Latest News
കുഞ്ഞെൽദോ ഡിജിറ്റല്‍ റിലീസിന് ഇല്ലെന്ന് നിർമാതാക്കൾ ; തീയറ്ററുകളിലെ കൈയ്യടികൾ നൽകുന്ന രോമാഞ്ചമാണ് ഞങ്ങൾ സ്വപ്നം കണ്ടത്.!

ഡിജിറ്റല്‍ റിലീസിന് മലയാളത്തില്‍ നിന്ന് കൂടുതല്‍ സിനിമകള്‍ തയ്യാറെടുക്കുമ്പോള്‍ തിയറ്ററുകളെ ഒഴിവാക്കി റിലീസ് ആലോചിക്കുന്നേയില്ലെന്ന് കുഞ്ഞെൽദോ നിർമാതാക്കളായ ലിറ്റിൽ ബിഗ് ഫിലിംസ്. ഡിജിറ്റല്‍ റിലീസിനെ എതിര്‍ക്കേണ്ടതില്ലെന്ന നിലപാട് വ്യക്തമാക്കിയാണ് തങ്ങളുടെ പുതിയ ചിത്രം തിയറ്റര്‍ റിലീസാണ് ആഗ്രഹിക്കുന്നതെന്ന് ലിറ്റില്‍ ബിഗ് ഫിലിംസ് സാരഥികളായ സുവിന് വര്‍ക്കിയും പ്രശോഭ് കൃഷ്ണയും വ്യക്തമാക്കുന്നത്. സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള് സുപരിചിതമാകുന്നത് മുമ്പേ തിയറ്ററുകള്‍ക്ക് സമാന്തരമായി ഓണ്‍ലൈന്‍ റിലീസിന് തീരുമാനമെടുത്ത കമല്‍ഹാസനെ പ്രശംസിച്ചാണ് കുഞ്ഞെല്‍ദോ നിര്‍മ്മാതാക്കളുടെ വാര്‍ത്താക്കുറിപ്പ്.
“കുഞ്ഞെൽദൊ ഞങ്ങളുടെ കൂട്ടുകാരന്റെ ചെറുത്ത് നിൽപ്പിന്റെ കഥയാണ് എല്ലാം നഷ്ടപെട്ടവൻ ജീവിതം തിരിച്ച് പിടിച്ച കഥ തിയറ്ററുകളിൽ നിറഞ്ഞ കയ്യടികൾക്കിടയിൽ കാണുമ്പോൾ കിട്ടുന്ന രോമാഞ്ചം ആണ് ഞങ്ങൾ ആഗ്രഹിച്ചിരുന്നത്.. കുഞ്ഞെൽദൊ OTT റിലീസ് ഇല്ല തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യും….!!’ എന്നാണ് നിർമാതാക്കൾ വെളിപ്പെടുത്തിയിരിക്കുന്നത്.മലയാളികളുടെ പ്രിയപ്പെട്ട താരം ആർജെ മാത്തുക്കുട്ടി ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് കുഞ്ഞെൽദോ. ചിത്രത്തിൽ നായകനാകുന്നത് യുവതാരം ആസിഫ് അലിയാണ്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിലെ ഫെയർവെൽ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൽ 19 കാരനായിട്ടാണ് ആസിഫ് അലി എത്തുന്നത്.കോളേജ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഷാൻ റഹ്മാൻ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹകൻ. വിനീത് ശ്രീനിവാസൻ ചിത്രത്തിലെ ക്രിയേറ്റീവ് ഡയറക്ടറായും അണിയറയിൽ എത്തുന്നുണ്ട്. ആദ്യാവസാനം ഹ്യുമറുമായി ക്യാമ്പസിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന കമ്പ്ലീറ്റ് എന്റർടൈനർ ആയിരിക്കും കുഞ്ഞെൽദൊ.

Latest News
അല്ലുഅർജുൻ നായകനാകുന്ന അങ്ങ് വൈകുണ്ഠപുരത്ത് നാളെ പ്രദർശനത്തിന് എത്തും ; മലയാളി പ്രേക്ഷകർക്കായി അല്ലുവിന്റെ ഒരു ചെറിയ സർപ്രൈസ് കൂടി കാത്തിരിപ്പുണ്ട്….!

