Connect with us

Review

മാസ്സ് അവതാരമായി ഒരു മുഴുനീള മമ്മൂക്ക ഷോ ; ഷൈലോക്ക് റിവ്യൂ വായിക്കാം….!

Published

on

മമ്മൂക്കയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കിയ ഷൈലോക്കിന് മികച്ച മാസ്സ് എന്റർടൈനർ എന്ന റിപ്പോർട്ടുകൾ നേടി തീയറ്ററുകളിൽ എത്തി. മമ്മൂക്കയുടെ മാസ്സ് പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റായി നിൽക്കുന്നത്. രാജാധിരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്. മമ്മൂട്ടിയെ നായകനാക്കി നിതിൻ രഞ്ജി പണിക്കർ ഒരുക്കിയ കസബയും അതുപോലെ ഷാജി പാടൂർ ഒരുക്കിയ അബ്രഹാമിന്റെ സന്തതികളും നിർമ്മിച്ച ജോബി ജോർജ് ആണ് ഷൈലോക്കും നിർമ്മിച്ചത്.

ആദ്യ പകുതി മുഴുവനും ഈ നായകനിലേക്കെത്താനുള്ള, അയാളെക്കുറിച്ചുള്ള വിവരണമാണ്. അത്തരം സന്ദർഭങ്ങളിൽ പലപ്പോഴും പ്രേക്ഷകർ ചൂണ്ടിക്കാട്ടാറുള്ള വിരസത രസംകൊല്ലിയാവാൻ സാധ്യതയുള്ളപ്പോൾ, ഇടവേളവരെ കയ്യടിക്കാൻ വക നൽകുന്ന രീതിയിലാണ് ഷൈലോക്കിന്റെ ചേരുവകൾ കൂട്ടിയിണക്കിയിട്ടുള്ളത്.


മമ്മൂക്കയോടൊപ്പം തന്നെ തമിഴ് താരം രാജ് കിരൺ വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ മീനയും, ബൈജുവും, ഹരീഷ് കണാരനും ബിബിൻ ജോർജും ഒക്കെ തന്നെ മറ്റു വേഷങ്ങളിൽ എത്തുന്നുണ്ട്.കുറച്ചു കാലത്തിന് ശേഷം സിദ്ദിക്ക് അവതരിപ്പിക്കുന്ന വളരെ ശക്തമായൊരു വില്ലൻ കഥാപാത്രവും ഷൈലോക്കിൽ കാണാൻ സാധിക്കും.

ജോബി ജോർജ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രണദീവും സംഗീതവും പശ്ചാത്തല സംഗീതം ഗോപി സുന്ദറുമാണ് നിർവഹിക്കുന്നത്. അജയ് വാസുദേവ് – മമ്മൂട്ടി ടീമിന്റെ മുൻ ചിത്രങ്ങളെ പോലെ തന്നെ എല്ലാം തികഞ്ഞൊരു എൻറ്റെർറ്റെയിണർ ആയിട്ടാണ് ഈ ചിത്രം തീയ്യേറ്ററുകളിൽ എത്തുന്നത്.

Continue Reading

Review

മനസ്സിനെ പിടിച്ചിരുത്തുന്ന അത്യുഗ്രൻ ത്രില്ലർ ; നിഴൽ റിവ്യൂ വായിക്കാം…!!

