Connect with us

Review

സമൂഹത്തിൽനിന്നും മാറ്റിനിറുത്തപെടുന്നവരുടെ കഥയുമായി ഒരു ചിത്രം ; സൈലൻസർ മൂവി റിവ്യൂ വായിക്കാം….!!

Published

on

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ കൈയടി നേടിയ ചിത്രം. വൈശാഖന്‍ മാസ്റ്ററുടെ പ്രശസ്തമായ ചെറുകഥ സൈലന്‍സര്‍, അതേ പേരില്‍ ദേശീയ പുരസ്‌കാര ജേതാവ് പ്രിയനന്ദനന്‍ സിനിമയാക്കുമ്പോള്‍ അവാര്‍ഡ് ചിത്രമെന്ന ലേബലിന് പുറത്താണ്. പുതിയ കാലത്ത് സാമൂഹിക പ്രസക്തി ഏറിയ ഒരു വിഷയത്തെ സാധാരണക്കാരുടെ ഭാഷയില്‍ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്.

ഭാര്യയും മകനും വലിയ വീടും ആഡംബരങ്ങളും ഉണ്ടായിട്ടും ഒറ്റപ്പെട്ടുപോയ മൂക്കോടന്‍ ഈനാശുവിലൂടെയാണ് സൈലന്‍സര്‍ സംസാരിക്കുന്നത്. വ്യാവസായിക വിപ്ലവവും കണ്ടുപിടുത്തങ്ങളും മനുഷ്യന്റെ നല്ലതിന് വേണ്ടിയാണെങ്കിലും അത് അവന്റെ കാഴ്ചപ്പാടുകളിലും മൂല്യങ്ങളിലും കറ വീഴ്ത്തുന്നു എന്ന് കാണിച്ചുതരികയാണ് ചിത്രം.

ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത രണ്ട് തലമുറകള്‍ തമ്മിലുള്ള സംഘര്‍ഷത്തെ കൃത്യമായി അവതരിപ്പിക്കുവാന്‍ കഴിഞ്ഞു എന്നതാണ്. പഴയ തലമുറയിലൂടെ പുതിയ തലമുറയെ അവതരിപ്പിക്കുമ്പോള്‍ അവരെ മോശക്കാരായി ചിത്രീകരിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഏറെ കുഴഞ്ഞു മറിയാന്‍ സാധ്യതയുള്ള ഒരു വിഷയത്തെ കൈയൊതുക്കത്തോടെ കൈകാര്യം ചെയ്യാനും സംവിധായകനു കഴിഞ്ഞിട്ടുണ്ട്.ഒന്നേമുക്കാല്‍ മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ചിത്രം ഒരിടത്തം പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്നില്ല.

കൃത്യമായി വെട്ടിയൊതുക്കി അനാവശ്യമായ ഷോട്ടുകള്‍ ഒന്ന് പോലുമില്ലാതെ സൈലന്‍സര്‍ അതിന്റെ രാഷ്ട്രീയം പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. വൈശാഖന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് പിഎന്‍ ഗോപീകൃഷ്ണനാണ്. തിയറ്റര്‍ കാഴ്ചാനുഭവം ആവശ്യപ്പെടുന്ന ഗൗരവമേറിയ ചിത്രമാണ് സൈലന്‍സര്‍.

Continue Reading

Review

ആകാംഷയുടെ മുൾമുനയിൽ നിർത്തി ഒരു ചിത്രം ; ടോവിനോ ചിത്രം ഫോറൻസിക് റിവ്യൂ വായിക്കാം….!

Published

on

അഖിൽ പോൾ – അനസ് ഖാൻ എന്നിവർ കഥയും തിരക്കഥയും ഒരുക്കി സംവിധാന ചെയ്തു ഇന്ന് തീയേറ്ററുകളിൽ എത്തിയ ഫോറൻസിക്ക് വളരെ നാളുകളായി മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമായിരുന്നു. ഒരു സീരീസ് കൊലപാതങ്ങളുടെ അന്വേഷണം പുരോഗമിക്കുന്നതും അവരുടെ ഇടയിലേക്ക് പുതുതായി ജോയിൻ ചെയ്യുന്ന ഫോൻസിക്ക് ഉദ്യോഗസ്ഥൻ കേസിൽ വരുത്തുന്ന പുരോഗതികളും സിനിമ പറയുന്നു.

