Connect with us

Latest News

വിസ്മയിപ്പിച്ചു നിവിൻ പോളിയും കൂട്ടരും ; മൂത്തോൻ റിവ്യൂ വായിക്കാം…!

Published

on

അന്താരാഷ്ട്ര ചലച്ചിത്ര മേളകൾക്ക് ലഭിച്ച പ്രശംസകൾക്കും അംഗീകാരത്തിനും ശേഷം ഒരു സിനിമ ജനിച്ച മണ്ണിലേക്ക് വരുന്ന അതേ വികരത്തോടെയാണ് മൂത്തോൻ കാണാൻ തീയേറ്ററിൽ എത്തിയത്. ഗീതുമോഹൻദാസ് ഒരുക്കിയ ചിത്രത്തിൽ നിവിൻ പോളി നായകൻ ആവുന്നു എന്ന പ്രത്യേകതകൾക്കൊപ്പം ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഒരുപാട് ലെജൻട്രി ആർട്ടിസ്റ്റുകൾ പ്രവർത്തിക്കുന്നു എന്നതും ചിത്രത്തെ പറ്റിയുള്ള പ്രതീക്ഷകൾ കൂട്ടിയിരുന്നു.
തന്റെ ജ്യേഷ്ഠ സഹോദരനെ അന്വേഷിച്ചു മുംബൈയിലേക്ക് പോവുന്ന യുവാവിൽ നിന്ന് തുടങ്ങുന്നു മൂത്തോൻ.

ലക്ഷ്യദീപിലെ ഭംഗിയുള്ള കാഴ്ച ആയാലും മുംബൈയുടെ ഭീകരത ആയാലും സിനിമയുടെ ഭംഗിയെ ഇരട്ടിക്കുന്ന രീതിയിൽ രാജീവ്‌ രവി എടുത്തിട്ടുണ്ട്. കേവലം ടെക്നിക്കൽ വശങ്ങളുടെ ബലത്തിൽ നിൽക്കുന്ന സിനിമയല്ല മൂത്തോൻ. അതിന്റെ മനോഹര വശം തീർത്തും പെർഫോമൻസ് തന്നെയാണ്.

ഇന്നേവരെ നമ്മൾ കാണാത്ത ഒരു നിവിൻ പോളിയെ ഈ ചിത്രത്തിൽ കാണാം. മലയാളം ഹിന്ദി എന്നീ ഭാഷകളിൽ ആണ് ചിത്രം കഥ പറയുന്നത്. ഒരുക്കിയ ചിത്രം പൂർണമായും ഫിലിം മേക്കറുടെ സിനിമ എന്ന് പറയാവുന്നതാണ് ഗീതു മോഹൻദാസ് എന്ന സംവിധായികയുടെ വിജയം. സംഭാഷണങ്ങൾ ഒരുക്കിയ അനുരാഗ് കശ്യപ് തന്റെ ജോലി ഇരട്ടി ഭംഗിയാക്കി. ഗീതുവിന്റെ ഭർത്താവും സംവിധായകനും ചയഗ്രഹകനുമായ രാജീവ് രവി ഒരുക്കിയ വിഷ്വൽസ് മനം മയക്കുന്നവയാണ്.

നിവിൻ എന്ന നടന്റെ പ്രകടനം കൊണ്ടും സിനിമാറ്റിക് എക്സ്പീരിയൻസ് കൊണ്ടും മികച്ചു നിൽക്കുന്ന ഒന്നു തന്നെയാണ് മൂത്തോൻ. സിനിമാ തിയറ്ററിൽ നിന്നും കണ്ടു തന്നെ പ്രോത്സാഹനം കൊടുക്കണ്ട ഒരു സിനിമാനുഭവം.

Continue Reading

Latest News

തീയേറ്ററിൽ മാത്രമേ കൊറോണയുള്ളു, രാഷ്ട്രീയക്കാരുടെ ജാഥക്കും സമ്മേളനത്തിനുമില്ല; വൈറലായി സിനിമാ നിർമ്മാതാവിന്റെ കുറിപ്പ്..!!

