Connect with us

Review

അതിജീവനത്തിന്റെ നേർകാഴ്ച ആയി ഒരു ചിത്രം ; തെളിവ് റിവ്യൂ വായിക്കാം….!

Published

on

നിരവധി സാമൂഹിക പ്രസക്തി ഒള്ള വിഷയങ്ങൾ കൈകാര്യം ചെയ്തു കൈയ്യടി നേടിയ സംവിധായകൻ ആണ് എം.എ.നിഷാദ്. അദ്ദേഹം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തെളിവ്. ഒരു സമൂഹത്തിൽ സ്ത്രീ നേരിടുന്ന പ്രശ്നങ്ങൾ, പ്രത്യേകിച്ചു ഒറ്റക്ക് ജീവിതം നയിക്കുന്ന സ്ത്രീ നേരിടുന്ന പ്രശ്നങ്ങൾ വരച്ചു കാട്ടിക്കൊണ്ടാണ് എം എ നിഷാദ് ഒരുക്കിയ തെളിവ് നമുക്ക് മുന്നിൽ എത്തുന്നത്. ആശ ശരത്, ലാൽ, രഞ്ജി പണിക്കേ തുടങ്ങിയവർ പ്രധാന താരങ്ങൾ ആയി എത്തുന്ന ചിത്രം തന്റെ കുഞ്ഞു മകനോടൊപ്പം താമസിക്കുന്ന ഗൗരി എന്ന സ്ത്രീയുടെ ഭർത്താവിനെ പറ്റിയുള്ള പോലീസ് അന്വേഷണത്തിൽ തുടങ്ങുന്നു ചിത്രത്തിന്റെ ഗതിമാറ്റം.

തെളിവിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തനിനാടൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷരുടെ പ്രിയ താരം ആശാ സരത്താണ്. പ്രകൃതിദുരന്തത്തിൽ പെട്ട ഒരു സ്ത്രീയുടെ അതിജീവനമാണ് ഈ ചിത്രത്തിന്റെ ആശയം. കൊല്ലം മൺട്രോതുരുത്താണ് ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ആശാ ശരത് അവതരിപ്പിക്കുന്ന ഗൗരി എന്ന സാധാരണകാരിയുടെ വ്യക്തിജീവിതത്തിലെ ആസ്പദമാക്കിയാണ് കഥ മുന്നോട്ടു പോകുന്നത്. ചിത്രത്തിൽ ഖാലിദിൻ എന്ന ശക്തമായ കഥാപാത്രത്തെയാണ് ലാൽ അവതരിപ്പിക്കുന്നത്.

പ്രവീൺ എസ് നിർവഹിച്ച ഛായാഗ്രഹണം ആണ് ചിത്രത്തിന്റെ മികവിൽ പ്രധാന ഘടകം. എം ജയചന്ദ്രൻ നിർവഹിച്ച പശ്ചാത്തല സംഗീതം കൂടി ആയപ്പോൾ ലഭിച്ചത് മികച്ച ഒരു തിയേറ്റർ അനുഭവം ആണ്. ഒരു നല്ല വിഷയത്തെ അനാവശ്യ ചേരുവകൾ ഇല്ലാതെ നമുക്കു മുന്നിൽ എത്തിച്ചതിൽ സംവിധായകൻ നിഷാദിന്റെ പങ്ക് കയ്യടികളും അർഹിക്കുന്നതാണ്.

സമകാലീന വിഷയങ്ങളുമായി ചിത്രത്തിന് ബന്ധമൊന്നുമില്ല. ചോദ്യങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. ആ ചോദ്യം സമൂഹത്തിന്റെ നേരെയുമാണ്. ഒരു കുറ്റാന്വേഷണത്തിന്റെ ഉദ്വേഗജനകമായ വഴികളിലൂടെ കടന്നുപോകുന്ന ഈ ചിത്രം പ്രേക്ഷകരെ നിരാശരാക്കില്ല.

Continue Reading

Review

മലയാളത്തിലെ ഏറ്റവും മികച്ച സർവൈവൽ ത്രില്ലർ ; ഹെലൻ റിവ്യൂ വായിക്കാം….!