ആക്ഷൻ ഹീറോ അല്ലുഅർജുൻ നായകനാകുന്ന അങ്ങ് വൈകുണ്ഠപുരത്ത് നാളെയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.അല്ലുവിനെ നായികയായി എത്തുന്നത് പൂജ ഹെഗ്ഡേയാണ്.അങ്ങ് വൈകുണ്ഠപുരത്തേക്ക് എന്നതാണ് ചിത്രത്തിന്റെ മലയാളത്തിലെ പേര്.തെലുങ്കിലെ പ്രശസ്ത സംവിധായകനായ ത്രിവിക്രം ശ്രീനിവാസാണ് സിനിമ സംവിധാനം ചെയുന്നത്.ചിത്രത്തിൽ മലയാളി പ്രേക്ഷകർക്കായി അല്ലുവിന്റെ ഒരു ചെറിയ സർപ്രൈസ് കൂടി കാത്തിരിപ്പുണ്ട്.
ഇപ്പോഴിതാ അല്ലു അര്ജുന് ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ഒരു സന്തോഷ വാര്‍ത്ത കൂടി ലഭിച്ചിരിക്കുകയാണ്. ഈ ചിത്രത്തിലൂടെ അല്ലു അര്ജുന് ആദ്യമായി ഡബ്ബ് ചെയ്തിരിക്കുകയാണ്. ചിത്രത്തിലെ ഒരു രംഗത്തിലാണ് അല്ലു അര്ജുന് തന്റെ ശബ്ദം നല്‍കിയിരിക്കുന്നത്.
ചിത്രത്തില്‍ അല്ലു അര്‍ജുന്റെ അച്ഛനായി മലയാളികളുടെ പ്രിയ താരം ജയറാണ് വേഷമിടുന്നത്. ചിത്രത്തില്‍ തബുവും ഒരു നിര്‍ണ്ണായക വേഷത്തിലെത്തുന്നു. പൂജ ഹെഗ്ഡെ, നിവേദ പെതുരാജ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. പ്രശസ്ത സംവിധായകനായ ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രത്തില്‍ നവദീപ്, സുശാന്ത്, സത്യരാജ്, സമുദ്രക്കനി, സുനില്‍, രാജേന്ദ്ര പ്രസാദ്, ബ്രഹ്മാജി, ഹര്‍ഷ വര്‍ധന, സച്ചിന് കടേക്കര്‍, നാസ്സര്‍, വെണ്ണല കിഷോര്‍ എന്നിവരും അണിനിരക്കുന്നു.
Latest News
സാമൂഹിക വിഷയങ്ങൾ ഉയർത്തികാണിച്ചു കൊണ്ട് “കോട്ടയം” വരുന്നു…..!!

ഇന്ത്യയിൽ ഇന്ന് പലരും പറയാൻ മടിക്കുന്ന സമകാലിക വിഷയങ്ങളെ സിനിമയുടെ ക്യാൻവാസിൽ പകർത്തിയിരിക്കുകയാണ് ബിനു ഭാസ്കർ എന്ന സംവിധായകൻ. സ്വന്തം സ്വത്വത്തിൽ നിന്നും ഭൂമിയിൽ നിന്നും പിഴുതുമാറ്റപ്പെടുന്ന ഒരു സമൂഹത്തിന്റെയും ഇതേ സമൂഹത്തിൽ ഒരു സ്ത്രീയായതിനാൽ മാത്രം അനുഭവിക്കേണ്ടി വരുന്ന അതിക്രമങ്ങളുടെയും അനീതിയുടെയും തുറന്നു പറച്ചിലാവുകയാണ് കോട്ടയം. കേരളത്തിൽ തുടങ്ങി ഇൻഡോ-ചൈന അതിർത്തിയായ അരുണാചൽ പ്രദേശ് വരെയാണ് ചിത്രം സഞ്ചരിക്കുന്നത്.
സ്വന്തം സ്വത്വം നഷ്ടപ്പെട്ട ഒരു സ്മൂഹം, ആ സമൂഹത്തിലെ തന്നെ ഒരു സ്ത്രീ നേരിടുന്ന വിവിധ അനുഭവങ്ങൾ. ഇവയെല്ലാത്തിന്റെയും നേർ കാഴ്ചയാണ് കോട്ടയം എന്ന സിനിമ. ബിനു ഭാസ്കർ ഒരുക്കുന്ന ഈ സിനിമയിൽ നടനും ക്യാമറമാന്യമായ സംഗീത് ശിവനും അഭിനയിക്കുന്നുണ്ട്. അദ്ദേഹം ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തീർത്തും വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും എന്നാണ് സംവിധായകൻ ഉൾപ്പടെ ഉള്ള അണിയറക്കാർ നമ്മളോട് പറയുന്നത്. ജനുവരി 17നാണ് ചിത്രം തിയറ്ററുകളിൽ എത്തുക.
Latest News
എവറസ്റ്റ് കിഴടക്കിയ ടീന മീനെ ആദ്യമായി മലയാള സിനിമയിലേക്ക്….!!