Published

on

നിരവധി മലയാള ചിത്രങ്ങളിൽ എഡിറ്ററായി പ്രവർത്തിച്ച അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഒരു മിസ്റ്ററി ത്രില്ലർ എന്ന രീതിയിൽ ആണ് ഒരുക്കിയിരിക്കുന്നത്. ഇതുവരെ പറഞ്ഞിട്ടില്ലാത്ത എന്നാല്‍ വളരെ ലളിതമായ ത്രെഡ് ആണ് സിനിമയുടേത്. നിധി എന്ന കുട്ടിയെ ചുറ്റിപറ്റിയെ ആണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ജോൺ ബേബി എന്ന ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആയി ആണ് കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നത്. കുട്ടിയിൽ നിന്ന് ജോൺ ബേബി മനസിലാക്കിയ കാര്യങ്ങൾ ഏറേ ദുരൂഹത നിറഞ്ഞതായിരുന്നു. അതിന്റെ ചുരുളുകൾ അഴിക്കാൻ ജോൺ ബേബി നടത്തുന്ന ശ്രമങ്ങളും അതിന്റെ ബാക്കിയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.കുഞ്ചാക്കോ ബോബൻ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജോൺ ബേബി ആയി മികച്ച പെർഫോമൻസ് ആയിരുന്നു. ലൂക്കിലും, ബോഡി ലാംഗ്വേജ് കൊണ്ടും പിന്നെ ഒരുപാട് മികച്ച ഭാവ പ്രകടനങ്ങൾ കൊണ്ടും നന്നാക്കി ആ റോൾ. നയൻതാര സിംഗിൾ മദർ ശർമി ആയി വന്നത് ചിത്രത്തിന് ഒരു ഫ്രഷ്‌നെസ്സ് ആയിരുന്നു. പിന്നെ എന്തിനായിരുന്നു നയൻസ് കാസ്റ്റിംഗ് എന്നൊക്കെ ഉള്ളത് ചിത്രത്തിൽ അതിനുള്ള സ്ക്രീൻ സ്പേസ് തെളിയിക്കുന്നുണ്ട്.മകൻ ആയി അഭിനയിച്ച നിധിൻ എന്ന കുട്ടി മികച്ച പെർഫോമൻസ് ആയിരുന്നു.മൊത്തത്തിൽ “നിഴൽ ” മെല്ലെ പറഞ്ഞ് പോകുന്ന ഒരു മികച്ച മിസ്റ്ററി ത്രില്ലർ ആണ്.ത്രില്ലെർ സിനിമകൾ ഇഷ്ടപെടുന്നുവർക്കു തീർച്ചയായും കാണേണ്ട ഒരു സിനിമ അനുഭവം ആണ് ഈ ചിത്രം. മികച്ച പ്രകടനങ്ങളും നല്ലൊരു കഥ പരിസരവും ഈ ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു.

Continue Reading

Review

ഭീതിയുടെ പുത്തൻ തലങ്ങൾ തീർത്തു കൊണ്ട് ഒരു ഹൊറർ ചിത്രം ; ചതുർമുഖം റിവ്യൂ വായിക്കാം…!!

Published

on

മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രമെന്ന വിശേഷണത്തോടെയാണ് മഞ്ജു വാരിയർ-സണ്ണി വെയ്ൻ എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ‘ചതുർമുഖം’ പ്രദർശനത്തിനെത്തിയത്. ഫിക്ഷൻ ഹൊററിന്റെ ഒരു ഉപവിഭാഗമായ ടെക്നോ ഹൊറർ ഇന്ത്യൻ സിനിമയിൽ തന്നെ കാര്യമായി പരീക്ഷിച്ചിട്ടില്ല. സിനിമയുടെ പേര് സൂചിപ്പിക്കുന്ന നാലാമതൊരു മുഖം. അതാണ് ഈ സിനിമയുടെ കഥാഗതിയെ നിർണയിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത്.മഞ്ജു വാര്യർ അവതരിപ്പിക്കുന്ന, അവിവാഹിതയായ തേജസ്വിനി എന്ന കഥാപാത്രം മൊബൈലും സോഷ്യൽ മീഡിയയുമായി തലകുമ്പിട്ട് ജീവിക്കുന്ന, ന്യൂജെൻ എന്ന് പഴയ തലമുറ കളിയാക്കി വിളിക്കുന്ന ഇന്നത്തെ യുവത്വത്തിന്റെ പ്രതീകമാണ്. സണ്ണി വെയ്ൻ അവതരിപ്പിക്കുന്ന ആന്റണിയും തേജസ്വിനിയും ബിസിനസ് പങ്കാളികളാണ്. തന്റെ ഫോൺ നഷ്ടപ്പെട്ട തേജസ്വിനി കുറച്ചുകാലത്തേക്ക് വിലകുറഞ്ഞൊരു മൊബൈൽ ഓൺലൈനിൽ വാങ്ങുന്നു. ആ ഫോൺ തേജസ്വിനിയുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രതിസന്ധിയിലായ ആന്റണിയെയും തേജസ്വിനിയെയും സഹായിക്കാനെത്തുന്ന ആളാണ് അലൻസിയർ.ശാസ്ത്ര നിർവചനങ്ങൾക്ക് അതീതമായ ഒരു ഊർജ്ജത്തെ ശാസ്ത്രം കൊണ്ട് നേരിടുന്നതാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ഭീതിയുടെയും മരണത്തിന്റെയും കാഴ്ചകൾ നിറച്ച് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതിൽ സംവിധായകരായ രഞ്ജീത്ത് കമല ശങ്കറിനും സലിൽ വിയ്ക്കും സാധിച്ചിട്ടുണ്ട്. മഞ്ജു വാര്യർ, സണ്ണി വെയ്ൻ, അലൻസിയർ. മൂവരുടെയും പ്രകടനം പ്രേക്ഷകരെ നിരാശപ്പെടുത്തുകയില്ല. വിഷ്വൽഗ്രാഫിക്സിനും സൗണ്ട് ഡിസൈനിങിനും ഏറെ പ്രധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കാഴ്ചക്കാരെ ഉദ്വോഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ആദ്യ ഭാഗവും ചടുലമായ രണ്ടാം ഭാഗവും ഞെട്ടിക്കുന്ന ക്ലൈമാക്സും കൂടിയാകുമ്പോൾ ഇന്നുവരെ മലയാള സിനിമ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഹൊറർ ചിത്രങ്ങളിലൊന്നായി മാറുന്നു ചതുർമുഖം.

