Connect with us

Review

ഒരു കുഞ്ഞു മനോഹര ചിത്രം ; ഒരു കടത്തു നാടൻ കഥ റിവ്യൂ വായിക്കാം….!

Published

on

നടൻ സിദ്ധിഖിന്റെ മകൻ ഷഹീൻ സിദിഖ് ആദ്യമായി നായകൻ ആവുന്ന പുതിയ ചിത്രമാണ് ” ഒരു കടത്തു നാടൻ കഥ “. നവാഗതനായ പീറ്റര്‍ സാജന്‍ സംവിധാനം ചെയ്ത ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍ ആണ്. എന്നാല്‍ ഓരോ നിമിഷവും പ്രേക്ഷകരെ ഉദ്വേഗത്തിലൂടെ മാത്രം നയിക്കുന്ന ചിത്രമല്ല, മറിച്ച് നര്‍മ്മത്തിന് കൂടി പ്രാധാന്യമുള്ള സിനിമയാണ് ഒരു കടത്ത് നാടന്‍ കഥ.

ഉമ്മയുടെ ഓപ്പറേഷനുള്ള പണം കണ്ടെത്താൻ പലവഴി തിരഞ്ഞു നടക്കുന്ന യുവാവ് ഒടുവിൽ ഹവാല പണമിടപാടിൽ പെടുന്നതും പോലീസ് പിടിയിലാകാതെ തന്നെ ലക്ഷ്യം സാധൂകരിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. നായകനാകുന്ന ആദ്യ ചിത്രമാണെങ്കിലും ഷഹീനിന്റെ കൈയിൽ ഷാനു എന്ന ആ കഥാപാത്രം ഭദ്രമാണ്. എഞ്ചിനീയറിങ് കഴിഞ്ഞ് നല്ല ജോലിയൊന്നും ലഭിക്കാതെ നടന്നിരുന്ന കാലത്ത് ഉമ്മയ്ക്കു സംഭവിക്കുന്ന ഒരു അപകടത്തോടെ ഷാനുവിന്റെ ജീവിതം മാറിമറയുകയാണ്. ജോലിയില്ലാത്ത താൻ ഉമ്മയ്ക്ക് അടിയന്തിരമായി ഡോക്ടർമാർ നിർദേശിക്കുന്ന ഓപ്പറേഷനുള്ള വലിയ തുക എങ്ങനെ സമാഹരിക്കുമെന്ന ചിന്തയിൽ ഒടുവിൽ അയാൾ എത്തിനിൽക്കുന്നത് ഹവാല ഇടപാടുകാരിലാണ്. വളരെ പ്രസക്തി ഒള്ള ഒരു വിഷയത്തെ അതിന്റെ തീവ്രത ഒട്ടും ചോരാതെ സംവിധായകൻ അവതരിപ്പിച്ചിട്ടുണ്ട്.

പ്രതിനായക കഥാപാത്രങ്ങളിലൂടെ ഇന്ത്യയിലെ മിക്ക ഭാഷാ സിനിമകളിലും ശ്രദ്ധ നേടിയ പ്രദീപ് റാവത്ത് ആണ് ആണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. സുധീർ കരമന, ശശി കലിംഗ, സാജൻ പള്ളുരുത്തി, അബു സലിം, സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി, ഷഫീക് തുടങ്ങിയവരും ചിത്രത്തിൽ അവരവരുടെ വേഷങ്ങൾ ഭംഗിയാക്കിയിട്ടുണ്ട്.

കുടുംബ പ്രേഷകരോടൊപ്പം ആഘോഷമാക്കാൻ പറ്റിയ മികച്ച ഒരു ചിത്രമാണ് ഒരു കടത്തു നാടൻ കഥ. ഏവർക്കും ആസ്വദിക്കാൻ പറ്റിയ ഒരു കൊച്ചു ചിത്രം.

Continue Reading

Review

മലയാളി പ്രേക്ഷകർക്കിത് പുത്തൻ ത്രില്ലർ അനുഭവം ! അതിഗംഭീരം നാലാം മുറ…!!

