Latest News
തീയേറ്ററിൽ മാത്രമേ കൊറോണയുള്ളു, രാഷ്ട്രീയക്കാരുടെ ജാഥക്കും സമ്മേളനത്തിനുമില്ല; വൈറലായി സിനിമാ നിർമ്മാതാവിന്റെ കുറിപ്പ്..!!

ഒരുപിടി മികച്ച ചിത്രങ്ങൾ മലയാള സിനിമാ പ്രേമികൾക്ക് മുന്നിലെത്തിച്ച നിർമ്മാതാവാണ് പ്രശോഭ് കൃഷ്ണ. കൽക്കി, ഗോദ, എബി, കുഞ്ഞിരാമായണം, റിലീസ് ചെയ്യാനിരിക്കുന്ന കുഞ്ഞെൽദോ എന്നിവയാണ് പ്രശോഭ് കൃഷ്ണ നിർമ്മിച്ച ചിത്രങ്ങൾ. ഇപ്പോഴിതാ കേരളത്തിലെ സിനിമാ തീയേറ്ററുകളിൽ നൂറു ശതമാനം ആളുകളെ പ്രവേശിപ്പിക്കാനുള്ള അനുവാദം തരാത്ത സർക്കാർ നടപടിക്കെതിരെ തന്റെ ഫേസ്ബുക് പേജിലൂടെ പ്രശോഭ് കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. കൊറോണ പ്രതിസന്ധി കാരണം കഴിഞ്ഞ ഒരു വർഷത്തോളം അടച്ചിട്ട കേരളത്തിലെ തീയേറ്ററുകൾ തുറന്നിട്ട് രണ്ടു മാസമായെങ്കിലും ഇപ്പോഴും നൂറു ശതമാനം ആളുകളെ പ്രവേശിപ്പിക്കാനുള്ള അനുവാദം ലഭിച്ചിട്ടില്ല. അമ്പതു ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ചാണ് ഇപ്പോൾ കേരളത്തിൽ തീയേറ്ററുകൾ പ്രവർത്തിക്കുന്നത്. തീയേറ്റർ ഉടമകൾക്കും, നിർമ്മാതാക്കൾക്കും വിതരണക്കാർക്കുമെല്ലാം ഇത് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. ആള് കൂടിയാൽ കൊറോണ പകരുമെന്നുള്ള ന്യായമാണ് പറയുന്നതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് ജാഥകളിലും സമ്മേളനങ്ങളിലും ജനങ്ങൾ തിങ്ങി നിറയുന്നതിനു ഒരു നിയന്ത്രണവുമില്ല. മാസ്കും സാമൂഹിക അകലവും പോലും പാലിക്കാതെ നടക്കുന്ന ഈ കാര്യങ്ങൾ ചൂണ്ടി കാണിച്ചു കൊണ്ട്, കേരളത്തിലെ തീയേറ്ററുകളോടും സിനിമാ വ്യവസായത്തോടും കാണിക്കുന്ന അന്യായത്തെക്കുറിച്ചു പറയുകയാണ് പ്രശോഭ്.തന്റെ ഫേസ്ബുക് പേജിൽ പ്രശോഭ് കുറിച്ച വാക്കുകൾ ഇപ്രകാരം, “അതെ ഇവിടെയൊന്നും കൊറോണയില്ല!!! കാരണം മാസ്കുണ്ട് സാമൂഹികഅകലമുണ്ട് സാനിറ്റസർ ഉണ്ട്.. പക്ഷെ തിയറ്ററിൽ 50% ൽ നിന്ന് 100 % ആക്കിയാൽ അപ്പോ കൊറോണ വരും.. ഇത്രയും വിഴുപ്പലക്കുകൾ ആ മഹാമേരിക്കു വേണ്ടി പാർട്ടിഭേദ്യമനേ ഉണ്ടാക്കുമ്പോ അത് അവരവരുടെ പ്രചാരണ പരിപാടികൾ വരുമ്പോ എന്ത്യേ കാറ്റിൽ പറത്തുന്നു. അതേ ഈ കൈയടികൾ നിങ്ങൾക്ക് വോട്ടും ഭരണവുമാണ്..ഞങ്ങൾക്ക് ആ കരഘോഷങ്ങൾ അന്നമാണ്.. പോലീസ് അകമ്പടിയോടെ മാസ്കില്ലാതെ നിങ്ങൾക്ക് എല്ലാവരേയും കെട്ടിപിടിക്കാം കൈകൊടുക്കാം എന്നാൽ സാധാരണക്കാരനു ഇത്തിരി ശ്വാസത്തിനു വേണ്ടി ആ മാസ്ക് ഒന്നു താടിയിലേക്ക് വച്ചാൽ പെറ്റിയായി കേസായി..