Published

on

വിനീത് ശ്രീനിവാസൻ നിർമിച്ച്‌ മാത്തുക്കുട്ടി സാവ്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ഹെലൻ ഇന്നാണ് തീയേറ്ററുകളിൽ എത്തിയത്. കുമ്പളങ്ങി നൈറ്റ്സിന് ശേഷം അന്ന ബെൻ നായിക ആയി എത്തുന്ന ചിത്രത്തിൽ ലാൽ, അജു വർഗീസ്, ബിനു പപ്പു തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. നേഴ്സിംഗ്‌ കഴിഞ്ഞ്‌ വിദേശത്തേക്ക്‌ ജോലിക്ക്‌ പോകാൻ ശ്രമിക്കുന്ന ഹെലൻ, പാർട്ട്‌ ടൈം ആയി നഗരത്തിലെ ഒരു ചിക്കൻ ഹബിൽ ജോലി നോക്കുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ ഫ്രീസറിൽ അകപ്പെടുന്ന ഹെലൻ തുടർന്ന് അവിടുന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഒറ്റവാക്കില്‍ ഹെലന്‍ ഒരു സര്‍വൈവല്‍ ത്രില്ലറാണ്. രണ്ടു ദിവസത്തിനുള്ളില്‍ നടക്കുന്ന കഥയാണ് ചിത്രം. സിനിമയുടെ പോസ്റ്ററിലുടനീളം പുലര്‍ത്തിയ ലാളിത്യവും വ്യക്തതയും അതേപോലെ ചിത്രവും പിന്തുടുരുന്നുണ്ട്. പറയാന്‍ ഉദ്ദേശിച്ചത് വ്യക്തമായി, അമിതമാകാതെ, കൃത്യമായി പറഞ്ഞു പോകുന്ന ചിത്രമാണ് ‘ഹെലന്‍’. അഭിനയിച്ചവരും പിന്നണിയിലുള്ളവരുമെല്ലാം തങ്ങളുടെ ജോലി ഭംഗിയായി ചെയ്തിരിക്കുന്ന സിനിമ.

കുമ്പളങ്ങി നൈറ്റ്സ് എന്ന ഒറ്റച്ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇടം പിടിച്ച അന്ന ബെനിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. ഈ ഒരു ചിത്രത്തിനായി നായികയടക്കം ഏവരും നല്ല കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. അതിന്റെ റിസൾട്ട് തന്നെയാണ് തീയറ്ററുകളിൽ ലഭിക്കുന്ന റിപ്പോർട്ടുകളും. അതിജീവനത്തിന്റെ രംഗങ്ങളിലും ലാലുമൊത്തുള്ള അച്ഛൻ – മകൾ കോംബോ രംഗങ്ങളിലും മികച്ച പ്രകടനമാണ് അന്ന ബെൻ കാഴ്ച വെച്ചിരിക്കുന്നത്. പോൾ എന്ന അച്ഛൻ കഥാപാത്രത്തെ മനോഹരമായി അവതരിപ്പിക്കുവാൻ ലാലിനും സാധിച്ചിട്ടുണ്ട്. നവാഗതനായ നോബിളും തന്റെ റോൾ മനോഹരമാക്കി.

പറഞ്ഞു മാത്രം തരാൻ കഴിയാത്ത എന്നാൽ തീയേറ്ററിൽ അനുഭവിച്ചു അറിയേണ്ട ഒരു പ്രത്യേകത ഹെലൻ എന്ന കൊച്ചു ചിത്രത്തിൽ ഉണ്ട്. നിരാശരവാതെ മടങ്ങി വരാമെന്ന് ഉറപ്പ് ഉണ്ട് ഈ ചിത്രത്തിന് ടിക്കറ്റ് എടുക്കുമ്പോൾ. മലയാളത്തിലെ മികച്ച സർവൈവൽ ത്രില്ലർ ചിത്രങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താം ഹെലനെയും.

Continue Reading

Review

മികച്ച ആക്ഷനും ഗംഭീര കഥയുമായി ഒരു ദിലീപ് ചിത്രം ; ജാക്ക് & ഡാനിയേൽ റിവ്യൂ വായിക്കാം….!

