Connect with us

Latest News

75 ദിവസത്തെ ഷൂട്ടിന് ശേഷം ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ജയസൂര്യ ചിത്രം തൃശൂർ പൂരത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയായി…!

Published

on

75 ദിവസത്തെ ഷൂട്ടിന് ശേഷം രാജേഷ്‌ മോഹനൻ സംവിധാനം ചെയ്ത്‌ ഫ്രൈഡേ ഫിലിം ഹൗസ്‌ നിർമ്മിക്കുന്ന തൃശ്ശൂർ പൂരം ചിത്രീകരണം പൂർത്തിയായി.ജയസൂര്യ നായകനാകുന്ന ചിത്രം ഒരു മാസ്സ്‌ എന്റർടൈനർ ആയി ഒരുങ്ങുന്ന ചിത്രം സംഗീത സംവിധായകൻ രതീഷ്‌ വേഗയാണ് തിരക്കഥ ഒരുക്കുന്നത്‌.

ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി എന്നത്തിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടുള്ള ഒരു വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.ചിത്രം ക്രിസ്‌തുമസിനോടനുബന്ധിച്ച് തീയേറ്ററുകളിലെത്തുമെന്നാണ് വീഡിയോയിൽ അറിയിച്ചിരിക്കുന്നത്. ഒപ്പം ജയസൂര്യ ഷാജിപാപ്പാനായിവെള്ളിത്തിരയിൽ മിന്നിയ ആഡിന്റെ മൂന്നാം ഭാഗമായ ആട് 3 യുടെ അന്നൗൻസ്മെന്റും 2020 ൽ നടത്തുമെന്ന് പ്രഖ്യാപിച്ചു.

Continue Reading

Latest News

വിസ്മയിപ്പിച്ചു നിവിൻ പോളിയും കൂട്ടരും ; മൂത്തോൻ റിവ്യൂ വായിക്കാം…!

Published

on

അന്താരാഷ്ട്ര ചലച്ചിത്ര മേളകൾക്ക് ലഭിച്ച പ്രശംസകൾക്കും അംഗീകാരത്തിനും ശേഷം ഒരു സിനിമ ജനിച്ച മണ്ണിലേക്ക് വരുന്ന അതേ വികരത്തോടെയാണ് മൂത്തോൻ കാണാൻ തീയേറ്ററിൽ എത്തിയത്. ഗീതുമോഹൻദാസ് ഒരുക്കിയ ചിത്രത്തിൽ നിവിൻ പോളി നായകൻ ആവുന്നു എന്ന പ്രത്യേകതകൾക്കൊപ്പം ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഒരുപാട് ലെജൻട്രി ആർട്ടിസ്റ്റുകൾ പ്രവർത്തിക്കുന്നു എന്നതും ചിത്രത്തെ പറ്റിയുള്ള പ്രതീക്ഷകൾ കൂട്ടിയിരുന്നു.
തന്റെ ജ്യേഷ്ഠ സഹോദരനെ അന്വേഷിച്ചു മുംബൈയിലേക്ക് പോവുന്ന യുവാവിൽ നിന്ന് തുടങ്ങുന്നു മൂത്തോൻ.

ലക്ഷ്യദീപിലെ ഭംഗിയുള്ള കാഴ്ച ആയാലും മുംബൈയുടെ ഭീകരത ആയാലും സിനിമയുടെ ഭംഗിയെ ഇരട്ടിക്കുന്ന രീതിയിൽ രാജീവ്‌ രവി എടുത്തിട്ടുണ്ട്. കേവലം ടെക്നിക്കൽ വശങ്ങളുടെ ബലത്തിൽ നിൽക്കുന്ന സിനിമയല്ല മൂത്തോൻ. അതിന്റെ മനോഹര വശം തീർത്തും പെർഫോമൻസ് തന്നെയാണ്.