തിരുവനന്തപുരം മുതൽ കാസർകോഡ് വരെ സമ്മേളനങ്ങൾ കുടുംബയോഗങ്ങൾ അതും പ്രായഭേദ്യമനേ ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ അതും വലിയ നേതാക്കൾ പങ്കെടുക്കുന്ന പരിപാടികൾ.. അപ്പോഴും തിയറ്റർ എന്നു പറഞ്ഞാൽ Ac ഉണ്ട് closed space ആണ്പേടിക്കണം എന്നൊക്കെ.. ശരിയാണ് സിനിമ ഏറ്റവും ഒടുവിലത്തെ വിനോദോപാതിയാണ് മനസ്സിലാക്കുന്നു, പക്ഷെ ഈ സമയത്ത് കണ്ണിൻ മുൻപിൽ കാണുന്നത് തെറ്റാണ് എന്നു തോന്നാത്തതെന്തേ? അപ്പോൾ സ്വന്തം കാര്യത്തിന് ആളുകൾക്ക് കൂടാം കാരണം അത് രാജ്യത്തിന്റെ പുനർനിർമ്മിതിക്ക് ആവശ്യമാണല്ലോ അല്ലേ. അമ്പലങ്ങളിലും പള്ളികളിലും ഉൽസവങ്ങളും ആഘോഷങ്ങളും ആവാം ബാറുകളിൽ എത്ര നിൽപ്പനുകളും ആവാം പക്ഷെ തിയറ്ററുകളിൽ full house ആക്കിയാൽ തീർന്നു കേരളം.. ഇപ്പോഴാണ് വോട്ടിംഗ് മെഷീനിലെ അവസാനം കാണാറുള്ള ചിഹ്നമില്ലാത്ത ആ നാലക്ഷരത്തിനോട് ഒരു ബഹുമാനം തോന്നുന്നത്..Nb: പൂച്ചെണ്ടുകളുമായി വരുന്ന അണികളോട് ഒന്നേ പറയാനുള്ളു “ ആ കൂട്ടം കൂടി നിക്കുന്നവരിൽ നമ്മുടെയൊക്കെ ആരെല്ലാമോ ഉണ്ട് !! ….എന്ന് വോട്ടിങ് അവകാശമുള്ള ഒരു പൗരൻ..”
Latest News
ചതുർമുഖത്തിലെ ആ നാലാമത്തെ മുഖം ആരുടെ; വെളിപ്പെടുത്തി അണിയറ പ്രവർത്തകർ..!

ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ, യുവ താരം സണ്ണി വെയിൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്ന മലയാളത്തിലെ ആദ്യ ടെക്നോ- ഹൊറർ ചിത്രമാണ് ചതുർമുഖം. ഇപ്പോഴിതാ ചതുർമുഖത്തിലെ, ഇതുവരെ പുറത്തു വിടാതിരുന്ന ആ നാലാമത്തെ സാന്നിധ്യം ഏതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഒരു ‘സ്മാർട്ട് ഫോൺ’ ആണ് ഈ സിനിമയുടെ കഥയിൽ നിർണ്ണായക പങ്കു വഹിക്കുന്ന ആ നാലാം സാന്നിധ്യം. അതു പുറത്തു വിട്ടതിനൊപ്പം തന്നെ സിനിമയുടെ റിങ്ങ്ടോണും താരങ്ങൾ ലോഞ്ച് ചെയ്തു. രഞ്ജിത്ത് കമല ശങ്കറും, സലില്‍.വി യും ചേർന്നു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ജിസ് ടോംസ് മൂവിയുടെ ബാനറിൽ, മഞ്ജു വാര്യർ പ്രൊഡക്ഷൻസുമായി ചേർന്ന് ജിസ് ടോംസ്, ജസ്റ്റിൻ തോമസ് എന്നിവർ ചേർന്നാണ്. എറണാകുളത്തു വെച്ചു നടന്ന പത്ര സമ്മേളനത്തിലാണ് താരങ്ങൾ ഇന്ന് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടത്.മഞ്ജുവാര്യരും, സണ്ണി വെയിനും, അലന്‍സിയറും ആണ് ചിത്രത്തിലെ മറ്റു മൂന്നു നിർണ്ണായക കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. ഒരു സ്മാർട്ട് ഫോണിനൊപ്പം നിൽക്കുന്ന കഥാപാത്രങ്ങളുടെ സ്പൂക്കി മോഷൻ പോസ്റ്ററും ചിത്രത്തിന്റെ റിങ്ങ്ടോണിനൊപ്പം മഞ്ജു വാര്യർ, സണ്ണി വെയ്ൻ എന്നിവർ ചേർന്ന് അനാവരണം ചെയ്തു. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയമാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. അഭിനന്ദൻ രാമാനുജൻ ഛായാഗ്രഹണം നിർവ്വഹിചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് മനോജാണ്.ഈ ചിത്രത്തിന്റെ സംഗീത സംവിധാനവും, സൗണ്ടും കൈകാര്യം ചെയ്തിരിക്കുന്നത് ഡോൺ വിൻസെന്റാണ്.
