Latest News
ചതുർമുഖത്തിലെ ആ നാലാമത്തെ മുഖം ആരുടെ; വെളിപ്പെടുത്തി അണിയറ പ്രവർത്തകർ..!

ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ, യുവ താരം സണ്ണി വെയിൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്ന മലയാളത്തിലെ ആദ്യ ടെക്നോ- ഹൊറർ ചിത്രമാണ് ചതുർമുഖം. ഇപ്പോഴിതാ ചതുർമുഖത്തിലെ, ഇതുവരെ പുറത്തു വിടാതിരുന്ന ആ നാലാമത്തെ സാന്നിധ്യം ഏതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഒരു ‘സ്മാർട്ട് ഫോൺ’ ആണ് ഈ സിനിമയുടെ കഥയിൽ നിർണ്ണായക പങ്കു വഹിക്കുന്ന ആ നാലാം സാന്നിധ്യം. അതു പുറത്തു വിട്ടതിനൊപ്പം തന്നെ സിനിമയുടെ റിങ്ങ്ടോണും താരങ്ങൾ ലോഞ്ച് ചെയ്തു. രഞ്ജിത്ത് കമല ശങ്കറും, സലില്‍.വി യും ചേർന്നു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ജിസ് ടോംസ് മൂവിയുടെ ബാനറിൽ, മഞ്ജു വാര്യർ പ്രൊഡക്ഷൻസുമായി ചേർന്ന് ജിസ് ടോംസ്, ജസ്റ്റിൻ തോമസ് എന്നിവർ ചേർന്നാണ്. എറണാകുളത്തു വെച്ചു നടന്ന പത്ര സമ്മേളനത്തിലാണ് താരങ്ങൾ ഇന്ന് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടത്.മഞ്ജുവാര്യരും, സണ്ണി വെയിനും, അലന്‍സിയറും ആണ് ചിത്രത്തിലെ മറ്റു മൂന്നു നിർണ്ണായക കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. ഒരു സ്മാർട്ട് ഫോണിനൊപ്പം നിൽക്കുന്ന കഥാപാത്രങ്ങളുടെ സ്പൂക്കി മോഷൻ പോസ്റ്ററും ചിത്രത്തിന്റെ റിങ്ങ്ടോണിനൊപ്പം മഞ്ജു വാര്യർ, സണ്ണി വെയ്ൻ എന്നിവർ ചേർന്ന് അനാവരണം ചെയ്തു. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയമാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. അഭിനന്ദൻ രാമാനുജൻ ഛായാഗ്രഹണം നിർവ്വഹിചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് മനോജാണ്.ഈ ചിത്രത്തിന്റെ സംഗീത സംവിധാനവും, സൗണ്ടും കൈകാര്യം ചെയ്തിരിക്കുന്നത് ഡോൺ വിൻസെന്റാണ്.
Latest News
കെ ജി എഫ് ഇന്‍ ശേഷം തീയേറ്റർ കീഴടക്കി മറ്റൊരു കന്നഡ ചിത്രം ‛വിക്രന്ത് റൊണാ’ വൻ വിജയത്തിലേക്ക്…!!