Published

on

ഒരുപിടി മികച്ച ചിത്രങ്ങൾ മലയാള സിനിമാ പ്രേമികൾക്ക് മുന്നിലെത്തിച്ച നിർമ്മാതാവാണ് പ്രശോഭ് കൃഷ്ണ. കൽക്കി, ഗോദ, എബി, കുഞ്ഞിരാമായണം, റിലീസ് ചെയ്യാനിരിക്കുന്ന കുഞ്ഞെൽദോ എന്നിവയാണ് പ്രശോഭ് കൃഷ്ണ നിർമ്മിച്ച ചിത്രങ്ങൾ. ഇപ്പോഴിതാ കേരളത്തിലെ സിനിമാ തീയേറ്ററുകളിൽ നൂറു ശതമാനം ആളുകളെ പ്രവേശിപ്പിക്കാനുള്ള അനുവാദം തരാത്ത സർക്കാർ നടപടിക്കെതിരെ തന്റെ ഫേസ്ബുക് പേജിലൂടെ പ്രശോഭ് കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. കൊറോണ പ്രതിസന്ധി കാരണം കഴിഞ്ഞ ഒരു വർഷത്തോളം അടച്ചിട്ട കേരളത്തിലെ തീയേറ്ററുകൾ തുറന്നിട്ട് രണ്ടു മാസമായെങ്കിലും ഇപ്പോഴും നൂറു ശതമാനം ആളുകളെ പ്രവേശിപ്പിക്കാനുള്ള അനുവാദം ലഭിച്ചിട്ടില്ല. അമ്പതു ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ചാണ് ഇപ്പോൾ കേരളത്തിൽ തീയേറ്ററുകൾ പ്രവർത്തിക്കുന്നത്. തീയേറ്റർ ഉടമകൾക്കും, നിർമ്മാതാക്കൾക്കും വിതരണക്കാർക്കുമെല്ലാം ഇത് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. ആള് കൂടിയാൽ കൊറോണ പകരുമെന്നുള്ള ന്യായമാണ് പറയുന്നതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് ജാഥകളിലും സമ്മേളനങ്ങളിലും ജനങ്ങൾ തിങ്ങി നിറയുന്നതിനു ഒരു നിയന്ത്രണവുമില്ല. മാസ്കും സാമൂഹിക അകലവും പോലും പാലിക്കാതെ നടക്കുന്ന ഈ കാര്യങ്ങൾ ചൂണ്ടി കാണിച്ചു കൊണ്ട്, കേരളത്തിലെ തീയേറ്ററുകളോടും സിനിമാ വ്യവസായത്തോടും കാണിക്കുന്ന അന്യായത്തെക്കുറിച്ചു പറയുകയാണ് പ്രശോഭ്.