Published

on

ലക്കി സ്റ്റാർ എന്ന സിനിമയുടെ വിജയത്തിന് ശേഷം ഒരു ഇടവേള കഴിഞ്ഞ് സംവിധായകൻ ദീപു അന്തിക്കാട് ഒരുക്കുന്ന ചിത്രമാണ് നാലാം മുറ. ബിജു മേനോൻ ഗുരു സോമസുന്ദരം എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ക്രിസ്തുമസ് റിലീസായി ഇന്ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി.ഗൾഫിൽ നിന്നും തൻറെ വീടിരിപ്പിന് വേണ്ടി നാട്ടിലെത്തുന്ന ജയേഷ് എയർപോർട്ടിൽ നിന്നും മടങ്ങുന്ന വഴി യാദൃശ്ചികമായി കുറച്ച് ആളുകളെ പരിചയപ്പെടുകയും തുടർന്ന് അവരുടെ യാത്രയിൽ ഉണ്ടാകുന്ന അവിചാരിതമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിൻറെ കഥാഗതി. പൂർണ്ണമായും ത്രില്ലർ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയിൽ പ്രേക്ഷകർ കണ്ടു ശീലിച്ച ത്രില്ലർ ചിത്രങ്ങളിൽ നിന്നും തീർത്തും വേറിട്ട പാതയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ചിത്രം തുടങ്ങി ആദ്യ 20 മിനിറ്റുകൾക്കുള്ളിൽ തന്നെ പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ടും ആകാംക്ഷയുടെയും ഉദ്യോഗത്തിന്റെയും പിരിമുറുക്കങ്ങൾ സൃഷ്ടിച്ചു കൊണ്ടും ചിത്രം ട്രാക്കിൽ കയറുന്നുണ്ട്. ചോദ്യങ്ങളും ഉത്തരങ്ങളും സംശയങ്ങളുമായി ചിത്രം ഉടനീളം പ്രേക്ഷകർക്ക് ഒരു മികച്ച ത്രില്ലർ അനുഭവം സമ്മാനിക്കുന്നു.കോമഡി ഫാമിലി എൻറർടൈനറായ ലക്കി സ്റ്റാറിനു ശേഷം ദീപു അന്തിക്കാടിന്റെ രണ്ടാമത്തെ ചിത്രത്തിലേക്കെത്തുമ്പോൾ പ്രമേയം കൊണ്ടും അവതരണം കൊണ്ടും മലയാളത്തിലെ നവ സംവിധായകർക്ക് ഇടയിൽ ഏറെ പ്രതീക്ഷകൾ നൽകുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥനായ സൂരജ് വി. ദേവാണ് ചിത്രത്തിന്റെ തിരകഥാകൃത്ത്. വെള്ളിത്തിരയിൽ കണ്ടു ശീലിച്ച പോലീസ് അന്വേഷണങ്ങളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ യാഥാർത്ഥ്യത്തോട് അടുത്തുനിൽക്കുന്ന രംഗങ്ങൾ സൃഷ്ടിക്കുവാൻ സൂരജിന് സാധിച്ചിട്ടുണ്ട്. ബിജുമേനോൻ ഗുരു സോമ സുന്ദരം എന്നിവരുടെ മത്സരിച്ചുള്ള അഭിനയ മികവാണ് ചിത്രത്തിൻറെ മറ്റൊരു ആകർഷണം. ഇരുവരും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങൾ തിയറ്ററുകളിൽ ഏറെ കയ്യടികൾ നേടിയെടുക്കുന്നുണ്ട്.ദിവ്യാ പിള്ള, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശാന്തി പ്രിയ, ഷീലു ഏബ്രഹാം, ശ്യാം, ഋഷി സുരേഷ്, എന്നിവരും ചിത്രത്തിൽ ഗംഭീര പ്രകടനങ്ങളുമായി തിളങ്ങുന്നു. കൈലാഷ് മേനോൻ ഒരുക്കിയ ഗാനങ്ങൾ ഇതിനോടകം തന്നെ ഹിച്ചാർട്ടുകളിൽ ഇടംപിടിച്ചു കഴിഞ്ഞിരുന്നു. ഗോപി സുന്ദർ ഒരുക്കിയ ചിത്രത്തിൻറെ പശ്ചാത്തല സംഗീതം പ്രേക്ഷകരെ തിയേറ്ററുകളിൽ ത്രസിപ്പിക്കുന്നുണ്ട്. ലോകനാഥൻ ശ്രീനിവാസൻ ഒരുക്കിയ കേരളത്തിലെ മലയോര പ്രദേശങ്ങളുടെ മനോഹരമായ ദൃശ്യഭംഗി ചിത്രത്തിൽ എടുത്തു പറയേണ്ടതാണ്. സമീർ മുഹമ്മദാണ് സിനിമയുടെ ചിത്രസമിയോജനം നിർവഹിച്ചിരിക്കുന്നത്. യുഎഫ്ഐ മോഷൻ പിക്ച്ചേർസിനു വേണ്ടി കിഷോർ വാര്യത്ത് (യുഎസ്എ), ലക്ഷമി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാന്റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.ഈ ക്രിസ്മസ് അവധിക്കാലത്ത് എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ സംതൃപ്തിപ്പെടുത്തുന്ന ഒരു ഗംഭീര സിനിമ സമ്മാനിച്ചിരിക്കുകയാണ് നാലാം മുറ.