കെ ജി എഫ് എന്ന പാൻ ഇന്ത്യൻ റീലീസിന് ശേഷം ആരവങ്ങളുയർത്തി കന്നഡ സിനിമയിൽ നിന്നു മറ്റൊരു വമ്പൻ ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുകയാണ്. കിച്ച സുദീപ് നായകനായി അനൂപ് ഭണ്ടാരി സംവിധാനം ചെയ്തു പുറത്ത് വന്ന ‘ വിക്രാന്ത് റോണ’ ആറായിരത്തിലധികം സ്ക്രീനുകളിലാണ് ഇന്ന് പ്രദർശനത്തിന് എത്തിയത്.തമിഴ്, തെലുങ്ക്, ഹിന്ദി,മലയാളം ഭാഷകളിലും ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ടുണ്ട്.കേരളത്തിലെ വിക്രാന്ത് റോണയുടെ വിതരണാവകാശം സ്വന്തമാക്കിയത് ദുൽഖർ സൽമാന്റെ വേഫാറർ ഫിലിംസ് ആണ്.ഇന്ത്യയിലെ ആദ്യത്തെ 3ഡി ക്രൈം ത്രില്ലർ സിനിമ എന്ന ഖ്യാതിയുമായി എത്തുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുക്കിയിരുക്കുന്നത്. കെ കി എഫ് തീയേറ്ററുകളിൽ തീർത്ത അലയൊലികൾ തുടർന്നു കൊണ്ട് പോകാൻ വിക്രാന്ത് റോണക്ക് ആദ്യ ദിനത്തിൽ തന്നെ സാധിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് ചിത്രം എല്ലായിടത്തും നേടുന്നത്.രംഗി തരംഗ പോലെയുള്ള ശ്രദ്ധേയമായ സിനിമകൾ ഒരുക്കിയ സംവിധായാകൻ അനൂപ് ഭണ്ടാരി തന്നെയാണ് ചിത്രത്തിന്റെ തിരകഥയും രചിച്ചിരിക്കുന്നത്. കിച്ച ക്രീയേഷൻസും ശാലിനി ആർട്സും ചേർന്നു നിർമ്മിച്ച ചിത്രത്തിന്റെ ചായാഗ്രഹണം വില്യം ഡേവിഡ് നിർവഹിക്കുന്നു, സംഗീതം അജ്നേഷ് ലോകനാഥ്. ചിത്രം ഹിന്ദിയിലെത്തിക്കുന്നത് സൂപ്പർ താരം സൽമാൻ ഖാനാണ്. വാർത്താപ്രചരണം – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ
Latest News
സോഷ്യൽ മീഡിയയിൽ വൈറലായി ലോൺലി സുമയുടെ ഡാൻസ്!! ആ ഡാൻസിന് പിന്നിലെ സത്യകഥ പറഞ്ഞു ഷീലു എബ്രഹാം…!!

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി നിൽക്കുന്ന ഒരു വീഡിയോയുണ്ട്. സ്വപ്ന സുന്ദരി എന്ന പാട്ടിനു നടി ഷീലു എബ്രഹാം ചുവടുകൾ വയ്ക്കുന്ന ഒരു വീഡിയോ ആയിരുന്നു അത്. പാട്ടിനൊപ്പം ഷീലു കാഴ്ച വയ്ക്കുന്ന സ്റ്റെപ്പുകളിലെ കൗതുകം തന്നെയാണ് അതിനെ വൈറൽ ആക്കിയത്. എന്നാൽ ഈ വീഡിയോ ആദ്യം പുറത്ത് വന്നത്, ഇൻസ്റ്റാഗ്രാമിലെ ലോൺലി സുമ എന്നൊരു അക്കൗണ്ടിൽ നിന്നാണ്. ആരാണ് ഈ ലോൺലി സുമ?. എന്താണ് ഷീലുവും ലോൺലി സുമയുമായുള്ള ബന്ധം?
ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറ എന്ന സിനിമയിൽ ഷീലു എബ്രഹാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് ലോൺലി സുമ. സോഷ്യൽ മീഡിയയിൽ എന്തെങ്കിലും ഒക്കെ പോസ്റ്റ് ചെയ്തു വൈറൽ ആകാൻ ശ്രമിക്കുന്ന ഒരാളാണ് സുമ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അണിയറ പ്രവർത്തകർ ലോൺലി സുമയെന്ന പേരിൽ ഒരു അക്കൗണ്ട് സൃഷ്ടിച്ചിരുന്നു. ആ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്ത് വന്നത്.