കൊലപാതക പരമ്പരയും, സീരിയൽ കില്ലറും പ്രാധാന്യമർഹിക്കുന്ന ഫോറൻസിക് എത്തുന്നത്, 2020ന്റെ ഓപ്പണിങ് ഇന്നിംഗ്സ് അടിച്ച് തകർത്ത, മലയാളി പ്രേക്ഷകൻ കയ്യടിച്ചു പ്രോത്സാഹിപ്പിച്ച, അഞ്ചാം പാതിരക്ക് തൊട്ടുപിന്നാലെയാണ്. അതുകൊണ്ടു തന്നെ പ്രതീക്ഷയേക്കാളേറെ വെല്ലുവിളിയുടെ ഭാരവുമായി തിയേറ്ററിലെത്തിയ ടൊവിനോ ചിത്രം നൽകുന്ന പുതുമയെന്തെന്ന് പ്രേക്ഷകർക്കും അറിയാൻ ആകാംഷയുണ്ടാവും.

ടോവിനോ തോമസ് പ്രധാന താരമായി എത്തുന്ന ചിത്രത്തിൽ മംത മോഹൻദാസ്, റീബ മോണിക്ക, സൈജു കുറുപ്പ്, രഞ്ജി പണിക്കർ, ധനേഷ് ആനന്ദ് തുടങ്ങിയവരും അനി നിരക്കുന്നു. ചിത്രം നമ്മളോട് സംസാരിക്കുന്നത് തന്നെ പുതിയ രീതിയിലാണ്. മലയാളസിനിമ ഇന്നേ വരെ ചർച്ച ചെയ്യാത്ത ഫോറൻസിക്ക് മെഡിസിൻ എന്ന ശാസ്ത്ര ശാഖയുടെ സാധ്യതകൾ ഉപയോഗിച്ചു കേസ് തെളിയിക്കുന്ന രീതികൾ പുത്തനും ഒപ്പം ത്രില്ലിംഗും ആയിരുന്നു. കെട്ടുറപ്പുള്ള കഥയ്ക്ക് മികച്ച അവതരണം നൽകിയപ്പോൾ ഛായാഗ്രഹണം അതിനുതകുന്ന രീതിയിൽ തന്നെ നിർവഹിച്ചു. ജെയ്ക്ക്സ് ബിജോയ് ചെയ്ത സംഗീതം തന്നെ ആണ് ചിത്രത്തിന്റെ നട്ടെല്ല്.

ചുരുക്കത്തിൽ മാറ്റത്തിന്റെ അടയാളമാണ് ഫോറൻസിക്ക് എന്ന ക്രൈം ത്രില്ലർ. മലയാളികൾക്ക് ഫ്രഷ് ആയിട്ടുള്ള സിനിമ അനുഭവം സമ്മാനിച്ചു കൊണ്ട് പുതിയ ദശകത്തിൽ സ്‌ഹുതി കുറിക്കേണ്ട സിനിമാനുഭവം.

Continue Reading

Review

പൃഥ്വിയുടേയും ബിജു മേനോന്റെയും ഹൈ വോൾടേജ് പൂണ്ടു വിളയാടൽ ; അയ്യപ്പനും കോശിയും റിവ്യൂ വായിക്കാം….!

Published

on

ഗോൾഡ് കോയിൻ മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ പ്രിത്വിരാജും ബിജുമേനോനും ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ചിത്രമാണ് അയ്യപ്പനും കോശിയും.അനാർക്കലിയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രംകൂടിയാണ് ഇത്.അട്ടപ്പാടിയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.സംവിധായകൻ രഞ്ജിത് ,പി.എം. ശശിധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് .