തന്റെ ഫേസ്ബുക് പേജിൽ പ്രശോഭ് കുറിച്ച വാക്കുകൾ ഇപ്രകാരം, “അതെ ഇവിടെയൊന്നും കൊറോണയില്ല!!! കാരണം മാസ്കുണ്ട് സാമൂഹികഅകലമുണ്ട് സാനിറ്റസർ ഉണ്ട്.. പക്ഷെ തിയറ്ററിൽ 50% ൽ നിന്ന് 100 % ആക്കിയാൽ അപ്പോ കൊറോണ വരും.. ഇത്രയും വിഴുപ്പലക്കുകൾ ആ മഹാമേരിക്കു വേണ്ടി പാർട്ടിഭേദ്യമനേ ഉണ്ടാക്കുമ്പോ അത് അവരവരുടെ പ്രചാരണ പരിപാടികൾ വരുമ്പോ എന്ത്യേ കാറ്റിൽ പറത്തുന്നു. അതേ ഈ കൈയടികൾ നിങ്ങൾക്ക് വോട്ടും ഭരണവുമാണ്..ഞങ്ങൾക്ക് ആ കരഘോഷങ്ങൾ അന്നമാണ്.. പോലീസ് അകമ്പടിയോടെ മാസ്കില്ലാതെ നിങ്ങൾക്ക് എല്ലാവരേയും കെട്ടിപിടിക്കാം കൈകൊടുക്കാം എന്നാൽ സാധാരണക്കാരനു ഇത്തിരി ശ്വാസത്തിനു വേണ്ടി ആ മാസ്ക് ഒന്നു താടിയിലേക്ക് വച്ചാൽ പെറ്റിയായി കേസായി..തിരുവനന്തപുരം മുതൽ കാസർകോഡ് വരെ സമ്മേളനങ്ങൾ കുടുംബയോഗങ്ങൾ അതും പ്രായഭേദ്യമനേ ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ അതും വലിയ നേതാക്കൾ പങ്കെടുക്കുന്ന പരിപാടികൾ.. അപ്പോഴും തിയറ്റർ എന്നു പറഞ്ഞാൽ Ac ഉണ്ട് closed space ആണ്പേടിക്കണം എന്നൊക്കെ.. ശരിയാണ് സിനിമ ഏറ്റവും ഒടുവിലത്തെ വിനോദോപാതിയാണ് മനസ്സിലാക്കുന്നു, പക്ഷെ ഈ സമയത്ത് കണ്ണിൻ മുൻപിൽ കാണുന്നത് തെറ്റാണ് എന്നു തോന്നാത്തതെന്തേ? അപ്പോൾ സ്വന്തം കാര്യത്തിന് ആളുകൾക്ക് കൂടാം കാരണം അത് രാജ്യത്തിന്റെ പുനർനിർമ്മിതിക്ക് ആവശ്യമാണല്ലോ അല്ലേ. അമ്പലങ്ങളിലും പള്ളികളിലും ഉൽസവങ്ങളും ആഘോഷങ്ങളും ആവാം ബാറുകളിൽ എത്ര നിൽപ്പനുകളും ആവാം പക്ഷെ തിയറ്ററുകളിൽ full house ആക്കിയാൽ തീർന്നു കേരളം.. ഇപ്പോഴാണ് വോട്ടിംഗ് മെഷീനിലെ അവസാനം കാണാറുള്ള ചിഹ്നമില്ലാത്ത ആ നാലക്ഷരത്തിനോട് ഒരു ബഹുമാനം തോന്നുന്നത്..Nb: പൂച്ചെണ്ടുകളുമായി വരുന്ന അണികളോട് ഒന്നേ പറയാനുള്ളു “ ആ കൂട്ടം കൂടി നിക്കുന്നവരിൽ നമ്മുടെയൊക്കെ ആരെല്ലാമോ ഉണ്ട് !! ….എന്ന് വോട്ടിങ് അവകാശമുള്ള ഒരു പൗരൻ..”