വീഡിയോ വൈറൽ ആയതോടെ ഈ വീഡിയോയെ കുറിച്ചുള്ള ചോദ്യങ്ങൾ തനിക്ക് നേരെ ഒരുപാട് വരുന്നുണ്ടെന്നു ഷീലു എബ്രഹാം പറയുന്നു.” വീഡിയോ വാട്സ്ആപിൽ കിടന്നു കറങ്ങുകയാണ്, അമേരിക്കയിൽ നിന്നു പോലും പലരും വിളിച്ചു ചോദിച്ചു ‘ ഷീലു പറയുന്നതിങ്ങനെ.
ഏതായാലും സിനിമയുടെ പ്രൊമോഷൻ പ്ലാൻ വർക്ക് ആയി എന്നുള്ള സന്തോഷത്തിലാണ് അണിയറക്കാർ. ഇന്നത്തെ കാലത്തു തീയേറ്ററുകളിലേക്ക് പ്രേക്ഷകർ എത്തണമെങ്കിൽ സിനിമയുടെ മാർക്കറ്റിംഗ് തന്ത്രങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യന്താപേക്ഷികമാണ്. ലക്കി സ്റ്റാർ എന്ന ഹിറ്റ് സിനിമക്ക് ശേഷം ദീപു സംവിധാനം ചെയ്യുന്ന ചിത്രമാണ് നാലാം മുറ. ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഗുരു സോമസുന്ദരവും ബിജു മേനോനും പ്രധാന വേഷങ്ങളിൽ എത്തുന്നു.സൂരജ് വി ദേവ് ആണ് രചന. ദിവ്യ പിള്ള , ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലോകനാഥൻ ഛായാഗ്രഹണവും കൈലാസ് മേനോൻ സംഗീത സംവിധാനവും നിർവഹിക്കുന്നു.
പശ്ചാത്തല സംഗീതം – ഗോപി സുന്ദർ എഡിറ്റിംഗ് ഷമീർ മുഹമ്മദ് . കലാസംവിധാനം – അപ്പുണ്ണി സാജൻ, വസ്ത്രാലങ്കാരം – നയന ശ്രീകാന്ത്.
മേയ്ക്കപ്പ് – റോണക്സ് സേവിയർ . ഡിജിറ്റൽ മാർക്കറ്റിംഗ് – എന്റർടൈന്‍മെന്റ് കോർണർ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. കിഷോർ വാരിയത്ത് USA, സുധീഷ് പിള്ള , ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് നാലാം മുറ നിർമിക്കുന്നത്.വാർത്താപ്രചരണം -ജിനു അനിൽകുമാർ
Latest News
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ആദ്യ 3D ക്രൈം ത്രില്ലർ ചിത്രം വിക്രാന്ത് റോണ ജൂലൈ 28ന് ദുൽഖർ സൽമാൻ തീയേറ്ററുകളിലേക്കെത്തിക്കുന്നു….!!

3D ചിത്രങ്ങൾ എന്നും സിനിമാ ആസ്വാതകർക്ക് ഒരു വിസ്മയാനുഭവമാണ്. സ്തിരം 3D ചിത്രങ്ങളുടെ ശ്രേണിയിൽ നിന്നു മാറി ഇന്ത്യയിലെ ആദ്യ 3D ക്രൈം ത്രില്ലർ കാറ്റഗറിയിലാണ് വിക്രാന്ത് റോണ എത്തുന്നത്. കേരളത്തിലെ തീയേറ്ററുകളിലേക്ക് ദുൽഖർ സൽമാൻ അവതിരിപ്പിക്കുന്ന ആദ്യ അന്യ ഭാഷാ പാൻ ഇന്ത്യാ ചിത്രമെന്ന നിലയിലും ചിത്രത്തിന്റെ പ്രതീക്ഷകൾ വാനോളമാണ്. ചിത്രത്തിന്റെ പ്രിവ്യൂ കണ്ട വേയ്ഫറർ ഫിലിംസ് വമ്പൻ റിലീസ് തന്നെയാണ് ചിത്രത്തിനായി ഒരുക്കുന്നത്.