അട്ടപ്പാടി എന്ന സ്ഥലത്തെയും അവിടുത്തെ ജനങ്ങളുടേയും അവരുടെ ജീവിത സാഹചര്യങ്ങളേയും ചെറുതായി വരച്ചുകാട്ടി പിന്നീട് രണ്ട് വ്യക്തികളുടെ പകയിലേക്ക് കൂടുതൽ ഊന്നൽ കൊടുത്ത എൻഗേജിംഗ് എന്റർടെയ്നർ ആണ് അയ്യപ്പനും കോശിയും.
കുറിക്ക് കൊള്ളുന്ന റിയലിസ്റ്റിക്ക് സംഭാഷണങ്ങളും വൃത്തിയുള്ള തമാശകളും തിരക്കഥയുടെ മേന്മയാണ്.മാത്രമല്ല ടെക്നിക്കലി വെൽസൗണ്ടായ സിനിമയാണ്. ഇതെല്ലാം തന്നെ സിനിമ കാണാൻ ഒരു കാരണമായി കരുതാം.

ജെയ്കിന്റെ ഈണങ്ങൾക്ക് അട്ടപ്പാടിയുടെ വന്യമായ താളം കൂടി ആയപ്പോൾ അത് സിനിമയുടെ പെയ്സിന് നന്നായി ഗുണം ചെയ്തു..നരേഷന്റെ സ്വഭാവത്തിനു അത്രമേൽ ഇണങ്ങിയ പശ്ചാത്തല സംഗീതം തന്നെയെന്ന് പറയാതെ വയ്യ. സുധീപ് ഇളമണിലൂടെ അട്ടപ്പാടിയുടെ നിഗൂഢ സൗന്ദര്യം കൂടുതൽ ഹൃദ്യമായി. സംഘട്ടനങ്ങളുടെ താളവും വേഗവും സംഗീതത്തിലെന്ന പോലെ തന്നെ ഫ്രെയിമിലും പ്രകടമായിരുന്നു.

മൊത്തത്തിൽ പറഞ്ഞാൽ എല്ലാവരും തീർച്ചയായും തീയേറ്ററിൽ തന്നെ കാണേണ്ട സിനിമ ആണ് അയ്യപ്പനും കോശിയും. ഒരു തരത്തിലും ബോർ അടിക്കുകയോ മടുപ്പിക്കുകയോ ചെയ്യുന്നില്ല എന്ന് തന്നെ ആണ് ചിത്രത്തിന്റെ സവിശേഷത. വേറിട്ട ഒരു അനുഭവവും എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യുന്ന ഒരു സിനിമ ആണ് ഇത്.

Continue Reading

Review

നർമത്തിൽ ചാലിച്ച ഒരു കൊച്ചു കുടുംബചിത്രം; വരനെ ആവശ്യമുണ്ട് റിവ്യൂ വായിക്കാം….!

Published

on

ദുൽഖർ സൽമാൻ ആദ്യമായി തന്റെ വേഫെയ്റർ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന അനൂപ് സത്യൻ ചിത്രം “വരനെ ആവശ്യമുണ്ട്” ഇന്ന് തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സുരേഷ് ഗോപി, ശോഭന എന്നിവർ ഒരു ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം പറയുന്നത് രണ്ടു തലമുറകളിലെ പ്രണയകഥയാണ്.

ചെന്നൈയിലെ ഒരു അപ്പാർട്ട്മെന്റ് കോംപ്ലെക്സിലെ കുറച്ചു കഥാപാത്രങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അവിടെ താമസമാക്കിയ നീന ഒരു സിംഗിൾ മദറും ഫ്രഞ്ച് അധ്യാപികയും കൂടിയാണ്. നീനയുടെ മകളാണ് നിക്കി എന്ന് വിളിക്കുന്ന നിഖിത. അറേഞ്ചഡ് വിവാഹത്തിനോട് മാത്രമേ നിഖിതക്ക് താല്പര്യമുള്ളൂ. അവരുടെ ഇടയിലേക്കാണ് മേജർ ഉണ്ണികൃഷ്ണന്റെ വരവ്. പക്ഷേ ഒരു വിവാഹ ചടങ്ങിനെത്തിയാൽ പോലും മുട്ടിടിക്കുന്ന ആള് കൂടിയാണ് മേജർ. അതോടൊപ്പം തന്നെ ഫ്രോഡ് എന്ന വിളിപ്പേരുള്ള ഒരു യുവാവും അവിടെ താമസക്കാരനാകുന്നു. ഇവരുടെ ജീവിതത്തിൽ നടക്കുന്ന കൊച്ചു കൊച്ചു സംഭവങ്ങൾ രസകരമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്.