Latest News
വമ്പൻ താരനിര, ഗംഭീര സംവിധായകർ; പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ആണും പെണ്ണും എത്തുന്നു മാർച്ച് 26 ന്..!

വമ്പൻ താരനിരയുമായി മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകർ ഒരുക്കുന്ന ആണും പെണ്ണും ഈ വരുന്ന മാർച്ച് 26 ന് കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. കഴിഞ്ഞ ദിവസം ഈ ചിത്രത്തിന്റെ ട്രൈലെർ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തു വിട്ടിരുന്നു.
മൂന്നു സംവിധായകൻ ഒരുക്കിയ മൂന്നു ചിത്രങ്ങൾ ചേർന്ന ഒരു ആന്തോളജി ചിത്രമാണ് ആണും പെണ്ണും. ദയ, മുന്നറിയിപ്പ്, കാർബൺ എന്നീ ചിത്രങ്ങൾക്ക് ശേഷം വേണു, എസ്രാ എന്ന ചിത്രത്തിന് ശേഷം ജയ് കെ, ഒട്ടേറെ സൂപ്പർ ഹിറ്റുകൾക്കു ശേഷം ആഷിക് അബു എന്നിവരാണ് ആണും പെണ്ണും എന്ന ആന്തോളജി ചിത്രവുമായി എത്തുന്നത്. സന്തോഷ് ഏച്ചിക്കാനം, വേണു, ഉണ്ണി ആർ എന്നിവരാണ് ഈ മൂന്നു ചിത്രങ്ങളുടെ രചന നിർവഹിച്ചിരിക്കുന്നതു. മലയാള സിനിമയിലെ മുൻനിര താരങ്ങളായ ആസിഫ് അലി, പാർവതി തിരുവോത്, റോഷൻ മാത്യു, ജോജു ജോർജ്, ദർശന രാജേന്ദ്രൻ, സംയുക്ത മേനോൻ, ഇന്ദ്രജിത് സുകുമാരൻ, നെടുമുടി വേണു എന്നിവർ ഈ ചിത്രത്തിന്റെ താരനിരയിൽ അണിനിരന്നിരിക്കുന്നു. എം ദിലീപ് കുമാർ, സി കെ പദ്മകുമാർ, ഓ പി എം സിനിമാസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ബിജിപാൽ, ഡോൺ വിൻസെന്റ് എന്നിവർ ചേർന്നാണ്. വേണു, ഷൈജു ഖാലിദ്, സുരേഷ് രാജൻ എന്നിവരാണ് ഇതിലെ ചിത്രങ്ങൾക്ക് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത്. ബീന പോൾ, സൈജു ശ്രീധരൻ, ഭവൻ ശ്രീകുമാർ എന്നിവർ എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലറിന് വമ്പൻ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഉണ്ണി ആറിന്റെ രചനയിലാണ് ആഷിക് അബു ചിത്രം ഒരുക്കിയത് എങ്കിൽ വേണു തന്റെ ചിത്രത്തിന് സ്വയം തിരക്കഥ രചിച്ചു. സന്തോഷ് ഏച്ചിക്കാനം രചിച്ച തിരക്കഥയിൽ ജയ് കെ ചിത്രമൊരുക്കി. ഉറൂബിന്റെ ‘രാച്ചിയമ്മ’യെ ആധാരമാക്കിയാണ് വേണു സംവിധാനം ചെയ്യുന്ന ഭാഗം ഒരുക്കിയിരിക്കുന്നത്.
Latest News
കുഞ്ഞെൽദോ ഡിജിറ്റല്‍ റിലീസിന് ഇല്ലെന്ന് നിർമാതാക്കൾ ; തീയറ്ററുകളിലെ കൈയ്യടികൾ നൽകുന്ന രോമാഞ്ചമാണ് ഞങ്ങൾ സ്വപ്നം കണ്ടത്.!