Published

on

സ്പീഡ്‌ ട്രാക്ക്‌ എന്ന സിനിമക്ക്‌ ശേഷം എസ് എൽ പുരം ജയസൂര്യ ദിലീപിനെയും തമിഴ് ‌നടൻ അർജുനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കി ഇന്ന് തീയേറ്ററുകളിൽ എത്തിയ ജാക്ക് ആൻഡ് ഡാനിയൽ ആണ് ഈ മാസത്തിലെ പ്രധാന റിലീസുകളിൽ ഒന്ന്. ഷിബു തമീൻസ് നിർമിക്കുന്ന ചിത്രത്തിൽ അശോകൻ, സൈജു കുറുപ്പ് തുടങ്ങിയവരും മുഖ്യ വേഷങ്ങൾ ചെയ്യുന്നുണ്ട്. ഒന്നര വർഷത്തിനിടെ 14 തവണ കൊള്ളയടി നടത്തിയ, വിരലടയാളമോ പേരോ മുഖമോ പോലും ശേഷിപ്പിക്കാതെ മുങ്ങി നടക്കുന്ന വിരുതൻ. ഇയാളെ പൂട്ടിക്കെട്ടാനുള്ള ഉദ്യമവുമായി എത്തുന്ന അന്വേഷണ ഉദ്യോഗസ്ഥൻ. ഇവരെ ചുറ്റിപ്പറ്റിയുള്ള അന്വേഷണാത്മക ത്രില്ലറാണ് ജാക്ക് ആൻഡ് ഡാനിയേൽ പറയുന്നത്‌.

ജാക്ക് എന്ന കള്ളന്റെ വേഷത്തിലാണ് ദിലീപ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഈ കഥാപാത്രം നടത്തുന്ന വമ്പൻ കൊള്ളകളും അതിനെ നേടിടാൻ അർജുൻ അവതരിപ്പിക്കുന്ന ഡാനിയൽ എന്ന പോലീസ് ഉദ്യോഗസ്ഥൻ എത്തുന്നതുമാണ് ഈ ചിത്രത്തിന്റെ കഥാതന്തു. പിന്നീട് ഇവർ തമ്മിൽ നടക്കുന്ന പോരാട്ടം ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്.

ആക്ഷൻ കൊറിയോഗ്രഫിയിൽ മലയാള സിനിമ ഏറ്റവും മികച്ചത് കാഴ്ചവയ്ക്കാൻ ആഗ്രഹിക്കുമ്പോൾ വിളിപ്പുറത്തെത്തുന്ന പീറ്റർ ഹെയ്‌നിന്റെ കയ്യൊപ്പ് വേണ്ടവിധം പതിഞ്ഞ ചിത്രങ്ങൾക്കൊപ്പം ജാക്ക് ഡാനിയേലും കൂടി. പ്രധാനമായും ടെക്നിക്കൽ ചാട്ടുളി പ്രയോഗങ്ങളിലൂടെ പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്ന ചിത്രം എന്ന് ജാക്ക് ആൻഡ് ഡാനിയേലിനെ വിശേഷിപ്പിക്കാം. ആക്ഷന്റെ സന്തത സഹചാരികളായ ക്യാമറ, പശ്ചാത്തലസംഗീതം, ഉഗ്വേഗം നിറഞ്ഞ ട്വിസ്റ്റുകൾ എന്നിവ കൊണ്ടുവരാൻ ചിത്രം ശ്രമിച്ചു വിജയിച്ചിട്ടുണ്ട്.

ഒരു പക്കാ മാസ്സ് ആക്ഷൻ എന്റെർറ്റൈനെർ ആണ് ജാക്ക് ഡാനിയൽ . ദിലീപ് ആരാധകരെ ത്രസിപ്പിക്കുന്ന ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപാട് രസിപ്പിക്കുന്ന രീതിയിൽ എല്ലാ വിനോദ ഘടകങ്ങളും കൃതയുമായി കോർത്തിണക്കിയ ഒരു എന്റെർറ്റൈനെർ ആയാണ് അവതരിപ്പിച്ചിരിക്കുന്നത്.

Continue Reading

Review

അതിശയിപ്പിക്കുന്ന അഭിനയവുമായി സുരാജ് വീണ്ടും ; ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ റിവ്യൂ വായിക്കാം….!!