Continue Reading

Review

പ്രേക്ഷകനെ സന്തോഷിപ്പിക്കുന്ന ഷെഫീക്ക് – ഒരു Clean Family Entertainer !! “ഷെഫീക്കിന്റെ സന്തോഷം” റിവ്യൂ വായിക്കാം….!!

Published

on

ഗുലുമാൽ എന്ന ടിവി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ അനൂപ് പന്തളം സംവിധാനം നിർവ്വഹിച്ച, ഉണ്ണിമുകുന്ദൻ നായകനായെത്തുന്ന ചിത്രമാണ് “ഷെഫീക്കിന്റെ സന്തോഷം”. ചിത്രത്തിന്റെ പേര് പോലെ തന്നെ ഷെഫീക്കിന്റെ സന്തോഷങ്ങളിലൂടെ സഞ്ചരിച്ചു പ്രേക്ഷകന്റെ മനസ്സും സന്തോഷം കൊണ്ട് നിറക്കുന്ന ഒരു ഫീൽ ഗുഡ് എന്റർടൈനറാണ് ചിത്രം.ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന ഷഫീക്ക് ഒരു സാധാരണ പ്രവാസിയാണ്. എല്ലാവരുടെയും സന്തോഷം കാണാൻ ആഗ്രഹിക്കുന്ന അയാൾ തനിക്ക് പ്രിയപ്പെട്ട ഒരാൾക്കായി ഒരു ഗിഫ്റ്റ് കൊണ്ട് വരുന്നു. ആ ഗിഫ്റ്റ് കാരണം പിന്നീടുണ്ടാകുന്ന പൊല്ലാപ്പുകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. മികച്ച പ്രകടനമാണ് ഉണ്ണി മുകുന്ദൻ കാഴ്ച്ചവെച്ചിരിക്കുന്നത്. ബാല, മനോജ്.കെ.ജയൻ, ആത്മീയ, ദിവ്യ പിള്ള തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. എല്ലാവരും തങ്ങളുടെ കഥാപാത്രത്തെ മികച്ചതാക്കിയിട്ടുമുണ്ട്.എടുത്തു പറയേണ്ട പ്രകടനമായിരുന്നു മനോജ്.കെ.ജയൻ, ബാല എന്നിവരുടേത്. തിയ്യേറ്ററിൽ ഏറ്റവും കൂടുതൽ ചിരിപടർത്തിയ പ്രകടനം ഇവരുടേത് ആയിരുന്നു. സംവിധായകൻ അനൂപ് ഓരോ കഥാപാത്രത്തിനും നൽകിയ ഡീറ്റൈലിംഗ് എടുത്ത് പറയേണ്ടത് തന്നെയാണ്. ഈ കഥാപാത്ര സൃഷ്ടിയും ചിത്രത്തിന്റെ മൊത്തത്തിലുള്ള ആസ്വാദനത്തെ എലവേറ്റ് ചെയ്യുന്നുണ്ട്.ചെറിയ കോമഡികളിലൂടെ സ്ലോ പേസിൽ സഞ്ചരിക്കുന്ന ആദ്യ പകുതിയും, ഇമോഷണൽ സീനുകളിലൂടെ നൊമ്പരപ്പെടുത്തിയും ട്വിസ്റ്റുകളിലൂടെ ഞെട്ടിച്ചും മുന്നോട്ട് പോയ രണ്ടാം പകുതിയും – ഷഫീക്കും കൂട്ടരും നിങ്ങളെയും സന്തോഷിപ്പിക്കും, തീർച്ച !!