Continue Reading

Latest News

ചതുർമുഖത്തിലെ ആ നാലാമത്തെ മുഖം ആരുടെ; വെളിപ്പെടുത്തി അണിയറ പ്രവർത്തകർ..!

Published

on

ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ, യുവ താരം സണ്ണി വെയിൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്ന മലയാളത്തിലെ ആദ്യ ടെക്നോ- ഹൊറർ ചിത്രമാണ് ചതുർമുഖം. ഇപ്പോഴിതാ ചതുർമുഖത്തിലെ, ഇതുവരെ പുറത്തു വിടാതിരുന്ന ആ നാലാമത്തെ സാന്നിധ്യം ഏതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഒരു ‘സ്മാർട്ട് ഫോൺ’ ആണ് ഈ സിനിമയുടെ കഥയിൽ നിർണ്ണായക പങ്കു വഹിക്കുന്ന ആ നാലാം സാന്നിധ്യം. അതു പുറത്തു വിട്ടതിനൊപ്പം തന്നെ സിനിമയുടെ റിങ്ങ്ടോണും താരങ്ങൾ ലോഞ്ച് ചെയ്തു. രഞ്ജിത്ത് കമല ശങ്കറും, സലില്‍.വി യും ചേർന്നു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ജിസ് ടോംസ് മൂവിയുടെ ബാനറിൽ, മഞ്ജു വാര്യർ പ്രൊഡക്ഷൻസുമായി ചേർന്ന് ജിസ് ടോംസ്, ജസ്റ്റിൻ തോമസ് എന്നിവർ ചേർന്നാണ്. എറണാകുളത്തു വെച്ചു നടന്ന പത്ര സമ്മേളനത്തിലാണ് താരങ്ങൾ ഇന്ന് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടത്.മഞ്ജുവാര്യരും, സണ്ണി വെയിനും, അലന്‍സിയറും ആണ് ചിത്രത്തിലെ മറ്റു മൂന്നു നിർണ്ണായക കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. ഒരു സ്മാർട്ട് ഫോണിനൊപ്പം നിൽക്കുന്ന കഥാപാത്രങ്ങളുടെ സ്പൂക്കി മോഷൻ പോസ്റ്ററും ചിത്രത്തിന്റെ റിങ്ങ്ടോണിനൊപ്പം മഞ്ജു വാര്യർ, സണ്ണി വെയ്ൻ എന്നിവർ ചേർന്ന് അനാവരണം ചെയ്തു. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയമാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. അഭിനന്ദൻ രാമാനുജൻ ഛായാഗ്രഹണം നിർവ്വഹിചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് മനോജാണ്.ഈ ചിത്രത്തിന്റെ സംഗീത സംവിധാനവും, സൗണ്ടും കൈകാര്യം ചെയ്തിരിക്കുന്നത് ഡോൺ വിൻസെന്റാണ്.

Continue Reading

Latest News

വമ്പൻ താരനിര, ഗംഭീര സംവിധായകർ; പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ആണും പെണ്ണും എത്തുന്നു മാർച്ച് 26 ന്..!

Published

on

വമ്പൻ താരനിരയുമായി മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകർ ഒരുക്കുന്ന ആണും പെണ്ണും ഈ വരുന്ന മാർച്ച് 26 ന് കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. കഴിഞ്ഞ ദിവസം ഈ ചിത്രത്തിന്റെ ട്രൈലെർ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തു വിട്ടിരുന്നു.

മൂന്നു സംവിധായകൻ ഒരുക്കിയ മൂന്നു ചിത്രങ്ങൾ ചേർന്ന ഒരു ആന്തോളജി ചിത്രമാണ് ആണും പെണ്ണും. ദയ, മുന്നറിയിപ്പ്, കാർബൺ എന്നീ ചിത്രങ്ങൾക്ക് ശേഷം വേണു, എസ്രാ എന്ന ചിത്രത്തിന് ശേഷം ജയ് കെ, ഒട്ടേറെ സൂപ്പർ ഹിറ്റുകൾക്കു ശേഷം ആഷിക് അബു എന്നിവരാണ് ആണും പെണ്ണും എന്ന ആന്തോളജി ചിത്രവുമായി എത്തുന്നത്. സന്തോഷ് ഏച്ചിക്കാനം, വേണു, ഉണ്ണി ആർ എന്നിവരാണ് ഈ മൂന്നു ചിത്രങ്ങളുടെ രചന നിർവഹിച്ചിരിക്കുന്നതു. മലയാള സിനിമയിലെ മുൻനിര താരങ്ങളായ ആസിഫ് അലി, പാർവതി തിരുവോത്, റോഷൻ മാത്യു, ജോജു ജോർജ്, ദർശന രാജേന്ദ്രൻ, സംയുക്ത മേനോൻ, ഇന്ദ്രജിത് സുകുമാരൻ, നെടുമുടി വേണു എന്നിവർ ഈ ചിത്രത്തിന്റെ താരനിരയിൽ അണിനിരന്നിരിക്കുന്നു. എം ദിലീപ് കുമാർ, സി കെ പദ്മകുമാർ, ഓ പി എം സിനിമാസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ബിജിപാൽ, ഡോൺ വിൻസെന്റ് എന്നിവർ ചേർന്നാണ്. വേണു, ഷൈജു ഖാലിദ്, സുരേഷ് രാജൻ എന്നിവരാണ് ഇതിലെ ചിത്രങ്ങൾക്ക് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത്. ബീന പോൾ, സൈജു ശ്രീധരൻ, ഭവൻ ശ്രീകുമാർ എന്നിവർ എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലറിന് വമ്പൻ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഉണ്ണി ആറിന്‍റെ രചനയിലാണ് ആഷിക് അബു ചിത്രം ഒരുക്കിയത് എങ്കിൽ വേണു തന്റെ ചിത്രത്തിന് സ്വയം തിരക്കഥ രചിച്ചു. സന്തോഷ് ഏച്ചിക്കാനം രചിച്ച തിരക്കഥയിൽ ജയ് കെ ചിത്രമൊരുക്കി. ഉറൂബിന്‍റെ ‘രാച്ചിയമ്മ’യെ ആധാരമാക്കിയാണ് വേണു സംവിധാനം ചെയ്യുന്ന ഭാഗം ഒരുക്കിയിരിക്കുന്നത്.