Published

on

സുരാജ് എന്ന നടനെ കേന്ദ്ര കഥാപാത്രമാക്കി ഒട്ടേറെ ചിത്രങ്ങൾ ഇന്ന് മലയാള സിനിമയിൽ വരുന്നുണ്ട്. തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ള സുരാജിന്റെ ആ പ്രത്യേകത തന്നെയാണ് അദ്ദേഹത്തെ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാൻ പ്രാപ്തനാക്കുന്നതും. ഇന്ന് കേരളത്തിലെ പ്രദർശന ശാലകളിൽ എത്തി ചേർന്ന മലയാള ചിത്രം ആണ് സുരാജ് കേന്ദ്ര കഥാപാത്രം ആയെത്തിയ ആൻഡ്രോയിഡ് കുഞ്ഞപ്പൻ. നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നതും അദ്ദേഹമാണ്.

വാർധക്യത്തിൽ ജീവിതത്തോട് തന്നെ മടുപ്പ് , കാണുന്നതിനെല്ലാം അമിത ദേഷ്യത്തോടെ നേരിടുന്ന ഭാസ്‌ക്കരൻ പൊതുവാൾ. മുപ്പത്തിയൊന്ന് വയസായിട്ടും മകനെ ജോലിക്ക് പോലും പോവാൻ ഭാസ്‌ക്കരൻ സമ്മതിക്കുന്നില്ല. മകൻ സുബ്രമണ്യൻ നാട്ടിലെ കവലയിലെ എല്ലാവരുടെയും പരിഹാസപാത്രം. മെക്കാനിക്കലൊക്കെ പഠിച്ചെങ്കിലും ഒറ്റ ജോലിക്ക് പോവാൻ കഴിയാത്തതിന്റെ വിഷമത്തിൽ സുബ്രമണ്യൻ. ഇത്രയും ദുർ വാശിയും കോപവും കൊണ്ട് നടക്കുന്ന അച്ഛനെ നോക്കാൻ റഷ്യയിൽ നിന്ന് റോബർട്ടിനെ കൊണ്ടുവരുന്നതോടെ ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നുണ്ട്.

സുരാജ് വെഞ്ഞാറമൂട്, സൗബിൻ ഷാഹിർ,ഹത്തോമി എന്ന കഥാപാത്രം അവതരിപ്പിച്ച നടി, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രധാനമായും വൃദ്ധനായ ഭാസ്കര പൊതുവാളിനെ അവതരിപ്പിച്ച സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിന്റെ നെടുംതൂണ്.ഓരോ ചിത്രം കഴിയുന്തോറും തന്നിലെ നടനെ തേച്ചു മിനുക്കാൻ സുരാജ് നടത്തുന്ന ശ്രമങ്ങൾ കയ്യടി അർഹിക്കുന്നതാണ്.

എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്ന ഒരു ചിത്രമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ. പ്രേക്ഷകർക്ക് മനസ്സിൽ സൂക്ഷിക്കാവുന്ന പുതുമയുള്ള ഒരു സിനിമാനുഭവം ആവും ഈ ചിത്രം.

Continue Reading

Trending

Latest News2 weeks ago

വിസ്മയിപ്പിച്ചു നിവിൻ പോളിയും കൂട്ടരും ; മൂത്തോൻ റിവ്യൂ വായിക്കാം…!

അന്താരാഷ്ട്ര ചലച്ചിത്ര മേളകൾക്ക് ലഭിച്ച പ്രശംസകൾക്കും അംഗീകാരത്തിനും ശേഷം ഒരു സിനിമ ജനിച്ച മണ്ണിലേക്ക് വരുന്ന അതേ വികരത്തോടെയാണ് മൂത്തോൻ കാണാൻ തീയേറ്ററിൽ എത്തിയത്. ഗീതുമോഹൻദാസ് ഒരുക്കിയ...

Latest News2 weeks ago

75 ദിവസത്തെ ഷൂട്ടിന് ശേഷം ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ജയസൂര്യ ചിത്രം തൃശൂർ പൂരത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയായി…!