Continue Reading

Review

ഹീറോ നഹി…. വില്ലൻ !! അമ്പരപ്പിച്ചു വിനീത് ശ്രീനിവാസൻ. മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് റിവ്യൂ വായിക്കാം….!!

Published

on

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദർ ഒരുക്കിയ ചിത്രമാണ് “മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്”. മുപ്പതു വയസ്സിന് മുൻപ് ജീവിതത്തിലും കരിയറിലും സക്സസ് ആകണമെന്നാഗ്രഹിക്കുന്ന കുശാഗ്ര ബുദ്ധിയുള്ള വക്കീലിനെയാണ് ചിത്രത്തിൽ വിനീത് അവതരിപ്പിക്കുന്നത്. നന്മയും കരുണയും നിറഞ്ഞ, സ്നേഹസമ്പന്നനായ ഒരു നായകനെ പ്രതീക്ഷിച്ചാണ് നിങ്ങൾ ഒരു സിനിമക്ക് കയറാറുള്ളത് എങ്കിൽ ഇത് നിങ്ങൾക്ക് പറ്റിയ സിനിമയല്ല എന്നാദ്യമേ പറയട്ടെ. മലയാള സിനിമയിൽ കുറച്ചു കാലങ്ങളായി കണ്ടുവരുന്ന മാറ്റത്തിന്റെ കാറ്റ് പൂർണ്ണമായും പ്രകടമാകുന്ന ചിത്രമാണിത്. സാധാരണ മനുഷ്യരിൽ കണ്ടു വരുന്ന എല്ലാ സ്വഭാവങ്ങളുമുള്ള, സ്വന്തം കാര്യം നടപ്പിലാക്കാൻ എന്തും ചെയ്യാൻ തയ്യാറാകുന്ന മുകുന്ദൻ ഉണ്ണിക്ക് തന്നോളം തന്നെ വക്രബുദ്ധിയുള്ള അഡ്വ. വേണു എന്ന സുരാജിന്റെ കഥാപാത്രത്തെ കൂട്ടായി കിട്ടുന്നതിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. പുതുമയാണ് ഈ ചിത്രത്തിന്റെ മെയിൻ. തിരക്കഥ, അവതരണ രീതി, കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് തുടങ്ങിയ എല്ലാ ഭാഗങ്ങളിലും ഇത് പ്രകടമാണ്. നൂറ്റമ്പതും അതിന് മുകളിലും രൂപ നൽകി സിനിമ കാണാൻ എത്തുന്ന പ്രേക്ഷകനെ ഒട്ടും മുഷിപ്പിക്കാതെ പിടിച്ചിരുത്തുന്നു എന്നുള്ളതും എടുത്തു പറയണം. നന്മയുടെ നിറകുടമായ നായകൻ എന്ന ക്ളീഷേ പൊളിച്ചെഴുതിയ നിരവധി ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ തന്റെ കാര്യം സാധിക്കാനായി ഏതറ്റം വരെയും പോകുന്ന, എന്ത് ക്രൂരൻ ആണിയാൾ എന്ന് തോന്നിപ്പിക്കുന്ന “മുകുന്ദൻ ഉണ്ണി’യെ പോലെ ഒരാളെ മലയാളപ്രേക്ഷകർ കണ്ടിട്ടുണ്ടാകില്ല, ഉറപ്പ്. ധൈര്യമായി ടിക്കെറ്റെടുക്കാം…..

Continue Reading

Trending

Latest News3 days ago

ഒടുവിൽ അവർ വിവാഹിതരായി!! ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ‘ തുടങ്ങി….!!

ന്നാ താൻ കേസ് കൊട് സ്പിൻ ഓഫ്!! സുരേശന്റെയും സുമലതയുടെയും ‘ ഹൃദയ ഹാരിയായ പ്രണയകഥ ‘രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ‘...

Latest News3 days ago

” പിക്കാസോ” ബോളിവുഡിലേക്ക് ; ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്….!!

പിക്കാസോയുടെ ഹിന്ദി റീമേക്കവകാശം സ്വന്തമാക്കി അറോറ ഫിലിംസ്. താര പുത്രൻ ആര്യൻ ഖാൻ – അനന്യ പാണ്ഡെ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും എന്നാണ് സൂചന,...

