്രത്തെ തന്റെ പ്രകടനമികവുകൊണ്ട് അടയാളപ്പെടുത്തുന്നുണ്ട് സംയുക്ത. സിദ്ദിഖ്, ബാബു അന്നൂർ, ശ്രീലക്ഷ്മി, സ്നേഹ പലിയേരി, ബൈജു സന്തോഷ്, നിർമൽ പാലാഴി, ഇന്ദ്രൻസ്, ഉണ്ണിരാജ് എന്നിവരുടെ പ്രകടനവും ചിത്രത്തിൽ എടുത്തുപറയേണ്ടതാണ്.കുടുംബപ്രേക്ഷകരടക്കം എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ചിത്രമായാണ് സംവിധായകനായ പ്രജേഷ് സെൻ വെള്ളത്തെ ഒരുക്കിയെടുത്തിരിക്കുന്നത്. 318 ദിവസങ്ങൾക്ക് ശേഷം തിയേറ്ററുകളിലെത്തിയ ആദ്യമലയാള സിനിമ കാണാൻ പ്രേക്ഷകന് ധൈര്യമായി ടിക്കറ്റെടുക്കാം. വെള്ളം കണ്ടിറങ്ങുന്ന ഒരോ പ്രേക്ഷകനും അതൊരു തിരിച്ചറിവ് സമ്മാനിക്കുമെന്നുറപ്പ്.

Continue Reading

Uncategorized

സ്വന്തം സിനിമകളെ മാറ്റി വച്ചിറങ്ങിയ ഒരു ഇന്ഡസ്ട്രിയാണ് തകർക്കാൻ നോക്കരുത്.. കൽക്കി സിനിമയെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിർമാതാവ് പ്രശോഭ് കൃഷ്ണ…!

Published

on

ടോവിനോ തോമസ് പോലീസ് വേഷത്തിൽ എത്തിയ മാസ്സ് എന്റർടൈനറാണ് കൽക്കി.
നവാഗതനായ പ്രവീണ്‍ പ്രഭറാമാണ് ചിത്രം സംവിധാനം ചെയ്തത്. സുജിന്‍ സുജാതനും സംവിധായകന്‍ പ്രവീണും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കേരളം പ്രളയക്കെടുതിയിൽ പെട്ടപ്പോൾ സ്വന്തം സിനിമ പ്രൊമോഷൻ ചെയ്യാതെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ടോവിനോ ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.
ചിത്രത്തിന്റെ നിർമ്മാതാവ് പ്രശോഭ് കൃഷ്ണ ഇപ്പോൾ ചിത്രത്തിനെതിരെ ഉയരുന്ന വലിയൊരു പ്രശ്നം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് . ചിത്രം ഹിന്ദു സംസ്ക്കാരത്തിന് എതിരെയുള്ള ഒന്നാണെന്നും പറഞ്ഞു ഒരു ഗ്രൂപ്പിൽ വന്ന പോസ്റ്റിന്റെ സ്ക്രീന്ഷോട് പോസ്റ്റ് ചെയ്താണ് പ്രശോഭ് സോഷ്യൽ മീഡിയയിൽ ഈ കാര്യം കുറിച്ചത്. ഹൈന്ദവ സംഘടനയുടെ ഗ്രൂപ്പിൽ വന്ന പോസ്റ്റിനു താഴെ കമെന്റിൽ അതിലും മോശമായ കാര്യമാണ് . കൽക്കി സിനിമയുടെ വ്യാജ പ്രിന്റിന്റെ ഡൗൺലോഡ് ലിങ്ക് സഹിതം ഒരാൾ ആ പോസ്റ്റിന്റെ അടിയിൽ കമന്റ് ചെയ്തിരിക്കുകയാണ്.

ചിത്രത്തിന്റെ നിർമാതാവ് പ്രശോഭ് കൃഷ്ണ തന്നെയാണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ചിത്രത്തെ തകർക്കുവാൻ ഒരു കൂട്ടം ആളുകൾ ഇറങ്ങിയിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കിയത്. ചിത്രത്തിന്റെ വ്യാജ പ്രിന്റിന്റെ ലിങ്ക് പങ്കുവെച്ചു കൊണ്ടുള്ള ഒരു വ്യക്തിയുടെ സ്ക്രീൻഷോട്ട് അടക്കമാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. നിയമവിരുദ്ധമായ ഈ കാര്യങ്ങൾ വെച്ചുപൊറുപ്പിക്കില്ല എന്നും ഉടനെ കേസ് കൊടുക്കും എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Continue Reading

Uncategorized

അമ്പിളി നിങ്ങളുടെ മനം കവരും ; സൗബിൻ ഷാഹിർ ചിത്രം “അമ്പിളി” റിവ്യൂ വായിക്കാം….!