75 ദിവസത്തെ ഷൂട്ടിന് ശേഷം രാജേഷ്‌ മോഹനൻ സംവിധാനം ചെയ്ത്‌ ഫ്രൈഡേ ഫിലിം ഹൗസ്‌ നിർമ്മിക്കുന്ന തൃശ്ശൂർ പൂരം ചിത്രീകരണം പൂർത്തിയായി.ജയസൂര്യ നായകനാകുന്ന ചിത്രം ഒരു മാസ്സ്‌...

Latest News2 months ago

സൗബിനെയും സുരാജിനെയുംക്കാൾ കൂടുതൽ പ്രതിഫലം കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ലേത് ഒറിജിനൽ റോബർട്ടിന്….!

ബോളിവുഡ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറായ രതീഷ് യുകെ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25. സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷങ്ങളിലെത്തുന്ന ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍...

Latest News2 months ago

വേറിട്ട വേഷത്തില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി; ഗാനഗന്ധര്‍വ്വന്‍ 27 മുതല്‍ തീയേറ്ററുകളിലെത്തും….!

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രം ‘ഗാനഗന്ധര്‍വ്വന്‍’ സെപ്റ്റംബര്‍ 27-ന് റിലീസ് ചെയ്യും. ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ഗാനഗന്ധര്‍വ്വനില്‍ പുതുമുഖം...

Latest News2 months ago

സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!

മലയാളത്തിന്റ മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ സൂപ്പർ ഹിറ്റായി ഓടുകയാണ്. ജോജു ജോർജ്, നൈല ഉഷ,...

Latest News2 months ago

നിവിൻ പോളി–ഗീതു മോഹന്‍ദാസ് ചിത്രം ‘മൂത്തോന്‍’ സിനിമയ്ക്ക് ടൊറന്റോ രാജ്യാന്തര ഫെസ്റ്റിവലിൽ ഗംഭീര പ്രതികരണം….!

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ ‘മൂത്തോന്‍’ സിനിമയെ ഏറ്റെടുത്ത് സിനിമാ ആസ്വാദകര്‍. വേള്‍ഡ് പ്രീമിയര്‍ പ്രദേശനത്തിന് പിന്നാലെ ചിത്രത്തെ അഭിനന്ദിച്ച് നിരവധി പേരാണ്...

Latest News3 months ago

സൊഷ്യൽ മീഡിയയിൽ തരംഗമായി “ജി മാർത്താണ്ഡൻ” സംവിധാനം ചെയ്‍ത മഞ്ജലി ജ്വല്ലേഴ്സ് പരസ്യചിത്രം…!

സൊഷ്യൽ മീഡിയയിൽ തരംഗമായി ജി മാർത്താണ്ഡൻ സംവിധാനം ചെയ്‍ത മഞ്ജലി ജ്വല്ലേഴ്സ് പരസ്യചിത്രം..മക്കളെ ജീവനു തുല്യം സ്നേഹിക്കുന്ന മാതാപിതാക്കളും, അവരെ തിരികെ സ്നേഹിക്കുന്ന മക്കളും ഉറപ്പായും കണ്ടിരിക്കേണ്ട...

Latest News3 months ago

വടംവലി കേന്ദ്രീകരിച്ച് ഇന്ദ്രജിത്തിന്റെ ‘ആഹാ’ എത്തുന്നു…!

കേരളത്തിന്റെ സ്വന്തം വടംവലിയെ കേന്ദ്രീകരിച്ച് ഇന്ദ്രജിത്ത് നായകനാകുന്ന പുതിയ ചിത്രമാണ് ‘ആഹാ’.സാ സാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമിച്ച് ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന...

Latest News3 months ago

പ്രേക്ഷക മനസ്സുകൾ കീഴടക്കി “ജബരിയ ജോഡി” വിജയകരമായി മുന്നേറുന്നു‌….!

Parineeti Chopra and Sidharth Malhotra’s latest release ‘Jabariya Jodi,’ which opened to decent reviews, performed ordinarily in its first weekend....

Latest News4 months ago

“Judgementall Hai Kya” Worldwide Releasing On July 26…!

Judgementall Hai Kya is an upcoming Indian Hindi-language psychological black comedy film produced by Ekta Kapoor and directed by Prakash...

Trending