Latest News2 weeks ago

പാൻ ഇന്ത്യൻ ചിത്രം ARM ടീസർ റീലീസ് ചെയ്യാൻ സൂപ്പർതാരം ഹൃതിക് റോഷൻ….!!

ടോവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം ‘. കരിയറിൽ ആദ്യമായി ടോവിനോ ട്രിപ്പിൾ റോളിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പാൻ ഇന്ത്യൻ...

Latest News4 weeks ago

ഡാൻസ് പാർട്ടിയുമായി സോഹൻ സീനുലാൽ ; ശ്രീനാഥ് ഭാസി,വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ എന്നിവർ ഒന്നിക്കുന്നു. ചിത്രീകരണത്തിനു ഇന്ന് തുടക്കം….!!

നടനും സംവിധായകനുമായ സോഹൻ സീനുലാൽ ഒരുക്കുന്ന ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. ഡാൻസ് പാർട്ടി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പൂജ വടുതല സെന്റ് ആന്തണിസ്...

Latest News2 months ago

ജൂഡിന്റെ മഹാപ്രളയം ബിഗ് സ്ക്രീനിലേക്ക്.. “2018” റിലീസ് തീയതി പ്രഖ്യാപിച്ചു….!!

2018ലെ മഹാപ്രളയം മലയാളികൾക്ക് മാത്രമല്ല മനുഷ്യ സ്നേഹികളായ ഓരോരുത്തർക്കും മറക്കാൻ കഴിയാത്ത മഹാ സംഭവമായിരുന്നു. നിരവധി ആളുകൾ ഇന്നും അതിന്റെ ജീവിക്കുന്ന രക്തസാക്ഷികൾ കൂടിയാണ്. കേരളമാകെ പ്രകൃതിയുടെ...

Latest News4 months ago

പ്രണയദിനത്തിൽ പ്രണയത്തിൻ്റേയും പൊട്ടിച്ചിരിയുടേയും കഥയുമായി “മഹാറാണി”യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി…!!

റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി ജി.മാർത്താഡൻ സംവിധാനം ചെയ്യുന്ന ചിത്രം ‘മഹാറാണി’യുടെ സെക്കൻഡ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പുറം തിരിഞ്ഞ്...

Latest News4 months ago

മലയാളത്തിന് മറ്റൊരു സൂപ്പർ ഹീറോ ആകാൻ ഉണ്ണി മുകുന്ദൻ ; ‘ഗന്ധർവ്വ Jr’ ഒരുങ്ങുന്നത് 5 ഭാഷകളിലായി…!!

40 കോടി മുതൽ മുടക്കിൽ ഉണ്ണിമുകുന്ദനെ നായകനാക്കി ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്ന് നിർമ്മിച്ച് നവാഗതനായ വിഷ്ണു അരവിന്...

Latest News4 months ago

ജാൻ- എ-മന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന “മഞ്ഞുമ്മൽ ബോയ്‌സ്” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി….!!

ബ്ലോക്ക് ബസ്റ്റർ ചിത്രം ജാൻ- എ-മന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന “മഞ്ഞുമ്മൽ ബോയ്‌സ്” സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി,...

Latest News6 months ago

മലയാള സിനിമാ ചരിത്രത്തിൽ ഇടം നേടി നിർമ്മാതാവ് വേണു കുന്നപ്പിള്ളിയും കാവ്യ ഫിലിം കമ്പനിയും….!!

മലയാള സിനിമാ ചരിത്രത്തിൽ ഇടം നേടി നിർമ്മാതാവ് വേണു കുന്നപ്പിള്ളിയും കാവ്യ ഫിലിം കമ്പനിയും. മമ്മൂക്ക ചിത്രമായ മാമാങ്കം നിർമ്മിച്ച് മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന...

Latest News6 months ago

ജയ ജയ ജയ ജയ ഹേ സ്കൂളുകളിലും ട്രെൻഡ് ; കുട്ടികൾക്ക് സിനിമ കാണാൻ അവസരമൊരുക്കി സ്കൂൾ അധികൃതർ…!!

സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുകയാണ് ജയ ജയ ജയ ജയ ഹേ. മൂന്നാം വാരത്തിലും ഗംഭീര പ്രകടനമാണ് ചിത്രം ബോക്സ്‌ ഓഫീസിൽ...

Trending