ഇന്നേവരെ നമ്മൾ കാണാത്ത ഒരു നിവിൻ പോളിയെ ഈ ചിത്രത്തിൽ കാണാം. മലയാളം ഹിന്ദി എന്നീ ഭാഷകളിൽ ആണ് ചിത്രം കഥ പറയുന്നത്. ഒരുക്കിയ ചിത്രം പൂർണമായും ഫിലിം മേക്കറുടെ സിനിമ എന്ന് പറയാവുന്നതാണ് ഗീതു മോഹൻദാസ് എന്ന സംവിധായികയുടെ വിജയം. സംഭാഷണങ്ങൾ ഒരുക്കിയ അനുരാഗ് കശ്യപ് തന്റെ ജോലി ഇരട്ടി ഭംഗിയാക്കി. ഗീതുവിന്റെ ഭർത്താവും സംവിധായകനും ചയഗ്രഹകനുമായ രാജീവ് രവി ഒരുക്കിയ വിഷ്വൽസ് മനം മയക്കുന്നവയാണ്.

നിവിൻ എന്ന നടന്റെ പ്രകടനം കൊണ്ടും സിനിമാറ്റിക് എക്സ്പീരിയൻസ് കൊണ്ടും മികച്ചു നിൽക്കുന്ന ഒന്നു തന്നെയാണ് മൂത്തോൻ. സിനിമാ തിയറ്ററിൽ നിന്നും കണ്ടു തന്നെ പ്രോത്സാഹനം കൊടുക്കണ്ട ഒരു സിനിമാനുഭവം.

Continue Reading

Latest News

സൗബിനെയും സുരാജിനെയുംക്കാൾ കൂടുതൽ പ്രതിഫലം കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ലേത് ഒറിജിനൽ റോബർട്ടിന്….!

Published

on

ബോളിവുഡ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറായ രതീഷ് യുകെ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25. സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷങ്ങളിലെത്തുന്ന ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ല്‍ ശ്രദ്ധേയ കഥാപാത്രമായെത്തുന്നത് റോബോട്ട്. രതീഷിന്റെ ആദ്യ സംവിധാന സംരംഭമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. ചിത്രത്തിനായി സ്വന്തമായി രൂപകല്‍പ്പന ചെയ്‌തെടുത്ത റോബോട്ടിനെയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് രതീഷ് ദ ക്യൂവിനോട് പറഞ്ഞു. റോബോട്ട് പ്രധാന കഥാപാത്രം ആകുന്നു എന്നത് കൊണ്ട് അതിന്റെ കൃത്യമായി രൂപകല്‍പ്പനയ്ക്ക് വേണ്ടി ആവശ്യത്തിന് സമയം മാറ്റിവെയ്ക്കുകയും ചെയ്തു. പലതവണ മാറ്റി നിര്‍മ്മിച്ച ശേഷം റോബോട്ടിനെ നിശ്ചയിച്ചതെന്നും രതീഷ് പറയുന്നു.

സെമി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോടെ പ്രവര്‍ത്തിക്കുന്ന റോബോട്ടാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രധാന അഭിനേതാക്കളുടെ പ്രതിഫലത്തോളം തന്നെ റോബോട്ടിനായി ചെലവഴിച്ചിട്ടുണ്ട്. പ്രൊഡക്ഷന്‍ ഡിസൈനറായി വര്‍ക്ക് ചെയ്തതില്‍ നിന്ന് ലഭിച്ച ആത്മവിശ്വാസമാണ് ഇത്തരത്തില്‍ ഒരു പരീക്ഷണചിത്രം ഒരുക്കാന്‍ ധൈര്യം നല്‍കിയതെന്നും രതീഷ് പറഞ്ഞു.സദാനന്ദന്റെ സമയം എന്ന ചിത്രത്തില്‍ കലാ സംവിധായകനായ ബാവയുടെ സഹായിയായാണ് രതീഷിന്റെ സിനിമാ അരങ്ങേറ്റം. ബാവ, ഗോകുല്‍ ദാസ് എന്നിവര്‍ക്കൊപ്പം നിരവധി മലയാള ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് ബോളിവുഡിലെത്തി. ജോണ് എബ്രഹാം നായകനായ ഫോഴ്സ് എന്ന ചിത്രത്തിലൂടെ ആദ്യമായി സ്വതന്ത്ര പ്രൊഡക്ഷന്‍ ഡിസൈനറായി. സംവിധാനം ചെയ്യാന്‍ കൂടുതല്‍ സൗകര്യം സ്വന്തം ഭാഷ തന്നെ ആയത് കൊണ്ടാണ് ആദ്യ ചിത്രം മലയാളത്തില്‍ ഒരുക്കാന്‍ തീരുമാനിച്ചതെന്ന് രതീഷ് കൂട്ടിച്ചേര്‍ത്തു.മെക്കാനിക്കല്‍ എന്‍ജിനീയറായാണ് സൗബിന്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനില്‍ വേഷമിടുന്നത്. പ്രധാനപ്പെട്ട കുറച്ചു ഭാഗങ്ങള്‍ റഷ്യയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൗബിനെയും സുരാജിനെയും കൂടാതെ സൈജു കുറുപ്പ്, മാല പാര്‍വ്വതി, മേഘ മാത്യു തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. സാനു ജോണ്‍ വര്‍ഗീസാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരന്‍. സംഗീതം ബിജിബാല്‍. ചിത്രം നവംബര്‍ ആദ്യം റിലീസിനെത്തും.