ഡിജിറ്റല്‍ റിലീസിന് മലയാളത്തില്‍ നിന്ന് കൂടുതല്‍ സിനിമകള്‍ തയ്യാറെടുക്കുമ്പോള്‍ തിയറ്ററുകളെ ഒഴിവാക്കി റിലീസ് ആലോചിക്കുന്നേയില്ലെന്ന് കുഞ്ഞെൽദോ നിർമാതാക്കളായ ലിറ്റിൽ ബിഗ് ഫിലിംസ്. ഡിജിറ്റല്‍ റിലീസിനെ എതിര്‍ക്കേണ്ടതില്ലെന്ന നിലപാട് വ്യക്തമാക്കിയാണ് തങ്ങളുടെ പുതിയ ചിത്രം തിയറ്റര്‍ റിലീസാണ് ആഗ്രഹിക്കുന്നതെന്ന് ലിറ്റില്‍ ബിഗ് ഫിലിംസ് സാരഥികളായ സുവിന് വര്‍ക്കിയും പ്രശോഭ് കൃഷ്ണയും വ്യക്തമാക്കുന്നത്. സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള് സുപരിചിതമാകുന്നത് മുമ്പേ തിയറ്ററുകള്‍ക്ക് സമാന്തരമായി ഓണ്‍ലൈന്‍ റിലീസിന് തീരുമാനമെടുത്ത കമല്‍ഹാസനെ പ്രശംസിച്ചാണ് കുഞ്ഞെല്‍ദോ നിര്‍മ്മാതാക്കളുടെ വാര്‍ത്താക്കുറിപ്പ്.
“കുഞ്ഞെൽദൊ ഞങ്ങളുടെ കൂട്ടുകാരന്റെ ചെറുത്ത് നിൽപ്പിന്റെ കഥയാണ് എല്ലാം നഷ്ടപെട്ടവൻ ജീവിതം തിരിച്ച് പിടിച്ച കഥ തിയറ്ററുകളിൽ നിറഞ്ഞ കയ്യടികൾക്കിടയിൽ കാണുമ്പോൾ കിട്ടുന്ന രോമാഞ്ചം ആണ് ഞങ്ങൾ ആഗ്രഹിച്ചിരുന്നത്.. കുഞ്ഞെൽദൊ OTT റിലീസ് ഇല്ല തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യും….!!’ എന്നാണ് നിർമാതാക്കൾ വെളിപ്പെടുത്തിയിരിക്കുന്നത്.മലയാളികളുടെ പ്രിയപ്പെട്ട താരം ആർജെ മാത്തുക്കുട്ടി ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് കുഞ്ഞെൽദോ. ചിത്രത്തിൽ നായകനാകുന്നത് യുവതാരം ആസിഫ് അലിയാണ്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിലെ ഫെയർവെൽ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൽ 19 കാരനായിട്ടാണ് ആസിഫ് അലി എത്തുന്നത്.കോളേജ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഷാൻ റഹ്മാൻ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹകൻ. വിനീത് ശ്രീനിവാസൻ ചിത്രത്തിലെ ക്രിയേറ്റീവ് ഡയറക്ടറായും അണിയറയിൽ എത്തുന്നുണ്ട്. ആദ്യാവസാനം ഹ്യുമറുമായി ക്യാമ്പസിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന കമ്പ്ലീറ്റ് എന്റർടൈനർ ആയിരിക്കും കുഞ്ഞെൽദൊ.

-
Movie Song2 years ago
പ്രണവ് മോഹൻലാൽ – അരുൺ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ വീഡിയോ സോങ്ങ് ‘ആരാരോ ആർദ്രമായി’ പുറത്തിറങ്ങി…!
-
Review2 years ago
മലയാള സിനിമ ലോകത്തിനു അഭിമാനിക്കാൻ ഒരു ചിത്രം കൂടി ; 9 മൂവി റിവ്യൂ വായിക്കാം…!
-
Other Videos2 years ago
മോഹന്‍ലാലിന്റെ മാസ് ലുക്ക്… വീഡിയോ കാണാം
-
Latest News2 years ago
‘നിങ്ങള്‍ ഇങ്ങനെ ചിരിക്കരുത്’; പരിപാടിക്കിടെ ചിരി നിര്‍ത്താന്‍ ആവശ്യപ്പെട്ട ആള്‍ക്ക് മറുപടിയുമായി സിതാര; കയ്യടിച്ച് സോഷ്യല്‍ മീഡിയ….!
-
Movie Trailers & Teasers2 years ago
കിടിലൻ ഡാൻസുമായി ചാക്കോച്ചൻ… അള്ള് രാമേന്ദ്രനിലെ കിടിലൻ സോങ്ങ് ടീസർ വീഡിയോ കാണാം….
-
Movie Trailers & Teasers2 years ago
ജീത്തു ജോസഫ് ചിത്രം മിസ്റ്റർ ആൻഡ് മിസിസ് റൗഡിയുടെ കിടിലന്‍ ടീസര്‍ കാണാം…!
-
Review2 years ago
രണ്ടാമങ്കത്തിലും വിജയം കുറിച്ച് അരുൺ ഗോപിയും പ്രണവ് മോഹൻലാലും ; ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യൂ വായിക്കാം….!
-
Latest News2 years ago
സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!