Continue Reading

Trending

Latest News3 weeks ago

തീയേറ്ററിൽ മാത്രമേ കൊറോണയുള്ളു, രാഷ്ട്രീയക്കാരുടെ ജാഥക്കും സമ്മേളനത്തിനുമില്ല; വൈറലായി സിനിമാ നിർമ്മാതാവിന്റെ കുറിപ്പ്..!!

ഒരുപിടി മികച്ച ചിത്രങ്ങൾ മലയാള സിനിമാ പ്രേമികൾക്ക് മുന്നിലെത്തിച്ച നിർമ്മാതാവാണ് പ്രശോഭ് കൃഷ്ണ. കൽക്കി, ഗോദ, എബി, കുഞ്ഞിരാമായണം, റിലീസ് ചെയ്യാനിരിക്കുന്ന കുഞ്ഞെൽദോ എന്നിവയാണ് പ്രശോഭ് കൃഷ്ണ...

Latest News4 weeks ago

ചതുർമുഖത്തിലെ ആ നാലാമത്തെ മുഖം ആരുടെ; വെളിപ്പെടുത്തി അണിയറ പ്രവർത്തകർ..!

ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ, യുവ താരം സണ്ണി വെയിൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്ന മലയാളത്തിലെ ആദ്യ ടെക്നോ- ഹൊറർ ചിത്രമാണ് ചതുർമുഖം. ഇപ്പോഴിതാ...

Latest News4 weeks ago

വമ്പൻ താരനിര, ഗംഭീര സംവിധായകർ; പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ആണും പെണ്ണും എത്തുന്നു മാർച്ച് 26 ന്..!

വമ്പൻ താരനിരയുമായി മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകർ ഒരുക്കുന്ന ആണും പെണ്ണും ഈ വരുന്ന മാർച്ച് 26 ന് കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. കഴിഞ്ഞ ദിവസം ഈ...

Latest News11 months ago

കുഞ്ഞെൽദോ ഡിജിറ്റല്‍ റിലീസിന് ഇല്ലെന്ന് നിർമാതാക്കൾ ; തീയറ്ററുകളിലെ കൈയ്യടികൾ നൽകുന്ന രോമാഞ്ചമാണ് ഞങ്ങൾ സ്വപ്നം കണ്ടത്.!

ഡിജിറ്റല്‍ റിലീസിന് മലയാളത്തില്‍ നിന്ന് കൂടുതല്‍ സിനിമകള്‍ തയ്യാറെടുക്കുമ്പോള്‍ തിയറ്ററുകളെ ഒഴിവാക്കി റിലീസ് ആലോചിക്കുന്നേയില്ലെന്ന് കുഞ്ഞെൽദോ നിർമാതാക്കളായ ലിറ്റിൽ ബിഗ് ഫിലിംസ്. ഡിജിറ്റല്‍ റിലീസിനെ എതിര്‍ക്കേണ്ടതില്ലെന്ന നിലപാട്...

Latest News1 year ago

അല്ലുഅർജുൻ നായകനാകുന്ന അങ്ങ് വൈകുണ്ഠപുരത്ത് നാളെ പ്രദർശനത്തിന് എത്തും ; മലയാളി പ്രേക്ഷകർക്കായി അല്ലുവിന്റെ ഒരു ചെറിയ സർപ്രൈസ് കൂടി കാത്തിരിപ്പുണ്ട്….!