Continue Reading

Review

മനസ്സിനെ നിറക്കുന്ന ഒരു കാഴ്ച്ചാനുഭവുമായി ഒരു ചിത്രം ; ആർക്കറിയാം റിവ്യൂ വായിക്കാം…!!

Published

on

ബിജു മേനോൻ, പാർവതി തിരുവോത്ത്‌, ഷറഫുദ്ധീൻ എന്നിവർ പ്രധാന കഥാപാത്രങൾ ആക്കി പ്രസിദ്ധ ക്യാമറാമാൻ സനു ജോൺ വർഗീസ് സംവിധാനം ചെയ്‌ത ‘ആർക്കറിയാം’ ഇന്ന് തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ബിജു മേനോന്‍റെ പ്രായമേറിയ കഥാപാത്രമായുള്ള മേക്കോവർ ഇതിനകം ചര്‍ച്ചാവിഷയമാണ്.മുഖത്ത് ചുളിവുകള്‍ വീണ, മുടിയും മീശയും നരച്ച ഒരു 72 വയസുകാരനാണ് ചിത്രത്തില്‍ ബിജുവിന്‍റെ കഥാപാത്രം. വലിയ കോലാഹലങ്ങളോ, പൊട്ടിച്ചിരികളോ, കാതടിപ്പിക്കും പശ്ചാത്തല സംഗീതമോ, കൂട്ടപ്പൊരിച്ചിലുകളൊ ഒന്നും കാണില്ല. പക്ഷേ അവ പ്രേക്ഷകന്റെ ഹൃദയത്തിൽ കുടിയേറിപ്പാർക്കും. കാരണം അവ പറയുന്നത് പച്ചയായ ജീവിതമായിരിക്കും. വലിയ നാടകീതയകളോ അതിവൈകാരികതയോ ഒന്നുമതിൽ കാണില്ല. പക്ഷേ നാം എപ്പോഴെങ്കിലുമൊക്കെ അനുഭവിച്ചറിഞ്ഞിട്ടുള്ളതോ കണ്ടറിഞ്ഞിട്ടുള്ളതോ ആകും അതിന്റെ പശ്ചാത്തലം. അത്തരത്തിൽ ഒന്നാണ് ‘ആർക്കറിയാം’ എന്ന ബിജു മേനോൻ സിനിമ. കണക്കു മാഷായ ഇട്ടിയവരയ്ക്ക് ഷെർലി എന്നൊരു മകൾ മാത്രമാണുള്ളത്. ഷെർലിയും ഭർത്താവ് റോയിയും കോവിഡ് ബാധ ഇന്ത്യയിൽ തുടങ്ങിയപ്പോൾ തന്നെ മുംബൈയിലെ അവരുടെ താമസസ്ഥലത്തു നിന്ന് നാട്ടിലെത്തുന്നു. ഇട്ടിയവര കാഞ്ഞിരപ്പള്ളിയിലെ തന്റെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഷെർലിയും റോയിയും തന്റെ പ്രിയപ്പെട്ട ചാച്ചനൊപ്പം നാട്ടിൽ താമസം തുടങ്ങുന്നതും തുടർന്നുണ്ടാകുന്ന ചില സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസും, രാജേഷ് രവിയും, അരുൺ ജനാർദ്ദനനും ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. പശ്ചാത്തല സംഗീതം നൽകി അവതരിപ്പിച്ചിരിക്കുന്നത് ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രശസ്തനായ സംഗീതജ്ഞൻ സഞ്ജയ് ദിവേച്ഛയാണ്. നേഹ നായരുടെയും, യെക്‌സാൻ ഗാരി പെരേരയുടെയും ആണ് ഗാനങ്ങൾ.പ്രായമേറിയ ഇട്ടിയവര എന്ന കഥാപാത്രമായി ബിജു മേനോൻ മികച്ചു നിന്നു. വാക്കിലും നോക്കിലും നടത്തത്തിലും അദ്ദേഹം ശരിക്കും ഒരു വൃദ്ധനായി മാറി. പാർവതി പതിവു പോലെ കഥാപാത്രത്തെ മികച്ചതാക്കിയപ്പോൾ അമ്പരപ്പിച്ചത് ഷറഫുദ്ദീനാണ്. റോയി എന്ന കഥാപാത്രമായി ഷറഫുദ്ധീൻ ഗംഭീര പ്രകടനം നടത്തി.കുടുംബബന്ധങ്ങളുടെ പുതിയകാല രൂപത്തെ കോവിഡും ലോക്ഡൗണും പോലുള്ള കാലിക വിഷയങ്ങളുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ച ഈ ചിത്രം ഒരു വേറിട്ട അനുഭവം ആണ്. നല്ലൊരു കാഴ്ച്ചാനുഭവം ആർക്കറിയാം പ്രദാനം ചെയ്യുന്നു.