ഈച്ച എന്ന രാജമൗലി ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ പ്രശസ്തി നേടിയ കിച്ച സുദീപ് നായക വേഷത്തിലെത്തുന്ന വിക്രാന്ത് റോണ മലയാളം ഉൾപ്പടെ 5 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഹോളിവുഡ് നിലാവരത്തോട് കിട പിടിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ 3D മേക്കിംഗ് പൂർത്തിയാക്കിയിട്ടുള്ളത്. ചിത്രത്തിന്റെ ട്രൈലറിനും പാട്ടുകൾക്കും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഇതിനോടകം തന്നെ 110 മില്ലിയൺ കാഴ്ചക്കാരാണ് ചിത്രത്തിന്റെ കണ്ടന്റുകൾ കണ്ടത്.
അനൂപ് ഭണ്ടാരി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാൻ്റസി ആക്ഷൻ ചിത്രമാണ്. ശാലിനി ജാക്ക് മഞ്ജുവും അലങ്കാർ പാണ്ട്യനും ചേർന്നു നിർമ്മിച്ച ചിത്രത്തിൽ സുദീപിൻ്റെ കിച്ച ക്രീയേഷൻസും നിർമ്മാണത്തിൽ പങ്കാളിയാണ്. വില്യം ഡേവിഡ് ആണ് കാമറക്ക് പിന്നിൽ, ബി അജിനേഷ് ലോകനാഥ് ആണ് സംഗീത സംവിധായകൻ.
വോക്സ് കോമും ഫിഫ് സ്റ്റുഡിയോസും ചേർന്നാണ് ചിത്രത്തിന്റെ മാർക്കറ്റിംഗ്. പി ആർ ഒ : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
-
Movie Song4 years ago
പ്രണവ് മോഹൻലാൽ – അരുൺ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ വീഡിയോ സോങ്ങ് ‘ആരാരോ ആർദ്രമായി’ പുറത്തിറങ്ങി…!
-
Review4 years ago
മലയാള സിനിമ ലോകത്തിനു അഭിമാനിക്കാൻ ഒരു ചിത്രം കൂടി ; 9 മൂവി റിവ്യൂ വായിക്കാം…!
-
Other Videos4 years ago
മോഹന്‍ലാലിന്റെ മാസ് ലുക്ക്… വീഡിയോ കാണാം
-
Movie Trailers & Teasers4 years ago
കിടിലൻ ഡാൻസുമായി ചാക്കോച്ചൻ… അള്ള് രാമേന്ദ്രനിലെ കിടിലൻ സോങ്ങ് ടീസർ വീഡിയോ കാണാം….
-
Movie Trailers & Teasers4 years ago
ജീത്തു ജോസഫ് ചിത്രം മിസ്റ്റർ ആൻഡ് മിസിസ് റൗഡിയുടെ കിടിലന്‍ ടീസര്‍ കാണാം…!
-
Movie Song4 years ago
ചാക്കോച്ചൻ നായകനാകുന്ന അള്ള് രാമേന്ദ്രനിലെ ആദ്യ ഗാനം പുറത്തിറങ്ങി.. വീഡിയോ കാണാം..!
-
Latest News3 years ago
‘നിങ്ങള്‍ ഇങ്ങനെ ചിരിക്കരുത്’; പരിപാടിക്കിടെ ചിരി നിര്‍ത്താന്‍ ആവശ്യപ്പെട്ട ആള്‍ക്ക് മറുപടിയുമായി സിതാര; കയ്യടിച്ച് സോഷ്യല്‍ മീഡിയ….!
-
Review4 years ago
രണ്ടാമങ്കത്തിലും വിജയം കുറിച്ച് അരുൺ ഗോപിയും പ്രണവ് മോഹൻലാലും ; ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യൂ വായിക്കാം….!