Published

on

ഗപ്പി എന്ന ചിത്രത്തിന് ശേഷം ഇ4 എന്റർട്ടേയ്ൻമെന്റ് നിർമിച്ചു ജോൺ പോൾ ജോർജ് തന്നെ കഥയൊരുക്കി സംവിധാനം ചെയ്തു ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് അമ്പിളി. പ്രധാന കഥാപാത്രം അമ്പിളിയെ സൗബിൻ ഷാഹിർ അവതരിപ്പിക്കുന്നതോടൊപ്പം നസ്രിയയുടെ സഹോദരൻ നവീൻ നസീം ഒരു പ്രധാന വേഷം ചെയ്യുന്നു. ചിത്രത്തിന്റെ ടീസറും പാട്ടുകളും നേരത്തെ തന്നെ സോഷ്യൽ മീഡിയകളിൽ തരംഗമായിരുന്നു.

കശ്മീരിന്റെ തണുത്ത വിസ്മയ കാഴ്ചകളിൽ നിന്ന് തുടങ്ങുന്ന സിനിമ അവസാനിക്കുന്നതും കശ്‍മീരിന്റെ അതെ തണുപ്പിൽ. സിനിമയുടെ ടൈറ്റലിന് ശേഷം കാണിക്കുന്നത് കട്ടപ്പനയിലെ ഹൈ റേഞ്ചിൽ തിരക്കിട്ട് കളിക്കുന്ന , കാര്യങ്ങൾ ചെയ്യാൻ ഓടുന്ന കുഞ്ഞു മനസുള്ള അമ്പിളിയിലേക്കാണ്. ഇത്തരത്തിലുള്ള ഒരു നായകനെയെല്ലാം മലയാളി പ്രേക്ഷകർ അംഗീകരിച്ചു തുടങ്ങി എന്നത് മലയാള സിനിമയുടെ മറ്റൊരു മാറ്റമാണ്. കട്ടപ്പനയിലെ മനോഹര ദൃശ്യങ്ങളിൽ അവന്റെ ചുറ്റുമുള്ള ലോകം നമ്മളെ കാണിക്കുന്നുണ്ട്. അമ്പിളിയെ ഇഷ്ടപ്പെടുന്ന എന്നാൽ ചെറിയ രീതിയിൽ അവനെ പറ്റിക്കുന്ന ചില നാട്ടിൻ പുറത്തുക്കാരെ സംവിധായകൻ നമ്മളെ പരിചയപ്പെടുത്തുണ്ട്. അവന്റെ പ്രണയവും , പ്രണയിനി ടീനയും (തൻവി ) നാഷണൽ സൈക്ലിംഗ് ചാമ്ബ്യൻ ബോബി കുട്ടനും (നവീൻ നസീം ) അവരുടെ കുടുംബവുമാണ് അമ്പിളിയെ അവിടം സ്വർഗമാക്കുന്നത്. ചിത്രത്തിലെ എല്ലാവരും ഓരോ അടയാളപ്പെടുത്തലാണ്. പ്രണയത്തിന് കണ്ണില്ല മൂക്കില്ല എന്നൊക്കെ പറയുന്ന തലങ്ങളുടെ റിയാലിസ്റ്റിക്കായ മുഖമാണ് ഡൽഹിയിൽ ജോലി ചെയ്യുന്ന ടീന എന്ന അമ്പിളിയുടെ കാമുകി.

ഗപ്പിക്ക് ശേഷം വിഷ്ണു വിജയ് ഒരിക്കൽ കൂടി നമ്മുടെ മനസ്സ് കവരുന്നുണ്ട്. ബിജിഎം കൊണ്ടും പാട്ടുകൾ കൊണ്ടും തരുന്ന ഫീൽ ഒരു സാധാരണ സിനിമയ്ക്കും മുകളിൽ ഉള്ളതാണ്. ആരാധികേ എന്ന പാട്ട് മുന്നേ തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയിരുന്നു. ശരൺ നിർവഹിച്ച ഛായാഗ്രഹണം മനം മയക്കുന്നതാണ്.

എന്നു വ്യത്യസ്തയാർന്ന മികച്ച ചിത്രങ്ങൾ നൽകുന്ന കാര്യം E4 entertainment ഇവിടെയും അവർത്തിച്ചിരിക്കുന്നു.
മലയാളത്തിലെ എന്നു പറഞ്ഞാൽ കുറഞ്ഞു പോവും, ഇന്ത്യയിലെയോ ലോകത്തിലെയോ തന്നെ മികച്ച ട്രാവൽ മൂവീസിൽ പെടുത്താവുന്ന ഒന്ന് തന്നെയാണ് അമ്പിളി. സ്നേഹവും തിരിച്ചറിവും നന്മകളും മാത്രമുള്ള ഒരു കുഞ്ഞു വലിയ ചിത്രം.

Continue Reading

Trending

Latest News2 months ago

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫിന്റെ പുതിയ ചിത്രം ‘ നുണക്കുഴി ‘!! ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി…!!

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തിൽ നായകനാകാൻ ബേസിൽ ജോസഫ്. ‘നുണക്കുഴി’ എന്നാണ് ചിത്രത്തിന്റെ പേര്. സമൂഹ മാധ്യമങ്ങളിലുടെ ‘നുണകുഴി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്...

Latest News4 months ago

പുതിയ ചിത്രത്തിന്റെ ഭാഗമായി നാഗ ചൈതന്യ, ചന്ദു മൊണ്ടേത്തി, ബണ്ണി വാസ് എന്നിവർ ശ്രീകാകുളത്തെ കെ മച്ചിലേശം ഗ്രാമത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കണ്ടു…!!