ആക്ഷൻ ഹീറോ അല്ലുഅർജുൻ നായകനാകുന്ന അങ്ങ് വൈകുണ്ഠപുരത്ത് നാളെയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.അല്ലുവിനെ നായികയായി എത്തുന്നത് പൂജ ഹെഗ്‌ഡേയാണ്.അങ്ങ് വൈകുണ്ഠപുരത്തേക്ക് എന്നതാണ് ചിത്രത്തിന്റെ മലയാളത്തിലെ പേര്.തെലുങ്കിലെ പ്രശസ്ത...

Latest News1 year ago

സാമൂഹിക വിഷയങ്ങൾ ഉയർത്തികാണിച്ചു കൊണ്ട് “കോട്ടയം” വരുന്നു…..!!

ഇന്ത്യയിൽ ഇന്ന് പലരും പറയാൻ മടിക്കുന്ന സമകാലിക വിഷയങ്ങളെ സിനിമയുടെ ക്യാൻവാസിൽ പകർത്തിയിരിക്കുകയാണ് ബിനു ഭാസ്കർ എന്ന സംവിധായകൻ. സ്വന്തം സ്വത്വത്തിൽ നിന്നും ഭൂമിയിൽ നിന്നും പിഴുതുമാറ്റപ്പെടുന്ന...

Latest News1 year ago

എവറസ്റ്റ് കിഴടക്കിയ ടീന മീനെ ആദ്യമായി മലയാള സിനിമയിലേക്ക്….!!

എവറസ്റ്റ് കിഴടക്കിയ ടീന മീനെ ആദ്യമായി മലയാള സിനിമയിലേക്ക്… നൈറ്റ്‌വോക്‌സിന്റെ ബാനറിൽ സജിത്ത് നാരായണനും ബിനു ഭാസ്കറും ചേർന്ന് തിരക്കഥയെഴുതി നിർമ്മിച്ച് ബിനു ഭാസ്കർ സംവിധാനം ചെയ്ത...

Latest News1 year ago

ക്രിസ്മസ് റിലീസുകൾക്കു ഇടയിലും വിജയയാത്ര തുടർന്ന് മാമാങ്കം…!

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ആണ് മാമാങ്കം. പന്ത്രണ്ടു വർഷം കൂടുമ്പോൾ നടക്കുന്ന മാമാങ്ക മഹോത്സവവും അതിനെ...

Latest News1 year ago

പ്രേക്ഷകരുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ബിഗ്‌ബോസ് സീസണ്‍ 2വിന്റെ പ്രോമോ എത്തി….!!

കസവ് മുണ്ടും ജുബ്ബയുമിട്ട് തോളുംചെരിച്ച് തൃശ്ശൂര്‍ സ്ലാംഗും സംസാരിച്ച് പൂരത്തിനിടയിലൂടെ നടക്കുന്ന ലാലേട്ടന്‍. ബിഗ് ബോസ് സീസണ്‍ 2വിന്റെ പ്രോമോ അക്ഷരാര്‍ത്ഥത്തില്‍ കളറാണ്. മലയാള ടി.വി. ഷോകള്‍ക്കിടയില്‍...

Latest News1 year ago

അല്ലു അര്‍ജുന്‍ നായകനാകുന്ന പുതിയ ചിത്രം “അങ്ങ് വൈകുണ്ഠപുരത്ത് ” എന്ന് ചിത്രത്തിന്റെ മലയാളം ടീസർ നാളെ പുറത്തിറങ്ങുന്നു….!

അല്ലു അർജുൻ, പൂജ ഹെഗ്‌ഡെ എന്നിവർ മുഖ്യ വേഷത്തിലെത്തിയ ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അല വൈകുണ്ഠപുരമുലൂ.“അങ്ങ് വൈകുണ്ഠപുരത്ത് ” എന്നാണ് ചിത്രത്തിൻറെ...

Trending