മലയാളത്തിലെ ഏറ്റവും മികച്ച നടി എന്ന് വിശേഷിപ്പിക്കാവുന്ന ശോഭനയുടെ ഒരു മികച്ച തിരിച്ചു വരവാണ് ഈ സിനിമ. സുരേഷ് ഗോപിയുടെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് മേജർ ഉണ്ണികൃഷ്ണൻ. ഒറ്റപ്പെട്ട് ജീവിക്കുന്ന മേജർ ആളുകളോട് ഇടപെട്ടു തുടങ്ങിയതിന് ശേഷമുള്ള രംഗങ്ങളൊക്കെ അദ്ദേഹം ഗംഭീരമായി ചെയ്തു. പോലീസ് വേഷങ്ങളിൽ തളച്ചിട്ടത് കാരണം മലയാള സിനിമ നന്നായി ഉപയോഗപ്പെടുത്താത്ത നടനായിരുന്നു സുരേഷ് ഗോപി .സുരേഷ് ഗോപി – ശോഭന ടീമിനെ തിരിച്ചു കൊണ്ടുവന്ന സംവിധായകന് അഭിനന്ദനങ്ങൾ.

ചുരുക്കത്തിൽ ക്ലീൻ ഫാമിലി എന്റർട്ടേയ്നർ ആണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം. തീർച്ചയായും തീയേറ്ററിൽ കുടുംബത്തോടപ്പം കണ്ടാസ്വദിക്കേണ്ട നല്ലൊരു സിനിമ. ഒരുപാട്‌ ചിരിക്കാനും രസിക്കാനും ഏതൊരു പ്രായക്കാർക്കും ആസ്വദിക്കാൻ പറ്റുന്ന തരത്തിൽ ചിത്രത്തെ അണിയിച്ചൊരുക്കിയ അനൂപ്‌ തന്നെയാണ് ഹീറോ.

Continue Reading

Trending

Latest News7 months ago

കുഞ്ഞെൽദോ ഡിജിറ്റല്‍ റിലീസിന് ഇല്ലെന്ന് നിർമാതാക്കൾ ; തീയറ്ററുകളിലെ കൈയ്യടികൾ നൽകുന്ന രോമാഞ്ചമാണ് ഞങ്ങൾ സ്വപ്നം കണ്ടത്.!

ഡിജിറ്റല്‍ റിലീസിന് മലയാളത്തില്‍ നിന്ന് കൂടുതല്‍ സിനിമകള്‍ തയ്യാറെടുക്കുമ്പോള്‍ തിയറ്ററുകളെ ഒഴിവാക്കി റിലീസ് ആലോചിക്കുന്നേയില്ലെന്ന് കുഞ്ഞെൽദോ നിർമാതാക്കളായ ലിറ്റിൽ ബിഗ് ഫിലിംസ്. ഡിജിറ്റല്‍ റിലീസിനെ എതിര്‍ക്കേണ്ടതില്ലെന്ന നിലപാട്...

Latest News11 months ago

അല്ലുഅർജുൻ നായകനാകുന്ന അങ്ങ് വൈകുണ്ഠപുരത്ത് നാളെ പ്രദർശനത്തിന് എത്തും ; മലയാളി പ്രേക്ഷകർക്കായി അല്ലുവിന്റെ ഒരു ചെറിയ സർപ്രൈസ് കൂടി കാത്തിരിപ്പുണ്ട്….!

ആക്ഷൻ ഹീറോ അല്ലുഅർജുൻ നായകനാകുന്ന അങ്ങ് വൈകുണ്ഠപുരത്ത് നാളെയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.അല്ലുവിനെ നായികയായി എത്തുന്നത് പൂജ ഹെഗ്‌ഡേയാണ്.അങ്ങ് വൈകുണ്ഠപുരത്തേക്ക് എന്നതാണ് ചിത്രത്തിന്റെ മലയാളത്തിലെ പേര്.തെലുങ്കിലെ പ്രശസ്ത...

Latest News11 months ago

സാമൂഹിക വിഷയങ്ങൾ ഉയർത്തികാണിച്ചു കൊണ്ട് “കോട്ടയം” വരുന്നു…..!!