എവറസ്റ്റ് കിഴടക്കിയ ടീന മീനെ ആദ്യമായി മലയാള സിനിമയിലേക്ക്…
നൈറ്റ്വോക്സിന്റെ ബാനറിൽ സജിത്ത് നാരായണനും ബിനു ഭാസ്കറും ചേർന്ന് തിരക്കഥയെഴുതി നിർമ്മിച്ച് ബിനു ഭാസ്കർ സംവിധാനം ചെയ്ത ചിത്രമാണ് കോട്ടയം. ഒരു CRPF ഉദ്യോഗസ്ഥയുടെ ദുരൂഹ മരണവും തുടർന്നുള്ള കേസന്വേഷണവും ആണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു റോഡ് മൂവിയുടെ സ്വാഭാവമുള്ള ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രമാണ് കോട്ടയം. പ്രശസ്ത സംവിധായകൻ സംഗീത് ശിവൻ അഭിനയിക്കുന്നു.സംഗീത് ശിവന്റെ അരങ്ങേറ്റചിത്രം കൂടിയാണിത് . കോട്ടയം, പാലാ, തമിഴ്നാട്, ഹൈദരാബാദ്, അരുണാചൽ പ്രദേശ് എന്നീ സ്ഥലങ്ങൾ ആണ് പ്രധാന ലൊക്കേഷനുകൾ.
ബിനു ഭാസ്കർ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്
പ്ളാന്റർ മാത്തച്ചനെന്ന കഥാപാത്രമായി സംഗീത് ശിവൻ എത്തുന്നു.
മാത്തച്ചന്റെ വലംകൈയായ ജോണിയായി അനീഷ് ജീ മേനോനും. നർത്തകിയും യോഗ അധ്യാപികയുമായ അന്നപൂർണി ദേവരാജ , മോഡലും നാഗാലാൻഡിൽ അധ്യാപികയുമായിരുന്ന നിസാൻ ,
രവി മാത്യു എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നവർ .
ദമ്പതിമാരായ സജിത് നാരായണനും നിഷ ഭക്തനുമാണ് നൈറ്റ് വോക്സിനായി സിനിമ നിർമിച്ചിരിക്കുന്നത്.
ശബ്ദമിശ്രണം പ്രമോദ് തോമസ്, സൗണ്ട് ഡിസൈൻ അരുൺ രാമവർമ്മ, സംഗീതം ആൽബിൻ ഡൊമിനിക്, എഡിറ്റിംഗ് ഡഫൂസ , കലാ സംവിധാനം ദിലീപ് നാഥ് ,പ്രൊഡക്ഷൻ കൺട്രോളർ നാസർ വലിയവീട്ടിൽ, പി .ആർ .ഒ മഞ്ജു ഗോപിനാഥ്,എഫ് സെമികോളൻ പിക്ചർസും നൈറ്റ് വോക്സും ചേർന്നാണ് ചിത്രത്തിന്റെ വിതരണം . ചിത്രം ജനുവരി 17ന് തീയറ്ററുകളിൽ എത്തും
-
Movie Song2 years ago
പ്രണവ് മോഹൻലാൽ – അരുൺ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ വീഡിയോ സോങ്ങ് ‘ആരാരോ ആർദ്രമായി’ പുറത്തിറങ്ങി…!
-
Review2 years ago
മലയാള സിനിമ ലോകത്തിനു അഭിമാനിക്കാൻ ഒരു ചിത്രം കൂടി ; 9 മൂവി റിവ്യൂ വായിക്കാം…!
-
Other Videos2 years ago
മോഹന്‍ലാലിന്റെ മാസ് ലുക്ക്… വീഡിയോ കാണാം
-
Latest News2 years ago
‘നിങ്ങള്‍ ഇങ്ങനെ ചിരിക്കരുത്’; പരിപാടിക്കിടെ ചിരി നിര്‍ത്താന്‍ ആവശ്യപ്പെട്ട ആള്‍ക്ക് മറുപടിയുമായി സിതാര; കയ്യടിച്ച് സോഷ്യല്‍ മീഡിയ….!
-
Movie Trailers & Teasers2 years ago
ജീത്തു ജോസഫ് ചിത്രം മിസ്റ്റർ ആൻഡ് മിസിസ് റൗഡിയുടെ കിടിലന്‍ ടീസര്‍ കാണാം…!
-
Movie Trailers & Teasers2 years ago
കിടിലൻ ഡാൻസുമായി ചാക്കോച്ചൻ… അള്ള് രാമേന്ദ്രനിലെ കിടിലൻ സോങ്ങ് ടീസർ വീഡിയോ കാണാം….
-
Review2 years ago
രണ്ടാമങ്കത്തിലും വിജയം കുറിച്ച് അരുൺ ഗോപിയും പ്രണവ് മോഹൻലാലും ; ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യൂ വായിക്കാം….!
-
Latest News1 year ago
സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!