തെലുങ്ക് യുവതാരം നാഗ ചൈതന്യ ശ്രീകാകുളത്തെ ഒരു ഗ്രാമം സന്ദർശിക്കുകയും തന്റെ വരാനിരിക്കുന്ന ചിത്രത്തിനായി മത്സ്യത്തൊഴിലാളി സമൂഹത്തോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഭൂമി,...

Latest News4 months ago

ലുലു മാള്‍ സന്ദര്‍ശകരില്‍ വിസ്മയമുണര്‍ത്തി ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗറിന്റെ ‘ലൈഫ് സൈസ്ഡ് ഹോളോഗ്രാഫിക് ഡിസ്‌പ്ലേ’….!!

ലുലു മാള്‍ സന്ദര്‍ശകര്‍ക്ക് വിസ്മയ കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് ഏഷ്യാനെറ്റ്. ജൂലായ് 26 മുതല്‍ ആരംഭിച്ച ലൈഫ് സൈസ്ഡ് ഹോളോഗ്രാഫിക് ഡിസ്‌പ്ലേയിലൂടെ, സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥികളുടെ പ്രകടനം നേരിട്ടെന്ന...

Latest News5 months ago

പത്തു കോടി ക്ലബ്ബിലേക്ക് മധുര മനോഹര മോഹം!! കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത വിജയം….!!

ആളും ആരവങ്ങളുമില്ലാതെ വന്നു അതി ഗംഭീര വിജയങ്ങൾ ബോക്സ്‌ ഓഫീസിൽ നേടിയെടുത്ത ചിത്രങ്ങളുടെ നിരയിലേക്ക് ഒരു സിനിമ കൂടെ. സ്റ്റെഫി സേവ്യർ സംവിധാനം ചെയ്തു തീയേറ്ററുകളിലെത്തിയ മധുര...

Latest News5 months ago

കിച്ച 46ന് വേണ്ടി നിർമ്മാതാവ് കലൈപ്പുലി താനുവിനൊപ്പം കിച്ച സുദീപ് കൈകോർക്കുന്നു…!!

കിച്ച 46 എന്ന താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിനായി പ്രമുഖ തമിഴ് നിർമ്മാതാവ് കലൈപ്പുലി താനുമായി സഹകരിക്കാൻ കിച്ച സുദീപ് ഒരുങ്ങുന്നു. നിർമ്മാതാവ് ചിത്രത്തിന്റെ ഒരു ദൃശ്യം സോഷ്യൽ...

Latest News6 months ago

ഒടുവിൽ അവർ വിവാഹിതരായി!! ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ‘ തുടങ്ങി….!!

ന്നാ താൻ കേസ് കൊട് സ്പിൻ ഓഫ്!! സുരേശന്റെയും സുമലതയുടെയും ‘ ഹൃദയ ഹാരിയായ പ്രണയകഥ ‘രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ‘...

Latest News6 months ago

” പിക്കാസോ” ബോളിവുഡിലേക്ക് ; ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്….!!

പിക്കാസോയുടെ ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്. താര പുത്രൻ ആര്യൻ ഖാൻ – അനന്യ പാണ്ഡെ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും എന്നാണ് സൂചന,...

Latest News7 months ago

പാൻ ഇന്ത്യൻ ചിത്രം ARM ടീസർ റീലീസ് ചെയ്യാൻ സൂപ്പർതാരം ഹൃതിക് റോഷൻ….!!

ടോവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം ‘. കരിയറിൽ ആദ്യമായി ടോവിനോ ട്രിപ്പിൾ റോളിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പാൻ ഇന്ത്യൻ...

Latest News7 months ago

ഡാൻസ് പാർട്ടിയുമായി സോഹൻ സീനുലാൽ ; ശ്രീനാഥ് ഭാസി,വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ എന്നിവർ ഒന്നിക്കുന്നു. ചിത്രീകരണത്തിനു ഇന്ന് തുടക്കം….!!

നടനും സംവിധായകനുമായ സോഹൻ സീനുലാൽ ഒരുക്കുന്ന ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. ഡാൻസ് പാർട്ടി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പൂജ വടുതല സെന്റ് ആന്തണിസ്...

Latest News8 months ago

ജൂഡിന്റെ മഹാപ്രളയം ബിഗ് സ്ക്രീനിലേക്ക്.. “2018” റിലീസ് തീയതി പ്രഖ്യാപിച്ചു….!!

2018ലെ മഹാപ്രളയം മലയാളികൾക്ക് മാത്രമല്ല മനുഷ്യ സ്നേഹികളായ ഓരോരുത്തർക്കും മറക്കാൻ കഴിയാത്ത മഹാ സംഭവമായിരുന്നു. നിരവധി ആളുകൾ ഇന്നും അതിന്റെ ജീവിക്കുന്ന രക്തസാക്ഷികൾ കൂടിയാണ്. കേരളമാകെ പ്രകൃതിയുടെ...

Trending