Continue Reading

Trending

Latest News3 weeks ago

തീയേറ്ററിൽ മാത്രമേ കൊറോണയുള്ളു, രാഷ്ട്രീയക്കാരുടെ ജാഥക്കും സമ്മേളനത്തിനുമില്ല; വൈറലായി സിനിമാ നിർമ്മാതാവിന്റെ കുറിപ്പ്..!!

ഒരുപിടി മികച്ച ചിത്രങ്ങൾ മലയാള സിനിമാ പ്രേമികൾക്ക് മുന്നിലെത്തിച്ച നിർമ്മാതാവാണ് പ്രശോഭ് കൃഷ്ണ. കൽക്കി, ഗോദ, എബി, കുഞ്ഞിരാമായണം, റിലീസ് ചെയ്യാനിരിക്കുന്ന കുഞ്ഞെൽദോ എന്നിവയാണ് പ്രശോഭ് കൃഷ്ണ...

Latest News4 weeks ago

ചതുർമുഖത്തിലെ ആ നാലാമത്തെ മുഖം ആരുടെ; വെളിപ്പെടുത്തി അണിയറ പ്രവർത്തകർ..!

ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ, യുവ താരം സണ്ണി വെയിൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്ന മലയാളത്തിലെ ആദ്യ ടെക്നോ- ഹൊറർ ചിത്രമാണ് ചതുർമുഖം. ഇപ്പോഴിതാ...

Latest News4 weeks ago

വമ്പൻ താരനിര, ഗംഭീര സംവിധായകർ; പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ആണും പെണ്ണും എത്തുന്നു മാർച്ച് 26 ന്..!

വമ്പൻ താരനിരയുമായി മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകർ ഒരുക്കുന്ന ആണും പെണ്ണും ഈ വരുന്ന മാർച്ച് 26 ന് കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. കഴിഞ്ഞ ദിവസം ഈ...

Latest News11 months ago

കുഞ്ഞെൽദോ ഡിജിറ്റല്‍ റിലീസിന് ഇല്ലെന്ന് നിർമാതാക്കൾ ; തീയറ്ററുകളിലെ കൈയ്യടികൾ നൽകുന്ന രോമാഞ്ചമാണ് ഞങ്ങൾ സ്വപ്നം കണ്ടത്.!

ഡിജിറ്റല്‍ റിലീസിന് മലയാളത്തില്‍ നിന്ന് കൂടുതല്‍ സിനിമകള്‍ തയ്യാറെടുക്കുമ്പോള്‍ തിയറ്ററുകളെ ഒഴിവാക്കി റിലീസ് ആലോചിക്കുന്നേയില്ലെന്ന് കുഞ്ഞെൽദോ നിർമാതാക്കളായ ലിറ്റിൽ ബിഗ് ഫിലിംസ്. ഡിജിറ്റല്‍ റിലീസിനെ എതിര്‍ക്കേണ്ടതില്ലെന്ന നിലപാട്...