Continue Reading

Latest News

വേറിട്ട വേഷത്തില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി; ഗാനഗന്ധര്‍വ്വന്‍ 27 മുതല്‍ തീയേറ്ററുകളിലെത്തും….!

Published

on

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രം ‘ഗാനഗന്ധര്‍വ്വന്‍’ സെപ്റ്റംബര്‍ 27-ന് റിലീസ് ചെയ്യും.

ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ഗാനഗന്ധര്‍വ്വനില്‍ പുതുമുഖം വന്ദിതയാണ് നായിക. രമേഷ് പിഷാരടിയും ഹരി പി. നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധര്‍വ്വനില്‍ മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, മനോജ് കെ. ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, സലിം കുമാര്‍, ജോണി ആന്റണി, ധര്‍മജന്‍, കുഞ്ചന്‍, അശോകന്‍, ഹരീഷ് കണാരന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

അഴകപ്പന്‍ ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് ദീപക് ദേവാണ്. ആന്റോ ജോസഫ് ഫിലിം കമ്പനി, ഇച്ചായീസ് പ്രൊഡക്ഷന്‍സ്, രമേഷ് പിഷാരടി എന്റര്‍ടെയിന്‍മെന്റ്‌സും ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്‍വ്വന്റെ നിര്‍മാണം ആന്റോ ജോസഫ്, ശ്രീലക്ഷ്മി, ശങ്കര്‍ രാജ് , സൗമ്യ രമേഷ് എന്നിവര്‍ ചേര്‍ന്നാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. ആന്‍ മെഗാ മീഡിയയാണ് ചിത്രത്തിന്റെ വിതരണം.

Continue Reading

Trending

Latest News2 weeks ago

വിസ്മയിപ്പിച്ചു നിവിൻ പോളിയും കൂട്ടരും ; മൂത്തോൻ റിവ്യൂ വായിക്കാം…!

അന്താരാഷ്ട്ര ചലച്ചിത്ര മേളകൾക്ക് ലഭിച്ച പ്രശംസകൾക്കും അംഗീകാരത്തിനും ശേഷം ഒരു സിനിമ ജനിച്ച മണ്ണിലേക്ക് വരുന്ന അതേ വികരത്തോടെയാണ് മൂത്തോൻ കാണാൻ തീയേറ്ററിൽ എത്തിയത്. ഗീതുമോഹൻദാസ് ഒരുക്കിയ...

Latest News2 weeks ago

75 ദിവസത്തെ ഷൂട്ടിന് ശേഷം ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ജയസൂര്യ ചിത്രം തൃശൂർ പൂരത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയായി…!