ഇന്ത്യയിൽ ഇന്ന് പലരും പറയാൻ മടിക്കുന്ന സമകാലിക വിഷയങ്ങളെ സിനിമയുടെ ക്യാൻവാസിൽ പകർത്തിയിരിക്കുകയാണ് ബിനു ഭാസ്കർ എന്ന സംവിധായകൻ. സ്വന്തം സ്വത്വത്തിൽ നിന്നും ഭൂമിയിൽ നിന്നും പിഴുതുമാറ്റപ്പെടുന്ന...

Latest News11 months ago

എവറസ്റ്റ് കിഴടക്കിയ ടീന മീനെ ആദ്യമായി മലയാള സിനിമയിലേക്ക്….!!

എവറസ്റ്റ് കിഴടക്കിയ ടീന മീനെ ആദ്യമായി മലയാള സിനിമയിലേക്ക്… നൈറ്റ്‌വോക്‌സിന്റെ ബാനറിൽ സജിത്ത് നാരായണനും ബിനു ഭാസ്കറും ചേർന്ന് തിരക്കഥയെഴുതി നിർമ്മിച്ച് ബിനു ഭാസ്കർ സംവിധാനം ചെയ്ത...

Latest News11 months ago

ക്രിസ്മസ് റിലീസുകൾക്കു ഇടയിലും വിജയയാത്ര തുടർന്ന് മാമാങ്കം…!

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ആണ് മാമാങ്കം. പന്ത്രണ്ടു വർഷം കൂടുമ്പോൾ നടക്കുന്ന മാമാങ്ക മഹോത്സവവും അതിനെ...

Latest News12 months ago

പ്രേക്ഷകരുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ബിഗ്‌ബോസ് സീസണ്‍ 2വിന്റെ പ്രോമോ എത്തി….!!

കസവ് മുണ്ടും ജുബ്ബയുമിട്ട് തോളുംചെരിച്ച് തൃശ്ശൂര്‍ സ്ലാംഗും സംസാരിച്ച് പൂരത്തിനിടയിലൂടെ നടക്കുന്ന ലാലേട്ടന്‍. ബിഗ് ബോസ് സീസണ്‍ 2വിന്റെ പ്രോമോ അക്ഷരാര്‍ത്ഥത്തില്‍ കളറാണ്. മലയാള ടി.വി. ഷോകള്‍ക്കിടയില്‍...

Latest News12 months ago

അല്ലു അര്‍ജുന്‍ നായകനാകുന്ന പുതിയ ചിത്രം “അങ്ങ് വൈകുണ്ഠപുരത്ത് ” എന്ന് ചിത്രത്തിന്റെ മലയാളം ടീസർ നാളെ പുറത്തിറങ്ങുന്നു….!

അല്ലു അർജുൻ, പൂജ ഹെഗ്‌ഡെ എന്നിവർ മുഖ്യ വേഷത്തിലെത്തിയ ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അല വൈകുണ്ഠപുരമുലൂ.“അങ്ങ് വൈകുണ്ഠപുരത്ത് ” എന്നാണ് ചിത്രത്തിൻറെ...

Latest News1 year ago

മാമാങ്കം സിനിമക്കെതിരെ വ്യാജ പ്രചരണം; ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തു…..!

മാമാങ്കം സിനിമക്കെതിരെ വ്യാജ പ്രചരണം; ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം: മമ്മുട്ടി നായകനായ മാമാങ്കം സിനിമക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ കേസ്...

Latest News1 year ago

ഡോമിൻ ഡിസിൽവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മാട്ടി യിൽ ബിജു മേനോൻ നായകനാവുന്നു…!!

പൈപ്പിൻ ചോട്ടിലെ പ്രണയം എന്ന ചിത്രത്തിനു ശേഷം ഡോമിൻ ഡിസിൽവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മാട്ടി യിൽ ബിജു മേനോൻ നായകനാവുന്നു… സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ...

Latest News1 year ago

മാമാങ്കത്തിനെതിരെ സൈബർ ആക്രമണം ; പോലീസിൽ പരാതി നൽകി നിർമാതാവ്..!

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡചിത്രം മാമാങ്കം ക്രിസ്മസ് റിലീസ് ആയി ഡിസംബർ 12 ന് തീയേറ്ററുകളിലെത്തും. 55 കോടിയോളം മുതൽമുടക്കിൽ എം പദ്മകുമാർ ആണ് ചിത്രം സംവിധാനം...

Trending