Latest News1 year ago

അല്ലുഅർജുൻ നായകനാകുന്ന അങ്ങ് വൈകുണ്ഠപുരത്ത് നാളെ പ്രദർശനത്തിന് എത്തും ; മലയാളി പ്രേക്ഷകർക്കായി അല്ലുവിന്റെ ഒരു ചെറിയ സർപ്രൈസ് കൂടി കാത്തിരിപ്പുണ്ട്….!

ആക്ഷൻ ഹീറോ അല്ലുഅർജുൻ നായകനാകുന്ന അങ്ങ് വൈകുണ്ഠപുരത്ത് നാളെയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.അല്ലുവിനെ നായികയായി എത്തുന്നത് പൂജ ഹെഗ്‌ഡേയാണ്.അങ്ങ് വൈകുണ്ഠപുരത്തേക്ക് എന്നതാണ് ചിത്രത്തിന്റെ മലയാളത്തിലെ പേര്.തെലുങ്കിലെ പ്രശസ്ത...

Latest News1 year ago

സാമൂഹിക വിഷയങ്ങൾ ഉയർത്തികാണിച്ചു കൊണ്ട് “കോട്ടയം” വരുന്നു…..!!

ഇന്ത്യയിൽ ഇന്ന് പലരും പറയാൻ മടിക്കുന്ന സമകാലിക വിഷയങ്ങളെ സിനിമയുടെ ക്യാൻവാസിൽ പകർത്തിയിരിക്കുകയാണ് ബിനു ഭാസ്കർ എന്ന സംവിധായകൻ. സ്വന്തം സ്വത്വത്തിൽ നിന്നും ഭൂമിയിൽ നിന്നും പിഴുതുമാറ്റപ്പെടുന്ന...

Latest News1 year ago

എവറസ്റ്റ് കിഴടക്കിയ ടീന മീനെ ആദ്യമായി മലയാള സിനിമയിലേക്ക്….!!

എവറസ്റ്റ് കിഴടക്കിയ ടീന മീനെ ആദ്യമായി മലയാള സിനിമയിലേക്ക്… നൈറ്റ്‌വോക്‌സിന്റെ ബാനറിൽ സജിത്ത് നാരായണനും ബിനു ഭാസ്കറും ചേർന്ന് തിരക്കഥയെഴുതി നിർമ്മിച്ച് ബിനു ഭാസ്കർ സംവിധാനം ചെയ്ത...

Latest News1 year ago

ക്രിസ്മസ് റിലീസുകൾക്കു ഇടയിലും വിജയയാത്ര തുടർന്ന് മാമാങ്കം…!

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ആണ് മാമാങ്കം. പന്ത്രണ്ടു വർഷം കൂടുമ്പോൾ നടക്കുന്ന മാമാങ്ക മഹോത്സവവും അതിനെ...

Latest News1 year ago

പ്രേക്ഷകരുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ബിഗ്‌ബോസ് സീസണ്‍ 2വിന്റെ പ്രോമോ എത്തി….!!

കസവ് മുണ്ടും ജുബ്ബയുമിട്ട് തോളുംചെരിച്ച് തൃശ്ശൂര്‍ സ്ലാംഗും സംസാരിച്ച് പൂരത്തിനിടയിലൂടെ നടക്കുന്ന ലാലേട്ടന്‍. ബിഗ് ബോസ് സീസണ്‍ 2വിന്റെ പ്രോമോ അക്ഷരാര്‍ത്ഥത്തില്‍ കളറാണ്. മലയാള ടി.വി. ഷോകള്‍ക്കിടയില്‍...

Latest News1 year ago

അല്ലു അര്‍ജുന്‍ നായകനാകുന്ന പുതിയ ചിത്രം “അങ്ങ് വൈകുണ്ഠപുരത്ത് ” എന്ന് ചിത്രത്തിന്റെ മലയാളം ടീസർ നാളെ പുറത്തിറങ്ങുന്നു….!

അല്ലു അർജുൻ, പൂജ ഹെഗ്‌ഡെ എന്നിവർ മുഖ്യ വേഷത്തിലെത്തിയ ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അല വൈകുണ്ഠപുരമുലൂ.“അങ്ങ് വൈകുണ്ഠപുരത്ത് ” എന്നാണ് ചിത്രത്തിൻറെ...

Trending