75 ദിവസത്തെ ഷൂട്ടിന് ശേഷം രാജേഷ്‌ മോഹനൻ സംവിധാനം ചെയ്ത്‌ ഫ്രൈഡേ ഫിലിം ഹൗസ്‌ നിർമ്മിക്കുന്ന തൃശ്ശൂർ പൂരം ചിത്രീകരണം പൂർത്തിയായി.ജയസൂര്യ നായകനാകുന്ന ചിത്രം ഒരു മാസ്സ്‌...

Latest News2 months ago

സൗബിനെയും സുരാജിനെയുംക്കാൾ കൂടുതൽ പ്രതിഫലം കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ലേത് ഒറിജിനൽ റോബർട്ടിന്….!

ബോളിവുഡ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറായ രതീഷ് യുകെ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25. സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷങ്ങളിലെത്തുന്ന ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍...

Latest News2 months ago

വേറിട്ട വേഷത്തില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി; ഗാനഗന്ധര്‍വ്വന്‍ 27 മുതല്‍ തീയേറ്ററുകളിലെത്തും….!

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രം ‘ഗാനഗന്ധര്‍വ്വന്‍’ സെപ്റ്റംബര്‍ 27-ന് റിലീസ് ചെയ്യും. ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ഗാനഗന്ധര്‍വ്വനില്‍ പുതുമുഖം...

Latest News2 months ago

സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!

മലയാളത്തിന്റ മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ സൂപ്പർ ഹിറ്റായി ഓടുകയാണ്. ജോജു ജോർജ്, നൈല ഉഷ,...

Latest News2 months ago

നിവിൻ പോളി–ഗീതു മോഹന്‍ദാസ് ചിത്രം ‘മൂത്തോന്‍’ സിനിമയ്ക്ക് ടൊറന്റോ രാജ്യാന്തര ഫെസ്റ്റിവലിൽ ഗംഭീര പ്രതികരണം….!

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ ‘മൂത്തോന്‍’ സിനിമയെ ഏറ്റെടുത്ത് സിനിമാ ആസ്വാദകര്‍. വേള്‍ഡ് പ്രീമിയര്‍ പ്രദേശനത്തിന് പിന്നാലെ ചിത്രത്തെ അഭിനന്ദിച്ച് നിരവധി പേരാണ്...

Latest News3 months ago

സൊഷ്യൽ മീഡിയയിൽ തരംഗമായി “ജി മാർത്താണ്ഡൻ” സംവിധാനം ചെയ്‍ത മഞ്ജലി ജ്വല്ലേഴ്സ് പരസ്യചിത്രം…!

സൊഷ്യൽ മീഡിയയിൽ തരംഗമായി ജി മാർത്താണ്ഡൻ സംവിധാനം ചെയ്‍ത മഞ്ജലി ജ്വല്ലേഴ്സ് പരസ്യചിത്രം..മക്കളെ ജീവനു തുല്യം സ്നേഹിക്കുന്ന മാതാപിതാക്കളും, അവരെ തിരികെ സ്നേഹിക്കുന്ന മക്കളും ഉറപ്പായും കണ്ടിരിക്കേണ്ട...

Latest News3 months ago

വടംവലി കേന്ദ്രീകരിച്ച് ഇന്ദ്രജിത്തിന്റെ ‘ആഹാ’ എത്തുന്നു…!

കേരളത്തിന്റെ സ്വന്തം വടംവലിയെ കേന്ദ്രീകരിച്ച് ഇന്ദ്രജിത്ത് നായകനാകുന്ന പുതിയ ചിത്രമാണ് ‘ആഹാ’.സാ സാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമിച്ച് ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന...

Latest News3 months ago

പ്രേക്ഷക മനസ്സുകൾ കീഴടക്കി “ജബരിയ ജോഡി” വിജയകരമായി മുന്നേറുന്നു‌….!

Parineeti Chopra and Sidharth Malhotra’s latest release ‘Jabariya Jodi,’ which opened to decent reviews, performed ordinarily in its first weekend....

Latest News4 months ago

“Judgementall Hai Kya” Worldwide Releasing On July 26…!

Judgementall Hai Kya is an upcoming Indian Hindi-language psychological black comedy film produced by Ekta Kapoor and directed by Prakash...

Trending